ലോകകപ്പ് ക്രിക്കറ്റില്‍ സെമിയിലെത്താതെ പാക്കിസ്ഥാന്‍ പുറത്ത്. ബംഗ്ലദേശിനെതിരെ മികച്ച വിജയം നേടിയെങ്കില്‍ മാത്രമായിരുന്നു പാക്കിസ്ഥാന് സെമിയിലെത്താന്‍ സാധിക്കുമായിരുന്നുള്ളൂ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഒന്പത് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുത്തു. സെഞ്ചുറി നേടിയ ഇമാം ഉള്‍ ഹഖും 96 റണ്‍സെടുത്ത ബാബര്‍ അസമും ആണ് പാക്കിസ്ഥാനെ മികച്ച നിലയില്‍ എത്തിച്ചത്. ബംഗ്ലദേശിനെ ഏഴു റണ്‍സിന് പുറത്താക്കിയാല്‍ മാത്രമേ പാക്കിസ്ഥാന് സെമിയിലെത്താന്‍ സാധിക്കുമായിരുന്നുള്ളൂ. 316 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ബംഗ്ലദേശ് നാലു വിക്കറ്റിന് 148 റണ്‍സ് എന്ന നിലയിലാണ്. അര്‍ധ സെഞ്ചുറി നേടിയ ഷാക്കിബ് അല്‍ ഹസന്‍ ക്രീസിലുണ്ട്

Find out more: