ധീരജ് വധം: സുധാകരന്റെ തലയിൽ കെട്ടിവെക്കരുതെന്ന് വി ഡി സതീശൻ! പോലീസിന്റെ ഭാഗത്തു നിന്നും വലിയ വീഴ്ച ഉണ്ടായി. കൊലപാതകത്തിൽ കോൺഗ്രസിന് പങ്കില്ലെന്നും സതീശൻ പറഞ്ഞു. എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്തരം കൊലപാതകങ്ങളെ പിന്തുണയ്ക്കുന്നില്ല. സംസ്ഥാനത്ത് വ്യാപകമായ അക്രമം നടക്കുകയാണെന്നും അതിനെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും സതീശൻ വ്യക്തമാക്കി. സുധാകരനെതിരായ സിപിഎമ്മിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. കെപിസിസി അധ്യക്ഷന്റെ തലയിൽ കൊലപാതകത്തിന്റെ ഉത്തരവാദിത്വം കെട്ടിവെക്കുന്നത് ശരിയല്ല.
പ്രതികളെ ജയിലിൽ കാണാൻ പോകുന്ന ആളാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അണികളോട് കൊലക്കത്തി താഴെവെക്കാൻ സിപിഎം പറയണം- സതീശൻ ആവശ്യപ്പെട്ടു. കേരളത്തിലെ കോൺഗ്രസ് ക്രമിനൽ ശൈലി സ്വീകരിക്കുന്നില്ല. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏറ്റവും കൂടുതൽ പ്രതികൾ സിപിഎം പ്രവർത്തകരാണ്. ധീരജ് രാജേന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ പിടിയിലായ നിഖിലിന്റേയും യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോയുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
കെ എസ് യു യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേൽ ഉൾപ്പെടെയുള്ളവർ പോലീസ് കസ്റ്റഡിയിലാണ്. ധീരജിന്റെ നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇടത് നെഞ്ചിന് താഴെ മൂന്ന് സെന്റീമീറ്റർ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ഒരു മുറിവ് മാത്രമാണ് ശരീരത്തിലുള്ളത്. മർദ്ദനമേറ്റതിന്റെ ചതവ് ശരീരത്തിൽ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ധീരജിനെ കൂടാതെ മറ്റ് രണ്ടു പേർക്കു കൂടി കുത്തേറ്റിരുന്നു. അതിൽ ഒരാളുടെ നില ഗുരുതരമാണ്. അതേസമയം ധീരജിനെ കൊലപ്പെടുത്തിയവർക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പരിശീലനം നൽകിയിട്ടുണ്ടോയെന്ന് സംശയിക്കണമെന്ന് എം എം മണി പറഞ്ഞു. യാതൊരു സംഘർഷവും ആ കോളേജിൽ ഇല്ലായിരുന്നുവെന്നും കോളേജിന് പുറത്ത് കാത്തു നിന്ന് കൊലപ്പെടുത്തുകയാണ് ചെയ്തതെന്നും മണി പറഞ്ഞു.
കേരളത്തിലെ കോൺഗ്രസ് ക്രമിനൽ ശൈലി സ്വീകരിക്കുന്നില്ല. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏറ്റവും കൂടുതൽ പ്രതികൾ സിപിഎം പ്രവർത്തകരാണ്. ധീരജ് രാജേന്ദ്രനെ കുത്തി കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ പിടിയിലായ നിഖിലിന്റേയും യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോയുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കെ എസ് യു യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേൽ ഉൾപ്പെടെയുള്ളവർ പോലീസ് കസ്റ്റഡിയിലാണ്.
Find out more: