യുപിയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി വരുമോ? കോൺഗ്രസിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാകുമെന്ന ചോദ്യത്തിനാണ് പരോക്ഷമായ മറുപടി പ്രിയങ്ക നടത്തിയത്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥി താനായിരിക്കുമെന്ന സൂചന നൽകി എ ഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് ശേഷം സർക്കാർ ഉണ്ടാക്കാൻ ആർക്കെങ്കിലും പിന്തുണ നൽകണമെങ്കിൽ ഉപാധി മുന്നോട്ടുവെക്കും. ഇക്കാര്യത്തിൽ പ്രത്യേക ചർച്ച നടത്തും. യുവാക്കളുടെയും സ്ത്രീകളുടെയും കാഴ്ചപ്പാടുകൾക്ക് മുൻഗണന നൽകുന്ന സർക്കാരാകും യുപിയിലേത്. 





  നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. അക്കാര്യം തീരുമാനിച്ചാലുടൻ വ്യക്തമാകുമെന്നും അവർ പറഞ്ഞു. ഉത്തർപ്രദേശ് കോൺഗ്രസിൽ നിന്ന് മറ്റൊരു മുഖം നിങ്ങൾക്ക് കാണാൻ സാധിക്കുന്നുണ്ടോ എന്ന് ചോദിച്ച പ്രിയങ്ക തൻ്റെ മുഖം എല്ലായിടത്തും കാണാനാകുമെന്നും പറഞ്ഞു. യുവാക്കളുടെ വോട്ടുകൾ ലക്ഷ്യമിട്ട് പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിൽ വെച്ചാണ് പ്രിയങ്ക ഇക്കാര്യത്തിൽ നിലപാട് പരസ്യപ്പെടുത്തിയത്. യുപി തെരഞ്ഞെടുപ്പിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പുരിൽ (അർബൻ) നിന്നാണ് മത്സരിക്കുക. 




  ആദ്യമായിട്ടാണ് യോഗി ആദ്യത്യനാഥ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സംസ്ഥാന ബിജെപിയിൽ തർക്കം തുടരുന്ന പശ്ചാത്തലത്തിൽ അയോധ്യ, മഥുര ക്ഷേത്രനഗങ്ങളിൽ യോഗി മത്സരിക്കുമെന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു. 403 അംഗ ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും. സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് യുപിയിൽ കോൺഗ്രസ് വോട്ട് തേടുന്നത്. പാർട്ടിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ 40 ശതമാനത്തോളം വനിതകളെ ഉൾപ്പെടുത്തിയിരുന്നു. ഉന്നാവ് പീഡനക്കേസിലെ ഇരയായ അമ്മയടക്കം 125 സ്ഥാനാർഥികളാണ് ആദ്യ ഘട്ട പട്ടികയിൽ ഇടം നേടിയത്. 




സ്ത്രീകളെ ഒപ്പം നിർത്താൻ പ്രത്യേക കാമ്പെയ്‌നുകളും ആരംഭിച്ചു. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് നേട്ടമുണ്ടാക്കിയാൽ ഒരു സ്ത്രീ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.  യുപി തെരഞ്ഞെടുപ്പിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പുരിൽ (അർബൻ) നിന്നാണ് മത്സരിക്കുക. ആദ്യമായിട്ടാണ് യോഗി ആദ്യത്യനാഥ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സംസ്ഥാന ബിജെപിയിൽ തർക്കം തുടരുന്ന പശ്ചാത്തലത്തിൽ അയോധ്യ, മഥുര ക്ഷേത്രനഗങ്ങളിൽ യോഗി മത്സരിക്കുമെന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു. 403 അംഗ ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.

మరింత సమాచారం తెలుసుకోండి: