ഞായറാഴ്ചത്തെ കൊവിഡ് 19 നിയന്ത്രണങ്ങൾ ഒഴിവാക്കി! ഞായറാഴ്ച ഏർപ്പെടുത്തിയിരുന്ന അധിക നിയന്ത്രണങ്ങൾ പിൻവലിച്ചു. ഈ മാസം 28 മുതൽ അധ്യയന സമയം വൈകിട്ടു വരെയാക്കാനും സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ കൊവിഡ് 19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് കൊവിഡ് 19 സാഹചര്യം മെച്ചപ്പെടുന്നതിനിടയിലാണ് സർക്കാർ ഇളവുകൾ പ്രഖ്യാപിക്കുന്നത്. ഉത്സവങ്ങളിലും പൊതുപരിപാടികളിലും കൂടുതൽ പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. 1 മുതൽ 12 വരെ ക്ലാസുകൾ മുഴുവൻ സമയം പ്രവർത്തിക്കുന്ന സാഹചര്യത്തിൽ തയ്യാറെടുപ്പുകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.






   മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നു ചേർന്ന കൊവിഡ് 19 അവലോകന യോഗത്തിലാണ് തീരുമാനങ്ങൾ. അതേസമയം, ഏറ്റവുമധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സി വിഭാഗത്തിൽ ഒരു ജില്ലയും ഇല്ലാത്തതിനാൽ തീയേറ്ററുകൾക്ക് പ്രവർത്തിക്കാൻ തടസ്സമുണ്ടാകില്ല. മുൻപ് ഇക്കാര്യം സർക്കാർ ഹൈക്കോടതിയിലും അറിയിച്ചിരുന്നു. രോഗവ്യാപനത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സംവിധാനം വരും ദിവസങ്ങളിലും തുടരും.  കൊവിഡ് 19 മൂന്നാം തരംഗം സംസ്ഥാനത്ത് കെട്ടടങ്ങുകയാണെന്നാണ് വിലയിരുത്തൽ. ഫെബ്രുവരി പകുതിയോടെ കേസുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്ന് മുൻപ് ആരോഗ്യമന്ത്രി വീണ ജോർജും അറിയിച്ചിരുന്നു. 






 കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കേസുകളുടെ എണ്ണത്തിലും ടിപിആറിലും സംസ്ഥാനത്ത് വലിയ വ്യത്യാസമാണ് ഉണ്ടാകുന്നത്. സംസ്ഥാനത്ത് കൊവിഡ് 19 കേസുകൾ തുടർച്ചയായി കുറയുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. അതേസമയം കൊവിഡ് 19 മഹാമാരി നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് മോദി പറഞ്ഞു. ഒരുപാട് ചർച്ചകൾക്ക് ശേഷം കുറച്ചു ധൈര്യപൂർവമാണ് ആദ്യ ലോക്ക് ഡൗൺ കാലത്ത് രാജ്യത്തെ ഗ്രാമീണമേഖലയിലെ കർഷകരെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കാൻ നീതരുമാനിച്ചത്. ഈ സുപ്രധാനമായ തീരുമാനം മൂലമാണ് മികച്ച വിളവുണ്ടാക്കാൻ മഹാമാരിയ്ക്ക് ഇടയിലും കർഷകർക്ക് കഴിഞ്ഞതെന്ന് മോദി ചൂണ്ടിക്കാട്ടി.



 1 മുതൽ 12 വരെ ക്ലാസുകൾ മുഴുവൻ സമയം പ്രവർത്തിക്കുന്ന സാഹചര്യത്തിൽ തയ്യാറെടുപ്പുകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നു ചേർന്ന കൊവിഡ് 19 അവലോകന യോഗത്തിലാണ് തീരുമാനങ്ങൾ. അതേസമയം, ഏറ്റവുമധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സി വിഭാഗത്തിൽ ഒരു ജില്ലയും ഇല്ലാത്തതിനാൽ തീയേറ്ററുകൾക്ക് പ്രവർത്തിക്കാൻ തടസ്സമുണ്ടാകില്ല. മുൻപ് ഇക്കാര്യം സർക്കാർ ഹൈക്കോടതിയിലും അറിയിച്ചിരുന്നു. രോഗവ്യാപനത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സംവിധാനം വരും ദിവസങ്ങളിലും തുടരും.  

Find out more: