മോഹൻലാലിന്റെ അച്ഛൻ നൽകിയ അമൂല്യ സമ്മാനത്തെക്കുറിച്ച് സുരേഷ് ഗോപി! 1990 ഫെബ്രുവരി 8നായിരുന്നു ഞാനും രാധികയും വിവാഹിതരായത്. പെർഫെക്ട് അറേഞ്ച്ഡ് മാര്യേജാണ് ഞങ്ങളുടേത്. കല്യാണത്തിന് മുൻപ് പരിചയമൊന്നുമുണ്ടായിരുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മമ്മൂക്കയും ലാലും ജോഷി സാറും അങ്ങനെ സിനിമാലോകത്തുള്ളവരെല്ലാം വന്നിരുന്നു. ഭാഗ്യ പൊതുവെ റൂളറാണ്, എല്ലാം കൺട്രോളിൽ വെച്ചിരിക്കുന്നത് പോലെ പെരുമാറാറുണ്ട് ഇടയ്ക്ക്. കമൽഹാസന്റെ സിനിമകളെല്ലാം വിടാതെ കാണാറുണ്ടായിരുന്നു. അഭിനേതാവാകണം എന്ന ആഗ്രഹം വന്നത് ആ സമയത്തായിരുന്നു. പിജി കഴിഞ്ഞ് സിവിൽ സർവീസ് കോച്ചിംഗിനായി ചെന്നൈയിലേക്ക് പോയിരുന്നു. അച്ഛനറിയാതെ അവിടെ ഞാൻ സിനിമാക്കാരുടെ പിന്നാലെ പോവുകയായിരുന്നു. ക്ലാസിന് പോവാറേയില്ലായിരുന്നു. അങ്ങനെയാണ് അച്ഛനെ അറിയിക്കുന്നത്.
അന്ന് തമിഴ് സിനിമയായിരുന്നു ലക്ഷ്യം വെച്ചത്. നിയോഗം പോലെ മലയാളത്തിലേക്ക് എത്തുകയായിരുന്നു ഞാൻ എന്ന് അദ്ദേഹം പറയുന്നു. പേളി മാണി ഷോയിലെത്തിയപ്പോഴായിരുന്നു കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിച്ചത്. അന്ന് അതുപോലെയൊരു വാച്ച് വാങ്ങാൻ ഞാൻ ശ്രമിച്ചിരുന്നു. 28 ലക്ഷമൊക്കെയായിരുന്നു വില. വാങ്ങുന്നെങ്കിൽ ഒറ്റയടിക്ക് വാങ്ങണം, ആലോചിച്ച് നിന്നാൽ നടക്കില്ലെന്ന് മനസിലായി. മൂന്നാല് പ്രാവശ്യം ഞാനത് നോക്കിയിരുന്നു. റോളക്‌സൊക്കെ എന്തോന്ന് നീ ആ പിയാജെറ്റ് വാങ്ങിക്ക് എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. അപ്പോഴാണ് ഞാൻ റോളക്‌സ് ആഗ്രഹത്തെക്കുറിച്ച് പറഞ്ഞത്. ആ എന്നാൽ നീ അത് തന്നെ നീ വാങ്ങിക്കെന്നായിരുന്നു അദ്ദേഹം പിന്നീട് പറഞ്ഞത്. അടുത്തിടെ യുഎഇ എംബസിയിൽ നിന്നും അതുപോലെയൊരു വാച്ച് ഗിഫ്റ്റായി കിട്ടിയിരുന്നു.
ആരാണ് അങ്ങനെയൊരു സമ്മാനം എനിക്ക് വേണ്ടി തിരഞ്ഞെടുത്തതെന്ന് അറിയില്ല. അപ്പൂപ്പന്റെ കൈയ്യിലൊരു ഗോൾഡ് റോളക്‌സ് വാച്ചുണ്ടായിരുന്നു. റോളക്‌സാണ്, കിട്ടാക്കനിയാണ് എന്നൊക്കെ പറഞ്ഞ് കേട്ടിരുന്നു. ബാങ്കിൽ കൊണ്ടുപോയി പണയം വെക്കാൻ പറ്റുന്ന വാച്ചാണ് എന്നൊക്കെ ചിറ്റപ്പൻ പറഞ്ഞിരുന്നു. അപ്പൂപ്പൻ അത് ചിറ്റപ്പനായിരുന്നു കൊടുത്തത്. അദ്ദേഹം വിദേശത്താണ്. അച്ഛന് അത് കിട്ടിയിരുന്നെങ്കിൽ എനിക്ക് കിട്ടിയേനെ. കല്യാണത്തിന്റെ തലേന്ന് മോഹൻലാലിന്റെ അച്ഛനും അമ്മയും കൂടി ഒരു പൊതി കൊണ്ട് തന്നിരുന്നു. അങ്ങനെയൊരു ഗിഫ്റ്റ് വീട്ടിൽ അതിന് മുൻപ് വന്നിട്ടില്ല.
തേക്കിൻതടിയിലുള്ള ഗണപതിയുടെ ഒരു രൂപമായിരുന്നു അത്. നല്ല ഹൈയ്റ്റുണ്ട് അത്. ഞാൻ തിരുവനന്തപുരത്തേക്ക് താമസമായപ്പോൾ പൂജ മുറിയിൽ പ്രധാന വിഗ്രഹമായി വെച്ചത് അതായിരുന്നു. അതിന് മുന്നിൽ വിളക്ക് കത്തിച്ചൂട എന്ന് ജോത്സ്യൻ പറഞ്ഞപ്പോൾ അവിടെ നിന്നും മാറ്റി. ഇപ്പോഴും ഞങ്ങളുടെ ഡൈനിംഗ് ഹാളിൽ ആ ഗണപതിയുണ്ട്. അത് കാണുമ്പോഴെല്ലാം എനിക്ക് ലാലിന്റെ അച്ഛനെ ഓർമ്മ വരും. അദ്ദേഹമാണ് അത് എന്റെ കൈയ്യിലേക്ക് തന്നത്.
Find out more: