സോളാർ കേസ്; കോടതി വിധിക്കെതിരെ അപ്പീൽ നൽകി വിഎസ്! തിരുവനന്തപുരം പ്രിൻസിപ്പൽ സബ് ജഡ്‌ജി ഷിബു ഡാനിയേലിൻറെ ഉത്തരവിനെതിരെ ജില്ല പ്രിൻസിപ്പൽ കോടതിയിലാണ് വി എസ് അപ്പീൽ നൽകിയത്.  സോളാർ മാനനഷ്ട കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അപ്പീൽ നൽകി.  "സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പങ്കിനെക്കുറിച്ച് പറഞ്ഞത് തനിക്ക് അപകീർത്തി ഉണ്ടാക്കിയെന്നാരൊപിച്ച്‌ ഉമ്മൻചാണ്ടി വി എസിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം സബ് കോടതിയിൽ ഫയൽ ചെയ്തിരുന്ന കേസിൽ വിഎസിനെതിരെ ഉണ്ടായ വിധിയെ അസ്ഥിരപ്പെടുത്താൻ വി എസ് അച്യുതാനന്ദൻ തിരുവനന്തപുരം ജില്ലാ കോടതിയിൽ ഇന്ന് അപ്പീൽ ഫയൽ ചെയ്തെന്ന് വി എസ്സിന്റെ ഓഫീസ്‌ അറിയിച്ചു.





   അഭിഭാഷകരായ ചെറുന്നിയൂർ ശശിധരൻനായർ, വിഎസ് ഭാസുരേന്ദ്രൻ നായർ, ദിൽമോഹൻ എന്നിവർ മുഖേനയാണ് അപ്പീൽ ഫയൽ ചെയ്തത്‌." വി എസ് അച്യുതാനന്ദന്റെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷ നേതാവായിരുന്ന വി എസ് പറഞ്ഞ കാര്യങ്ങൾ അടങ്ങിയ മുഖാമുഖം രേഖകൾ ഒന്നും തന്നെ ഉമ്മൻ ചാണ്ടി കോടതിയിൽഹാജരാക്കുകയൊ തെളിയിക്കുകയോ ചെയ്തിട്ടില്ലെന്ന് വി എസിന്റെ ഓഫീസ് നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ സോളാർ അഴിമതിയിൽ ഉമ്മൻ ചാണ്ടിയുടെ പങ്കിനെപറ്റി 'റിപ്പോർട്ടർ ചാനൽ' അഭിമുഖത്തിൽപറഞ്ഞ കാര്യങ്ങൾ ഉമ്മൻ ചാണ്ടിക്ക് അപകീർത്തികരമാണ് എന്നു പറഞ്ഞാണ് നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തത്‌. ഉമ്മൻ ചാണ്ടിയുടെ പങ്കുതെളിയിക്കുന്ന, അദ്ദേഹം തന്നെ നിയമിച്ചിരുന്ന ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ റിപ്പോർട്ടും തുടർന്ന്‌ ഗവണ്മെന്റ് റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് ഉമ്മൻ ചാണ്ടിയ്ക്കെതിരെ എടുത്ത നടപടി റിപ്പോർട്ടും ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാർ സാക്ഷിയായി വന്നു തെളിയിച്ചിട്ടുണ്ട്.





   ഈ വസ്തുതകൾ ഒന്നും പരിഗണിക്കാതെയുള്ള 22/01/2022 ലെ ബഹുമാനപ്പെട്ട സബ്കോടതി വിധിക്കു എതിരെ അപ്പീൽ നടപടി സ്വീകരിക്കുമെന്ന് വി എസിന്റെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. സോളാർ കമ്മീഷൻ കണ്ടെത്തിയ വസ്തുതകൾ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പൊതുശ്രദ്ധയിൽ കൊണ്ട്‌ വരുന്നത് പൊതു പ്രവർത്തകൻ എന്ന കർത്തവ്യബോധം മുൻനിർത്തി ഉള്ളത് ആണ് എന്ന് അപ്പീൽകോടതി കണ്ടെത്തും എന്ന് ഉറപ്പ്‌ ഉള്ളതിനാലും, കീഴ്കോടതിയുടെ വിധി യുക്തി സഹമല്ലാത്തതിനാലും ഇത് കീഴ്കോടതി വൈകാരികമായി അല്ല, നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകൾ വിലയിരുത്തിയുള്ള നടപടിക്രമങ്ങൾ ആയിരുന്നു അവലംബിക്കേണ്ടിയിരുന്നത് എന്ന ഒരു അഭിപ്രായംകൂടി അപ്പീൽ കോടതി നടത്തും എന്ന പ്രത്യാശയിൽ, അപ്പീൽ നടപടികളും ആയി മുന്നോട്ട് പോകുമെന്ന് ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.




  കോടതി വ്യവഹാരങ്ങളിൽ നീതി എപ്പോഴും കീഴ്കോടതിയിൽ നിന്നും കിട്ടികൊള്ളണമില്ലെന്ന മുൻകാല നിയമപോരാട്ടങ്ങളിൽ പലതിലും കണ്ടതാണ്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ ഉമ്മൻ ചാണ്ടിക്ക് അപകീർത്തിപരമായിതോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നൽ ആണെന്നും പരാമർശങ്ങൾക്ക് അടിസ്ഥാനമായ സോളാർ കമ്മീഷൻ റിപ്പോർട്ട് ചോദ്യം ചെയ്ത് ഉമ്മൻ ചാണ്ടി തന്നെ ഹൈക്കോടതിയിൽ പോയിരുന്നു എങ്കിലും അത് തള്ളി പോവുകയായിരുന്നു.

Find out more: