ഓസ്‌കാർ നിറവിൽ വളരെയധികം സന്തോഷവും ഒപ്പം എല്ലാവരോടും നന്ദി പറഞ്ഞ് നടൻ രാം ചരൺ! തന്റേതായ അഭിനയശൈലി, ആവേശകരമായ നൃത്തച്ചുവടുകൾ, ലാളിത്യത്തോടെയുള്ള പെരുമാറ്റം എന്നിവ കൊണ്ട് റാം ചരൺ വളരെ പെട്ടെന്ന് തന്നെ തെലുങ്ക് സിനിമയുടെ മുഖമായി മാറി. ഇന്നിപ്പോൾ ആർആർആർ (rrr) എന്ന ചിത്രത്തിലൂടെ ലോകം മുഴുവൻ ആരാധകരുള്ള നടൻമാരിലൊരാളായി മാറിയിരിക്കുകയാണ് റാം ചരൺ. മെഗാ പവർ സ്റ്റാറെന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുമ്പോൾ അടുപ്പമുള്ളവർക്ക് അദ്ദേഹമെന്നും തങ്ങളുടെ പ്രിയപ്പെട്ട ചെറിയാണ്. അഭിനേതാവ് എന്നതിലുപരി നിർമ്മാതാവ്, സംരംഭകൻ എന്നീ നിലകളിലും റാം ചരൺ പ്രശസ്തനാണ്. പതിനാറ് വർഷം നീളുന്ന തന്റെ സിനിമ ജീവിതത്തിൽ പ്രേക്ഷക ഹൃദയം കീഴടക്കിയ നിരവധി കഥാപാത്രങ്ങളെ അദ്ദേഹം സിനിമ ലോകത്തിന് സംഭാവന നൽകി. മാത്രമല്ല തന്റെ അച്ഛൻ ചിരഞ്ജീവിയുടെ ചിത്രങ്ങളിൽ അതിഥി വേഷങ്ങളിലെത്തിയും അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
ഇടക്കാലത്ത് ബോളിവുഡിലും റാം ചരൺ ഒരു കൈ നോക്കി. ഇന്നിപ്പോൾ ഓസ്കർ വേദിവരെ എത്തി നിൽക്കുന്നു റാം ചരണിന്റെ കഠിനാധ്വാനത്തിന്റെയും സ്വയം തിരുത്തലുകളുടേയും ടോളിവുഡിന്റെ മെഗാ പവർ സ്റ്റാറാണ് റാം ചരൺ. ഭാര്യ ഉപാസന, സംവിധായകൻ രാജമൗലി, സംഗീത സംവിധായകൻ കീരവാണി, അവരുടെ കുടുംബങ്ങൾ എന്നിവരോടൊപ്പമായിരുന്നു താരം എയർപോർട്ടിലെത്തിയത്. ഇന്ന് രാവിലെ ഡൽഹി എയർപോർട്ടിലും ആർആർആർ ടീമിന് വൻ വരവേൽപ്പാണ് ലഭിച്ചത്.95-ാമത് ഓസ്‌കർ പുരസ്കാര ദാന ചടങ്ങിന് ശേഷം ഹൈദരാബാദിലെത്തിയ റാം ചരണിനെ കാത്ത് വൻ ജനക്കൂട്ടമായിരുന്നു എയർപോർട്ടിൽ കാത്തു നിന്നത്. ഭാര്യ ഉപാസന, സംവിധായകൻ രാജമൗലി, സംഗീത സംവിധായകൻ കീരവാണി, അവരുടെ കുടുംബങ്ങൾ എന്നിവരോടൊപ്പമായിരുന്നു താരം എയർപോർട്ടിലെത്തിയത്. ഇന്ന് രാവിലെ ഡൽഹി എയർപോർട്ടിലും ആർആർആർ ടീമിന് വൻ വരവേൽപ്പാണ് ലഭിച്ചത്.
എനിക്ക് വളരെ സന്തോഷമുണ്ട്. ചന്ദ്രബോസ്, എം എം കീരവാണി, എസ് എസ് രാജമൗലി എന്നിവരോട് ഞങ്ങൾ നന്ദി പറയുന്നു. കാരണം ഞങ്ങൾ ഓസ്കർ നേടി തിരിച്ചെത്തി. ‘നാട്ടു നാട്ടു’ ഇപ്പോൾ നാടിന്റെ പാട്ടായി മാറിയിരിക്കുകയാണെന്ന് എയർപോർട്ടിലുണ്ടായിരുന്ന മാധ്യമങ്ങളോട് സംസാരിക്കവേ റാം ചരൺ പറഞ്ഞു.ഒപ്പം നാട്ടു നാട്ടു (Naatu Naatu) ഇനി സിനിമയുടെ ടീമിൽ മാത്രമുള്ളതല്ല, ആ പാട്ട് ഇപ്പോൾ ആരാധകരുടെ പാട്ടായി, ജനങ്ങളുടെ പാട്ടായി മാറിയിരിക്കുന്നുവെന്നും റാം ചരൺ മാധ്യമങ്ങളോട് പറഞ്ഞു. ലോകമെമ്പാടുമുള്ള പല സംസ്കാരങ്ങളിൽപ്പെട്ടവർ നാട്ടു നാട്ടുവിനെ സ്നേഹിക്കുന്നു. സിനിമയുടെ യൂണിറ്റ് ഉൾപ്പെടെ എല്ലാവരോടും ഞാൻ നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2009 ൽ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസിലും വൻ ഹിറ്റായിരുന്നു. 150 കോടിയിലധികം ചിത്രം ബോക്സോഫീസിൽ നേടിയിരുന്നു. ചിത്രത്തിന് സംഗീത സംവിധാനമൊരുക്കിയതും എം.എം കീരവാണിയായിരുന്നു. കാജൽ അഗർവാൾ ആണ് ചിത്രത്തിൽ നായികയായെത്തിയത്.രാജമൗലിയ്ക്കൊപ്പം ആർആർആറിന് മുൻപ് മഗധീര എന്ന ചിത്രത്തിലും റാം ചരൺ പ്രവർത്തിച്ചിരുന്നു. നടൻ ജൂനിയർ എൻടിആറി (jr ntr)നോടും വളരെയധികം ആത്മബന്ധം പുലർത്തുന്ന നടനാണ് റാം ചരൺ. ഇടയ്ക്കിടെ ജൂനിയർ എൻടിആറിനൊപ്പമുള്ള ചിത്രങ്ങളും റാം ചരൺ പങ്കുവയ്ക്കാറുണ്ട്.അച്ഛൻ ചിരഞ്ജീവി (chiranjeevi) അഭിനയിച്ച സിനിമകളിൽ അതിഥി വേഷത്തിലും റാം ചരണെത്തിയിരുന്നു. ആചാര്യയിലെ ചിരഞ്ജീവിയുടേയും റാം ചരണിന്റെയും കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിനായുള്ള കാത്തിരിപ്പിലാണിപ്പോൾ റാം ചരണും ഭാര്യ ഉപാസനയും. ആറുമാസം ഗർഭിണിയാണ് ഉപസാന. ലോകമെമ്പാടുമുള്ള പല സംസ്കാരങ്ങളിൽപ്പെട്ടവർ നാട്ടു നാട്ടുവിനെ സ്നേഹിക്കുന്നു. സിനിമയുടെ യൂണിറ്റ് ഉൾപ്പെടെ എല്ലാവരോടും ഞാൻ നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2009 ൽ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസിലും വൻ ഹിറ്റായിരുന്നു. 150 കോടിയിലധികം ചിത്രം ബോക്സോഫീസിൽ നേടിയിരുന്നു. ചിത്രത്തിന് സംഗീത സംവിധാനമൊരുക്കിയതും എം.എം കീരവാണിയായിരുന്നു. കാജൽ അഗർവാൾ ആണ് ചിത്രത്തിൽ നായികയായെത്തിയത്.രാജമൗലിയ്ക്കൊപ്പം ആർആർആറിന് മുൻപ് മഗധീര എന്ന ചിത്രത്തിലും റാം ചരൺ പ്രവർത്തിച്ചിരുന്നു. നടൻ ജൂനിയർ എൻടിആറി (jr ntr)നോടും വളരെയധികം ആത്മബന്ധം പുലർത്തുന്ന നടനാണ് റാം ചരൺ. ഇടയ്ക്കിടെ ജൂനിയർ എൻടിആറിനൊപ്പമുള്ള ചിത്രങ്ങളും റാം ചരൺ പങ്കുവയ്ക്കാറുണ്ട്.
Find out more: