വി ഡി സതീശന് പണിയൊന്നുമില്ലെങ്കിൽ പിഴുതെറിഞ്ഞ് നടക്കട്ടെ; ഇ പി ജയരാജൻ! കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തുവന്നാലും സംസ്ഥാനത്ത് കെ റെയിൽ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും അത് കേരള ജനതയുടെ ആഗ്രഹമാണെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശന് വേറെ പണിയൊന്നുമില്ലെങ്കിൽ കെ റെയിൽ കല്ല് പിഴുതെറിഞ്ഞ് നടക്കട്ടെയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. പാർട്ടി കോൺഗ്രസ് ദേശീയ സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തില്ലെങ്കിൽ സെമിനാർ തകർന്നു പോകുമോ, കോൺഗ്രസ് നേതാക്കൾ വിളിച്ചാൽ എല്ലാ പാർട്ടിക്കാരും പങ്കെടുക്കില്ലേ, അവർ അവരുടെ നിലപാട് പറയട്ടെ. രാഷ്ടീയ പാർട്ടികൾ മറ്റ് രാഷ്ടീയ പാർട്ടികളുടെ പരിപാടിയിൽ പങ്കെടുത്താൽ അവരുടെ രാഷ്ടീയം മുഴുവൻ ഉപേക്ഷിക്കുമോ, അവർ പങ്കെടുക്കാത്തത് കൊണ്ട് സെമിനാർ നടക്കാതെ പോകില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി നടക്കുന്ന ദേശീയ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ സെമിനാർ നടക്കാതെ പോകില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. കെ റെയിൽ കേരളത്തിൽ നടപ്പിലാക്കണമെന്നത് കേരള ജനതയുടെ ആഗ്രഹമാണ്. അത് പ്രതീക്ഷിച്ച വികസനമാണെന്നും ഇ പി ജയരാജൻ പറഞ്ഞു. മുസ്ലീം ലീഗിൻ്റെ തണലിൽ കഴിയുന്ന പാർട്ടിയാണ് കോൺഗ്രസെന്നും ലീഗില്ലെങ്കിൽ ഒരു സീറ്റിൽ പോലും അവർക്ക് ജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നാൾക്കുനാൾ ക്ഷയിച്ചു കൊണ്ടിരിക്കുന്ന കോൺഗ്രസിൻ്റെ അധപ്പതനത്തിന് കാരണം ഇത്തരം പിന്തിരിപ്പൻ നയങ്ങളാണെന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി.
പാർട്ടി കോൺഗ്രസ് ദേശീയ സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തില്ലെങ്കിൽ സെമിനാർ തകർന്നു പോകുമോ, കോൺഗ്രസ് നേതാക്കൾ വിളിച്ചാൽ എല്ലാ പാർട്ടിക്കാരും പങ്കെടുക്കില്ലേ, അവർ അവരുടെ നിലപാട് പറയട്ടെ. രാഷ്ടീയ പാർട്ടികൾ മറ്റ് രാഷ്ടീയ പാർട്ടികളുടെ പരിപാടിയിൽ പങ്കെടുത്താൽ അവരുടെ രാഷ്ടീയം മുഴുവൻ ഉപേക്ഷിക്കുമോ, അവർ പങ്കെടുക്കാത്തത് കൊണ്ട് സെമിനാർ നടക്കാതെ പോകില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. അതേസമയം കണ്ണൂരിൽ കെ റെയിലിനെതിരെ വീണ്ടും പ്രതിഷേധം കത്തുന്നു.കണ്ണൂർ കലക്ടറേറ്റിലേക്ക് കടന്നു കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ റെയിൽ കുറ്റി സ്ഥാപിച്ചു. ഇതു പോലീസ് പിഴുതുമാറ്റിയത് അര മണിക്കൂറോളം സംഘർഷാവസ്ഥയുണ്ടാക്കി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12. മണിക്കാണ് കണ്ണൂർ ഡിസിസി ഓഫിസിൽ നിന്ന് കെ എസ് യു പ്രവർത്തകർ പ്രകടനമായി കലക്ടറേറ്റിലെ ഒന്നാം കവാടത്തിലെത്തിയത്.
ഗേറ്റു കടന്ന യുത്ത് കോൺഗ്രസ് പ്രവർത്തകർ കെ റെയിലിൻ്റെ സർവ്വേകുറ്റി കുഴിച്ചിടുകയായിരുന്നു. ഇതു തടഞ്ഞതിനെ തുടർന്ന് പോലീസുമായി ഉന്തും തള്ളലുമുണ്ടായി. ബലപ്രയോഗത്തിലൂടെ കെ റെയിൽ വിരുദ്ധ സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. യുത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ സുദീപ് ജയിംസ്, സംസ്ഥാന ജനറൽ സെക്രട്ടറി കമൽജിത്ത്, ജില്ലാ ജനറൽ സെക്രട്ടറി പ്രനിൽ മതുക്കോത്ത് നികേത് നാറാത്ത് തുടങ്ങി 2Oലേറെ സമരക്കാരാണ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കലക്ടറേറ്റിലേക്ക് എത്തിയത്.
Find out more: