എന്തേ ഇത്ര വൈകിപ്പിച്ചത്: പ്രഗ്നൻസിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി വീണ മുകുന്ദൻ! കുറച്ചുകഴിഞ്ഞ് മതി കുഞ്ഞ് എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. കരിയറിലും, ജോലിയിലുമെല്ലാം ഒന്ന് സെറ്റിലാവണമെന്നുണ്ടായിരുന്നു. സാമ്പത്തികമായും ചില പ്ലാനുകളുണ്ടായിരുന്നു. മുപ്പത് കഴിഞ്ഞാൽ പ്രഗ്നൻസി ബുദ്ധിമുട്ടായിരിക്കും എന്ന് എല്ലാവരും പറയുന്നുണ്ട്. എന്നാൽ തുടക്കം മുതൽ ഇതുവരെ കാര്യമായ പ്രശ്‌നങ്ങളില്ലാതെയാണ് പോവുന്നതെന്നും വീണ പറഞ്ഞിരുന്നു.ആ വീഡിയോ കണ്ടപ്പോൾ ഒരുപാട് പേർ നല്ല കമന്റുകൾ പറഞ്ഞിരുന്നു. ചിലരൊക്കെ വിമർശനങ്ങളുമായാണ് വന്നത്. അതിലൊരു ക്ലാരിഫിക്കേഷന് വേണ്ടിയാണ് ഇപ്പോൾ വന്നത്. കരിയറിന് വേണ്ടി പ്രഗ്നൻസി വൈകിപ്പിക്കരുത് എന്ന് പറഞ്ഞവരുണ്ടായിരുന്നു.
സെൽഫിഷായൊരു തീരുമാനമായിരുന്നില്ലേ വീണേ, അത്രയും വേണമായിരുന്നോ, ഇപ്പോൾ ആയത് കൊണ്ട് ഭാഗ്യം. യൂട്യൂബിലൂടെ ഇതേക്കുറിച്ച് പറയുമ്പോൾ ശരിയായൊരു അഡൈ്വസാണോ ഇതെന്നായിരുന്നു ചോദ്യം. ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി വരാൻ പോവുന്നതിന്റെ സന്തോഷം അടുത്തിടെയായിരുന്നു വീണ മുകുന്ദൻ പങ്കുവെച്ചത്. കുറച്ചുകഴിഞ്ഞ് മതി കുഞ്ഞ് എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. കരിയറിലും, ജോലിയിലുമെല്ലാം ഒന്ന് സെറ്റിലാവണമെന്നുണ്ടായിരുന്നു. സാമ്പത്തികമായും ചില പ്ലാനുകളുണ്ടായിരുന്നു. നമുക്ക് വേണ്ടപ്പെട്ടവർ ഒളിഞ്ഞും, തെളിഞ്ഞുമായി ഇതേക്കുറിച്ച് പറയുന്നുണ്ടായിരുന്നു. പ്രായം കഴിഞ്ഞ് പോവുന്നു, മുപ്പത് പിന്നിട്ടാൽ ബുദ്ധിമുട്ടായിരിക്കുമെന്ന് എല്ലാവരും പറയുന്നുണ്ടായിരുന്നു.
മോളേ, ഇതിനൊക്കെയൊരു പ്രായമുണ്ട്, പ്രായം കൂടുന്തോറും ബുദ്ധിമുട്ടാണ് എന്ന് അമ്മ തന്നെ പറഞ്ഞിരുന്നു. 35 ന് ശേഷം ഹൈറിസ്‌ക്ക് പ്രഗ്നൻസിയാണെന്ന് ഡോക്ടർമാർ പറയുന്നത് കണ്ടിരുന്നു.
പൈസ ഇല്ലല്ലോ എന്ന തോന്നലൊരു കാലത്തും ഉണ്ടാവരുത് എന്നുണ്ടായിരുന്നു. അങ്ങനെയാണ് അത് വൈകിയത്. ഞാനായിട്ട് ആഗ്രഹിച്ച കാലത്ത് തന്നെ എല്ലാം നടന്നുകിട്ടി. ഇതെല്ലാം ഞാനും ഭര്ർത്താവും ഒന്നിച്ചെടുത്ത തീരുമാനമാണ്. ഇത് ശരിയാണോ, തെറ്റാണോ എന്ന് പറയാനൊന്നും ഞാനാളല്ല. എല്ലാം കൃത്യമായി മുന്നോട്ട് കൊണ്ടുപോവാനും കഴിയണമെന്നുണ്ടായിരുന്നു. അതെല്ലാം സെറ്റാക്കിയാണ് എല്ലാം സെറ്റായതെന്നും വീണ പറയുന്നു. ചാനൽ തന്നെ ബഡ്ഡിംഗ് സ്‌റ്റേജിലായിരുന്നു.
നമ്മുടെ വരുമാനത്തെ ബാധിക്കുന്ന കാര്യമായി മാറുമെന്ന് അറിഞ്ഞാണ് ഞാൻ അത് മാറ്റിവെച്ചത്. പ്രഗ്നൻസിയും കരിയറും ഒന്നിച്ച് കൊണ്ടുപോവാമെന്ന് വെച്ചാൽ അത് എത്രത്തോളം പോസിബിളാണെന്ന് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ ഡിലേ ചെയ്ത് വെച്ചത്. ഇതൊക്കെ ഓരോരുത്തരുടെ ലൈഫ് ചോയ്‌സാണ്. ഫിസിക്കലി അത്യവശ്യം ഫിറ്റാണ് എന്ന വിശ്വാസത്തോടെയാണ് ഞാൻ ജീവിച്ചത്. പ്രഗ്നൻസിയും ഡെലിവറിയുമൊക്കെ സമയമാവുമ്പോൾ നടന്നോളും എന്നായിരുന്നു മനസിൽ. അങ്ങനെയൊരു കോൺഫിഡൻസുണ്ടായിരുന്നു.
Find out more: