വരണ്ടതും കേടായതുമായ മുടിയിഴകളെ ചികിത്സിക്കാൻ കോഫി ഉപയോഗപ്രദമാണ്. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ കാപ്പി സഹായിക്കുന്നു. ഇത് തലയോട്ടിയിൽ നേരിട്ട് പുരട്ടുന്നത് വഴി രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടിയുടെ വളർച്ചയെ സഹായിക്കുകയും ചെയ്യും. മുടിയുടെ നിറം ഇരുണ്ടതും തിളക്കമുള്ളതുമാക്കി മാറ്റാനുള്ള ലളിതവും രാസ രഹിതവും ഏറ്റവും ഫലപ്രദവുമായ ഒരു വീട്ടുവൈദ്യമാണ് കോഫി. നിങ്ങൾക്ക് കറുപ്പ് അല്ലെങ്കിൽ തവിട്ട് നിറമുള്ള മുടിയാണ് ഉള്ളതെങ്കിൽ, മുടിയുടെ നിറം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ പോഷകങ്ങൾ കോഫി നൽകുന്നു. താരന് കാരണമാകുന്ന നിർജീവ കോശങ്ങളെ നീക്കം ചെയ്യാനും പുതിയ രോമകൂപങ്ങളുടെ വളർച്ചയെ സഹായിക്കാനും കോഫി സഹായിക്കുന്നു.
50 ഗ്രാം കാപ്പിപ്പൊടി 230 മില്ലി വെള്ളത്തിൽ കലക്കി ഒരു ഗ്ലാസ് കണ്ടെയ്‌നറിലാക്കി 24 മണിക്കൂർ നേരം ഫ്രിഡ്ജിൽ സൂക്ഷിയ്ക്കുക. പിന്നീട് ഇത് അരിച്ചെടുക്കുക. ഇത് സ്‌പ്രേ ബോട്ടിലിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കാം. ഇത് മുടിയിൽ സ്‌പ്രേ ചെയ്യാം, ശിരോചർമത്തിൽ തേച്ചു പിടിയ്ക്കാം. ഇത് മുടിയിൽ വച്ച് അര മണിക്കൂർ ശേഷം ഷാംപൂ കൊണ്ട് കഴുകാം.
ഇത് മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും തിളക്കത്തിനുമെല്ലാം ചെയ്യാവുന്ന ഏറ്റവും സിംപിൾ വഴിയാണ്. ഒരു പാത്രത്തിൽ 1 ടേബിൾ സ്പൂൺ തേനും ഒലിവ് ഓയിലും എടുക്കുക. രണ്ട് ടീസ്പൂൺ കാപ്പി പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കിയെടുക്കുക. ഈ മാസ്ക് മുടിയിൽ പുരട്ടി ഏകദേശം 20 മിനിറ്റ് ശേഷംശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകുക.മുടിയ്ക്ക് ബ്രൗൺ നിറം നൽകാവുന്ന സ്വാഭാവിക ഡൈ കൂടിയാണിത്.
click and follow Indiaherald WhatsApp channel