പലസ്‌തീൻ ഐക്യദാർഢ്യ സദസിന് ലീഗ് പിന്തുണയുണ്ട്: എംവി ഗോവിന്ദൻ! നവംബർ 11 ന്‌ കോഴിക്കോട്‌ നടക്കുന്ന പരിപാടിയിൽ മുസ്‌ലീം ലീഗ്‌ പങ്കെടുക്കാത്തത്‌ സാങ്കേതിക കാരണങ്ങളാലാണ്‌ എന്നാണ്‌ ലീഗ് നേതൃത്വം പറയുന്നത്‌. എന്നാൽ പരിപാടിക്ക്‌ ലീഗിൻറെ പിന്തുണയുണ്ട്‌. ലീഗിൻറെ സാങ്കേതിക പ്രശ്‌നം കോൺഗ്രസ്‌ വിലക്കാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎം സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ സദസിന് മുസ്‌ലീം ലീഗിൻറെ പിന്തുണയുണ്ടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പലസ്‌തീൻ ഐക്യദാർഢ്യവുമായി കോൺഗ്രസ്‌ മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നില്ല. ഒരു ഫൗണ്ടേഷൻറെ പേരിൽ മലപ്പുറത്ത്‌ നടത്തിയ പരിപാടിക്ക്‌ ആര്യാടൻ ഷൗക്കത്തിനെതിരായി നോട്ടീസ്‌ കൊടുത്തു. അതാണ്‌ കോൺഗ്രസ്‌ നിലപാട്‌. ഷൗക്കത്തിനെപ്പോലെയുള്ള കോൺഗ്രസുകാരേയും സിപിഎം ക്ഷണിക്കും. അദ്ദേഹത്തെപ്പോലെ ചിന്തിക്കുന്ന നിരവധി കോൺഗ്രസുകാരുണ്ട്‌. അവരെയെല്ലാം ഉൾക്കൊള്ളും.




    വംശഹത്യയെ പ്രതിരോധിക്കാൻ വർഗീയ ശക്തികൾ ഒഴികെയുള്ളവരുമായി സഹകരിക്കും. സിപിഎമ്മിന് ലീഗിനെ ക്ഷണിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്നാൽ വിഡി സതീശനായിരുന്നു ഇക്കാര്യത്തിൽ ബേജാറ്. സ്വരാജ്യത്തിന്‌ വേണ്ടിയുള്ള പലസ്‌തീനിന്റെ പോരാട്ടത്തിനൊപ്പമാണ്‌ സിപിഎം. ഇസ്രയേലിൻറെ വംശഹത്യപരമായ ആക്രമണത്തിനെതിരെ ലോകമെമ്പാടുമുള്ള രാജ്യങ്ങളും ജനങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്‌. ഇതിനൊപ്പം സിപിഎമ്മും പലസ്‌തീൻ ഐക്യദാർഢ്യ പ്രവർത്തനങ്ങൾ സംസ്ഥാനത്താകെ ശക്തിപ്പെടുത്തി സംഘടിപ്പിക്കുമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞു. അതിനിടെ കെപിസിസി വിലക്ക് ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിന് ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനോട് അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരാകാൻ പാർട്ടി നിർദേശിച്ചു. അദ്ദേഹത്തിൻറെ ഭാഗം കേട്ടതിനുശേഷം തീരുമാനമെടുക്കുമെന്ന് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നാളെ വൈകീട്ട് ഇന്ദിരാഭവനിൽ ചേരുന്ന സമിതിയിലാണ് ആര്യാടൻ ഷൗക്കത്ത് ഹാജരാകേണ്ടത്.





പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ അച്ചടക്ക സമിതി പരിശോധിക്കും. ഇതിന് പിന്നാലെ വിഷയത്തിൽ തീരുമാനമെടുക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു. 1936ൽ പലസ്‌തീൻ ദിനം ആചരിച്ച ചരിത്രമാണ്‌ ദേശീയ പ്രസ്ഥാനത്തിനുള്ളത്‌. ഗാന്ധിയും നെഹ്‌റുവും മുതൽ രാജീവ്‌ ഗാന്ധിവരെ ഈ നിലപാട്‌ തുടർന്നു. നരസിംഹറാവുവിൻറെ കാലത്താണ്‌ അത്‌ ഇസ്രയേലിന്‌ അനുകൂലമായി മാറ്റിയത്‌. കേരളത്തിലെ കോൺഗ്രസ്‌ ഇസ്രയേലിനൊപ്പമാണ്‌. ശശി തരൂരിൻറെ പ്രസംഗം കോൺഗ്രസ്‌ നിലപാടാണ്‌.




ബിജെപിയുമായിവരെ സഖ്യമുണ്ടാക്കാനാണ്‌ അവരുടെ ശ്രമം. കേരളത്തിൽ ഇഡി വരുന്നത്‌ ശരിയാണെന്നും, തങ്ങൾക്കെതിരായി വരുമ്പോൾ മാത്രം വേട്ടയാടലാണെന്നും പറയുന്നത്‌ അതുകൊണ്ടാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.  ഇടി മുഹമ്മദ്‌ ബഷീർ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന്‌ പറഞ്ഞത്‌ അതുകൊണ്ടാണ്‌. പലസ്‌തീൻ വിഷയത്തിലുള്ള നിലപാടിന്‌ അന്നും ഇന്നും നാളെയും സിപിഎമ്മിന്‌ വ്യത്യാസമില്ല. ഇക്കാര്യത്തിൽ സിപിഎം നിലപാട് ശക്തമായി തുടരും. ഏക സിവിൽകോഡ്‌ വിഷയത്തിലും സിപിഎം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അത്‌ ഹിന്ദുത്വ അജണ്ടയാണെന്ന്‌ മനസ്സിലാക്കി പ്രതിരോധിക്കുന്നതിനാണ്‌ നേതൃത്വം നൽകിയത്‌.


Find out more: