സംസ്ഥാനത്ത് സെപ്റ്റംബര്‍ രണ്ടാം തീയതി നടക്കാനിരുന്ന ഓണപ്പരീക്ഷ മാറ്റിവച്ചു. മറ്റു ദിവസങ്ങളിലെ പരീക്ഷകളില്‍ മാറ്റമില്ലാതെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ പ്രദാശിക അവധി ആയതിനാലാണ് പരീക്ഷ മാറ്റിവച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.

ഓണപ്പരീക്ഷ ഓഗസ്റ്റ് 26ന് തുടങ്ങാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. തുടര്‍ച്ചയായ അവധി ദിനങ്ങള്‍ മൂലം പാഠ്യഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പോലും അതില്‍ മാറ്റം വരുക്കേണ്ടെന്നാണ് തീരുമാനം. എന്നാൽ ഇത്തരത്തിൽ പരീക്ഷ മാറ്റുവാനുള്ള ഒരു തീരുമാനം  അക്കാദമിക് കലണ്ടർനെ മുഴുവനായും ബാധിക്കും

സെപ്റ്റംബര്‍ രണ്ടിന് സ്‌കൂളുകളില്‍ ഓണാഘോഷ പരിപാടികള്‍ നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനതല ഓണാഘോഷവും ഈ വര്‍ഷം ഉണ്ടാകും. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഇപ്പോൾ തീരുമാനം. 

Find out more: