ശനിയാഴ്ച അന്തരിച്ച തങ്ങളുടെ പ്രിയനേതാവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നേര്‍ന്ന് ഡല്‍ഹി. ഷീലാ ദീക്ഷിത്തിന്റെ മൃതദേഹം നിഗംബോധ്ഘട്ടില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.ആഭ്യന്തരമന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഡല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദ്ര ജെയിന്‍ തുടങ്ങിയവര്‍ മരണാനന്തരചടങ്ങുകളില്‍ പങ്കെടുത്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര തുടങ്ങിയവരും  മറ്റ് സാംസ്കാരിക രാഷ്ട്രീയ പ്രമുഖരുംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു.

Find out more: