മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി വിധിയെ അനുകൂലിച്ച് സി.പി.ഐ. ഏത് നിയമവും ലംഘിക്കാമെന്നു കരുതുന്നവര്‍ക്കുള്ള താക്കീതാണ് സുപ്രീംകോടതി വിധിയെന്നും കോടതി വിധിയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ടേ മുന്നോട്ടുപോകാന്‍ കഴിയൂ എന്നും സി.പി.ഐ. എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു അഭിപ്രായപ്പെട്ടു. മരട് ഫ്‌ളാറ്റ് കേസില്‍ യഥാര്‍ഥ കുറ്റക്കാരായ ഫ്‌ളാറ്റ് നിര്‍മാതാക്കളെയാണ് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ സി.പി.എം, ബി.ജെ.പി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷികള്‍ രംഗത്തെത്തിയപ്പോഴാണ് സി.പി.ഐ. ജില്ലാ സെക്രട്ടറി ഇങ്ങനെ ഒരു വ്യത്യസ്ത നിലപാട് വ്യക്തമാക്കിയത്.
click and follow Indiaherald WhatsApp channel