ആറ്റിങ്ങൽ :  ഗുരുതരമായ മാലിന്യ പ്രശ്നം ഉണ്ടായിട്ടും തിരിഞ്ഞുനോക്കാതെ ആറ്റിങ്ങൽ നഗരസഭ. കെട്ടിടത്തിനായി എടുത്ത കുഴിയിൽ മലിനജലം കെട്ടി നിന്നാണ് സമീപവാസിളുടേയും പൊതുജനങ്ങളുടേയും ജീവിതം ദുസ്സഹമായിരിക്കുന്നത്. ആറ്റിങ്ങൽ ഭരണസിരാ കേന്ദ്രത്തിന്റെ മൂക്കിനു താഴെ 18-ാം വാർഡിൽ ഗ്രാമം റോഡിൽ മൾട്ടി ഹോസ്പ്പിറ്റലിന് എതിർവശത്തായാണ് ഈ മാലിന്യ പ്രശ്നം നിലനിൽക്കുന്നത്. 

 

ദിവസേന നിരവധി ആളുകൾ സഞ്ചരിക്കുന്ന പാതയുടെ ഒരു വശം കൂടിയാണിത്. കൂടാതെ അറവുമാലിന്യങ്ങളും ഈ കുഴിയിലേയ്ക്ക് തള്ളുന്നതിനാൽ പ്രദേശമാകെ ചീഞ്ഞുനാറുകയും കൊതുകുശല്യം വർദ്ധിക്കുകയം ചെയ്യുന്നു. പകർച്ചാവ്യാധികളും കുറവല്ല. അസ്സഹനീയമായ ദുർഗന്ധം മൂലം പരിസരത്ത് കഴിയുന്ന കുടുംബങ്ങളും വലയുകയാണ്. വാതിൽ അടച്ചിട്ടാലും ദുർഗന്ധം വീടിനുള്ളിലേയ്ക്ക് എത്തുന്നു. 

 

മലിനീകരണവും പകർച്ചാവ്യാധികളും തടയാൻ നഗരസഭയും ആരോഗ്യവകുപ്പും വേണ്ട നടപടിയെടുക്കണമെന്ന ആവശ്യമാണ് ജനങ്ങൾക്കുള്ളത്. എന്നാൽ അതിന് തയ്യാറാകുന്നില്ലന്നാണ് നാട്ടുകാർ പറയുന്നത്. അധികാരികളുടെ മൗനാനുവാദത്തോടെയാണ് നാളുകളായി ഈ സ്ഥിതി തുടരുന്നതെന്ന് പരിസരവാസികൾ ആരോപിക്കുന്നു.

Find out more: