പനിക്കെതിരായി ഉപയോഗിക്കുന്ന 'അവിഗാന്‍' എന്ന മരുന്ന് കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ഫലപ്രദമാണെന്ന് ചൈനയിലെ ആരോഗ്യ വിദഗ്ധര്‍.
ജാപ്പനീസ് ആന്റി ഫ്‌ളൂ ഏജന്റ് ആയ അവിഗാനിലെ 'ഫാവിപിറാവിര്‍' എന്ന ഘടകമാണ് കോവിഡ് 19 എതിരെ പ്രവര്‍ത്തിക്കുന്നതെന്ന് ഇവര്‍ അഭിപ്രായപെടുന്നു.
ചൈനയില്‍ 300ല്‍ അധികം രോഗികള്‍ക്ക് ഈ മരുന്ന് ഫലപ്രദമായതായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
മരുന്ന് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഉപയോഗിച്ചവരുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തില്‍ വലിയ പുരോഗതി ഉണ്ടായതായി വ്യക്തമായെന്ന് ചൈനീസ് ഡോക്ടര്‍മാര്‍ വക്തമാക്കുന്നു.
ഫാവിപിറാവിര്‍ എന്ന ഘടകം ശരീരത്തില്‍ വൈറസിന്റെ പെരുകലിനെ തടയുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
click and follow Indiaherald WhatsApp channel