ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും.
പരിക്കില്‍ നിന്ന് മോചിതനായി ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തുമെന്ന് ഉറപ്പുണ്ട്. ഈ മാസം 24നാണ് ഇരുവരും തമ്മിലുള്ള മത്സരം നടക്കുന്നത്. അഞ്ച് ടി20യും, മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുകളുമാണ് ഉണ്ടാവുക.
ആറാഴ്ച നീണ്ട് നില്‍ക്കുന്ന പരമ്പര ആയതിനാല്‍ പതിനഞ്ചിന് പകരം പതിനാറോ പതിനേഴോ കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. എം എസ് കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് മുംബൈയില്‍ ടീമിനെ പ്രഖ്യാപിക്കുന്നത്. അജിങ്ക്യ രഹാനെ ഏകദിന ടീമില്‍ തിരികെ എത്താന്‍ സാധ്യതയുണ്ട്. സൂര്യകുമാര്‍ യാദവിന് ഇക്കുറി ടി20യില്‍ അവസരം ഉണ്ടായേക്കും. സൂര്യകുമാര്‍ കൂടി ടീമില്‍ ഇടം നേടിയാല്‍ മധ്യനിരയില്‍ കൂറ്റനടിക്ക് പ്രാപ്തിയുള്ള ഒരു കളിക്കാരനെ കൂടി ലഭിക്കും.അതേസമയം മലയാളി താരം സഞ്ജു ടീമില്‍ ഉണ്ടാകുമോ എന്നാണ് മലയാളികള്‍ കാത്തിരിക്കുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെ നടന്ന മത്സരത്തിലാണ് സഞ്ജു കളിക്കാന്‍ ഇറങ്ങിയത്. എന്നാല്‍ ഒരു മത്സരത്തില്‍ മാത്രം കളിപ്പിച്ച് ഒഴിവാക്കിയാല്‍ അത് വിമര്‍ശനത്തിന് കാരണമാകുന്നതിനാല്‍ സെല്ക്ടര്‍മാര്‍ സഞ്ജുവിന് വീണ്ടും അവസരം നല്‍കുമെന്നാണ് സൂചന.
click and follow Indiaherald WhatsApp channel