ന്യൂഡൽഹി: തിരുവനന്തപുരം -കൊച്ചി എയർ ഇന്ത്യ വിമാനം ആകാശചുഴിയിൽപെട്ടു. ഡൽഹിയിൽ നിന്ന് കൊച്ചി വഴി തിരുവനന്തപുരത്തേക്ക് പോയ വിമാനത്തിൽ 172 യാത്രക്കാരുണ്ടായിരുന്നെങ്കിലും,ആർക്കും പരിക്കേറ്റിട്ടില്ല.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും, ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എയർ ഇന്ത്യയുടെ സുരക്ഷാ വിഭാഗം ഈ വിഷയത്തിൽ അന്വേഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
പെട്ടെന്നുള്ള കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് വിമാനം അതിവേഗം താഴെയിറക്കുകയായിരുന്നെന്നും എയർ ഇന്ത്യ അതോറിറ്റി വ്യക്ത്ത്മാക്കി. ഇതുമൂലം തിരിച്ചുള്ള സർവീസുകൾ 4 മണിക്കൂർ വൈകിയതായി അറിയിച്ചു.
click and follow Indiaherald WhatsApp channel