ഖത്തറിലെ തൊഴിലാളി മരണങ്ങൾ: ഗാർഡിയൻ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് ആരോപണവും! 'ഖത്തർ ലോകകപ്പിനു വേണ്ടി തയ്യാറെടുക്കവെ, 6500 കുടിയേറ്റ തൊഴിലാളികൾ മരിച്ചു' എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്.കഴിഞ്ഞ 10 വർഷത്തിനിടയിൽ 6500 ദക്ഷിണേഷ്യൻ തൊഴിലാളികൾ മരണപ്പെട്ടെന്നും ഇവരിലേറെ പേരും ഫിഫ ലോകകപ്പിനായുള്ള ഒരുക്കത്തിനിടയിലാണ് മരിച്ചതെന്നുമുള്ള രീതിയിൽ ബ്രിട്ടീഷ് ദിനപ്പത്രമായ ദി ഗാർഡിയൻ പ്രസിദ്ധീകരിച്ച വാർത്ത വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്ന് ആരോപണമുയർന്നു.ഖത്തറിന്റെ ലോകകപ്പ് ആതിഥേയത്വത്തിനുള്ള ബിഡ് ഫിഫ അംഗീകരിച്ചതിനു ശേഷമുള്ള 10 വർഷത്തിനിടയിൽ ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള 6500 തൊഴിലാളികൾ മരണപ്പെട്ടുവെന്ന കാര്യം നടുക്കുന്നതാണെന്നായിരുന്നു ഗാർഡിയന്റെ വാർത്ത.



എന്നാൽ ഇത്രയും പേരുടെ മരണകാരണം എന്താണെന്ന് വ്യക്താക്കാതെയായിരുന്നു ലണ്ടൻ പത്രത്തിന്റെ റിപ്പോർട്ട്. എന്നുമാത്രമല്ല, ലോകകപ്പുമായി മരണത്തെ ബന്ധിപ്പിക്കുമ്പോൾ, മരണപ്പെട്ട തൊഴിലാളികൾ ലോകകപ്പ് പദ്ധതികളിലെ ജീവനക്കാരനായിരുന്നു എന്നതിന് ഒരു തെളിവും ഹാജരാക്കിയിട്ടില്ല. ഗൾഫ് തൊഴിലവകാശ വിദഗ്ധനെ ഉദ്ധരിച്ച് 'മരണപ്പെട്ട നിരവധി പേർ ലോകകപ്പ് പദ്ധതികളിലെ തൊഴിലാളികളായിരിക്കാൻ സാധ്യതയുണ്ട്' എന്നു പറയുക മാത്രമാണ് ഗാർഡിയൻ ചെയ്തത്. ലോകത്തിനു മുമ്പിൽ ഖത്തറിനെ ഭീകരമായി ചിത്രീകരിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഖത്തർ ലോകകപ്പിന് ആതിഥ്യമരുളുന്നതുമായി ബന്ധപ്പെടുത്തിയാണ് ഇത്തരം തലതിരിഞ്ഞ വാർത്തകൾ വരാറുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം വാർത്തകൾ നൽകുമ്പോൾ പ്രതിസ്ഥാനത്തുള്ള രാജ്യമെന്ന നിലയിൽ ഖത്തറിന് പറയാനുള്ളത് കൂടി നൽകണണമെന്ന സാമാന്യ മര്യാദ പോലും ഗാർഡിയൻ പാലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം വഞ്ചനാത്മകമായ റിപ്പോർട്ടുകൾ നൽകുന്നതിലൂടെ ഖത്തറിനെ അപകീർത്തിപ്പെടുത്താനാണ് പടിഞ്ഞാറൻ മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജ്വേറ്റ് സ്റ്റഡീസിലെ ജേണലിസം എക്‌സ്‌പേർട്ട് ഡോ. നവാഫ് അൽ തമീമി പറഞ്ഞു.



2010 ഡിസംബർ മുതൽ ആഴ്ചയിൽ ശാശരി 12 പേർ എന്ന തോതിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ ലോകകപ്പ് ഒരുക്കങ്ങൾക്കിടയിൽ മരണപ്പെടുന്നുണ്ടെന്നായിരുന്നു ഗാർഡിയൻ റിപ്പോർട്ട്. എന്നാൽ ഈ റിപ്പോർട്ടിൽ വംശീയത നിഴലിക്കുന്നുണ്ടെന്നും ഡോ. നവാഫ് കുറ്റപ്പെടുത്തി. കാരണം തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരെല്ലാം നിർമാണ മേഖലകളിൽ പണിയടെുക്കുന്നവരാണെന്ന ദുസ്സൂചന ഈ റിപ്പോർട്ടിലുണ്ട്. അതേസമയം, ഖത്തറിന്റെ എല്ലാ മേഖലകളിലും ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ ജോലി ചെയ്യുന്നുണ്ട്. മറ്റ് രോഗങ്ങളാലോ ട്രാഫിക് അപകടങ്ങളിൽ പെട്ടോ സ്വാഭാവികമായ കാരണങ്ങളാലോ മരണപ്പെട്ട നിരവധി പേർ ഇക്കൂട്ടത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഗാർഡിയനിലെ തെറ്റായ ആരോപണങ്ങൾ നിഷേധിച്ച് ഖത്തർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഓഫീസും രംഗത്തെത്തിയിട്ടുണ്ട്. ലക്ഷണക്കണക്കിനാളുകൾ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഖത്തറിൽ വന്ന് ജോലി ചെയ്യുകയും നാടുകളിലേക്ക് തിരിച്ചുപോവുകയും ചെയ്തിട്ടുണ്ട്. ഇവരിൽ ചെറിയൊരു വിഭാഗം മാത്രമാണ് ഖത്തറിൽ വച്ച് നിർഭാഗ്യവശാൽ മരണപ്പെട്ടത്. ഓരോ മരണവും ദുഖകരമാണ്. അതേസമയം, തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഉയർന്ന ജനസംഖ്യ വച്ചുനോക്കുമ്പോൾ ആ മരണ നിരക്കിൽ അസ്വാഭാവികതയൊന്നുമില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ ഖത്തറിലെ ആരോഗ്യ രംഗവും തൊഴിൽ സുരക്ഷയും വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്. 

మరింత సమాచారం తెలుసుకోండి: