ടൈറ്റാനിക്' ക്ലൈമാക്സിനേക്കുറിച്ച് കാമറൂണിനു പറയാനുള്ളത്. ജാക്കിന്റെയും റോസിന്റെയും പ്രണയം ഇന്നുമൊരു നൊമ്പരമാണ്. 1997 ൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തെ കുറിച്ച് ഒരുപാട് ചർച്ചകൾ വന്നിരുന്നു. കപ്പലപകടത്തിൽ ജാക്ക് മരിക്കുന്നതായാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ഒരുക്കിയിരുന്നത്. ജാക്ക് മരിക്കണ്ടായിരുന്നു എന്നായിരുന്നു ഭൂരിഭാഗം പ്രേക്ഷകരുടെയും പ്രതികരണം. റോസിനെ രക്ഷപ്പെടുത്തിയപ്പോൾ എന്തു കൊണ്ടാണ് ജാക്കിനെ രക്ഷപ്പെടുത്താത്തെന്നായിരുന്നു പലരുടെയും ചോദ്യം. സിനിമലോകത്തേക്ക് ടൈറ്റാനിക് കടന്നുവന്നിട്ട് 25 വർഷം തികയുന്നു. ഇന്നും ടൈറ്റാനിക്കിലെ ഓരോ രംഗവും പ്രേക്ഷക മനസിൽ നിന്ന് മായാതെ നിൽപ്പുണ്ടാവും. ഒരു കാനേഡിയൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു കാമറൂണിന്റെ വെളിപ്പെടുത്തൽ.
അത്തരമൊരു സാഹചര്യത്തിൽ ഒരാൾക്ക് മാത്രമേ അതിജീവിക്കാൻ സാധിക്കുകയുള്ളു. ഇതിന് ശാസ്ത്രീയമായ തെളിവുകളുണ്ട്. ടൈറ്റാനികിനെ ചുറ്റിപറ്റിയുള്ള തർക്കങ്ങൾക്ക് അവസാനം കാണുക എന്ന ലക്ഷ്യത്തോടെയാണ് അവരുടെ ഇപ്പോഴത്തെ അവസ്ഥ പുനരാവിഷ്കരിച്ചത്. രണ്ടു പേർക്കും രക്ഷപ്പെടാൻ കഴിയുമായിരുന്നല്ലോ എന്നിട്ട് എന്താണ് ഇത്തരമൊരു ക്ലൈമാക്സ് ചെയ്തത് എന്നുമൊക്കെയായിരുന്നു ഇതുവരെയുള്ള സിനിമ പ്രേക്ഷകരുടെ ചർച്ചകൾ. ഇപ്പോഴിതാ ഇതിനെല്ലാമുള്ള ഉത്തരവുമായി സംവിധായകൻ ജയിംസ് കാമറൂൺ തന്നെ എത്തിയിരിക്കുകയാണ്. ഹൈപ്പോതെർമിയ വിദഗ്ധന്റെ സഹായത്തോടെ ഫോറെൻസിക് വിശകലനം നടത്തിയിരുന്നുവെന്നും അത്തരമൊരു സാഹചര്യത്തിൽ ആർക്കെങ്കിലും ഒരാൾക്ക് മാത്രമേ അതിജീവിക്കാനാകൂ എന്നും കാമാറൂൺ പറഞ്ഞു.
ഉടൻ പുറത്തിറങ്ങാൻ പോകുന്ന ടൈറ്റാനികിന്റെ 4 കെ റിമാസ്റ്റേർഡ് പതിപ്പിൽ ഈ പരീക്ഷണത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14 നായിരിക്കും ചിത്രം വീണ്ടും പ്രേക്ഷകരിലേക്കെത്തുക. ജാക്കിന്റെ മരണം അനിവാര്യമായിരുന്നു. ക്ലൈമാക്സിന്റെ ശാസ്ത്രീയ വശവും സംവിധായകൻ വിശദീകരിച്ചു.ഇത് റോമിയോ ആൻഡ് ജൂലിയറ്റ് പോലെയാണ്, ഇത് പ്രണയത്തെയും ത്യാഗത്തെയും മരണത്തെയും കുറിച്ചുള്ള സിനിമയാണ്. സ്നേഹത്തെ അളക്കുന്നത് ത്യാഗത്തിലൂടെയാണെന്നും കാമറൂൺ ഒരിക്കൽ പറഞ്ഞിരുന്നു. ലിയാനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്‌ലെറ്റ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ എവരി നൈറ്റ് ഇൻ മൈ ഡ്രീംസ് എന്ന ഗാനം ഇപ്പോഴും സൂപ്പർ ഹിറ്റാണ്.
സിനിമലോകത്തേക്ക് ടൈറ്റാനിക് കടന്നുവന്നിട്ട് 25 വർഷം തികയുന്നു. ഇന്നും ടൈറ്റാനിക്കിലെ ഓരോ രംഗവും പ്രേക്ഷക മനസിൽ നിന്ന് മായാതെ നിൽപ്പുണ്ടാവും. ഒരു കാനേഡിയൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു കാമറൂണിന്റെ വെളിപ്പെടുത്തൽ. അത്തരമൊരു സാഹചര്യത്തിൽ ഒരാൾക്ക് മാത്രമേ അതിജീവിക്കാൻ സാധിക്കുകയുള്ളു. ഇതിന് ശാസ്ത്രീയമായ തെളിവുകളുണ്ട്. ടൈറ്റാനികിനെ ചുറ്റിപറ്റിയുള്ള തർക്കങ്ങൾക്ക് അവസാനം കാണുക എന്ന ലക്ഷ്യത്തോടെയാണ് അവരുടെ ഇപ്പോഴത്തെ അവസ്ഥ പുനരാവിഷ്കരിച്ചത്.
രണ്ടു പേർക്കും രക്ഷപ്പെടാൻ കഴിയുമായിരുന്നല്ലോ എന്നിട്ട് എന്താണ് ഇത്തരമൊരു ക്ലൈമാക്സ് ചെയ്തത് എന്നുമൊക്കെയായിരുന്നു ഇതുവരെയുള്ള സിനിമ പ്രേക്ഷകരുടെ ചർച്ചകൾ. ഇപ്പോഴിതാ ഇതിനെല്ലാമുള്ള ഉത്തരവുമായി സംവിധായകൻ ജയിംസ് കാമറൂൺ തന്നെ എത്തിയിരിക്കുകയാണ്. ഹൈപ്പോതെർമിയ വിദഗ്ധന്റെ സഹായത്തോടെ ഫോറെൻസിക് വിശകലനം നടത്തിയിരുന്നുവെന്നും അത്തരമൊരു സാഹചര്യത്തിൽ ആർക്കെങ്കിലും ഒരാൾക്ക് മാത്രമേ അതിജീവിക്കാനാകൂ എന്നും കാമാറൂൺ പറഞ്ഞു.
Find out more: