ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹി റുഷ്താഗി. ഒപ്പിട്ടപാരമ്പരയിലൂടെ തന്നെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ കഴിഞ്ഞിട്ടുണ്ട് ജൂഹിക്ക്. പരമ്പരയിൽ ഒരു യഥാർത്ഥ വിവാഹത്തിന്റെ എല്ലാ ചേരുവകളോടും കൂടിയായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

 

 

  വളരെ ആഘോഷവും ആഡംബരവുമായിട്ടാണ് ഈ ലച്ചുവിന്റെ വിവാഹം സീരിയലിന്റെ അണിയറ പ്രവർത്തകർ നടത്തിയത്, എന്നാൽ ഇപ്പോഴിതാ പരമ്പരയിലെ വിവാഹത്തിന് ശേഷം ജീവിതത്തിൽ  ജൂഹി വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്തിടെ ഉപ്പും മുളകും പരമ്ബരയുടെ സംവിധായകന്‍ എസ്ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രമായ ജിബൂട്ടിയുടെ പൂജ ചടങ്ങില്‍ ജൂഹി എത്തിയത് ഡോക്ടറും മോഡലുമായ റോവിനൊപ്പമായിരുന്നു. ആൻ സോഷ്യൽ മീഡിയയിൽ ഫോട്ടോഗ്രാഫറായ അജ്മൽ ഇരുവരുടേയും ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു.

 

 

 

   ഉപ്പും മുളകും ടീം സിനിമാ ജിബൂട്ടി പൂജയില്‍ തിളങ്ങി ലച്ചുവും വരനും എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് അജ്മല്‍ കുറിച്ചിരിക്കുന്നത്. പിന്നീട് ഈ ഫോട്ടോ വൈറലായതോടെ താരത്തിനെ ഉപ്പും മുളകും എന്ന പരമ്പരയിൽ കാണാത്തത് വിവാഹമായതിനാലാണെന്ന് ചർച്ചകളും നടന്നു. എന്നാൽ  ഇപ്പോൾ തന്റെ പ്രിയതമൻ റോവിനൊപ്പമുള്ള  ചിത്രം  വീണ്ടും ജൂഹി തന്നെ പങ്കുവെച്ചിരിക്കുകയാണ്. ജൂഹിയെ റോവിന് തോളിൽ എടുത്തു നിൽക്കുന്ന ഒരു ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ വൈറലാവുകയും ചെയ്തിട്ടുണ്ട്.

 

 

 

   സുഹൃത്തിനെയും പ്രിയതമനെയും ഒരുമിച്ചു കിട്ടുന്നത് ഭാഗ്യമാണെന്ന അടിക്കുറിപ്പോടെയാണ്‌ ജൂഹി ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അഭിനയത്തിലും മോഡലിങ്ങിലും താല്‍പര്യമുള്ള രോവിന്‍ ഒരു സംഗീത ആല്‍ബത്തില്‍ ജൂഹിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുമുണ്ട്. രാജസ്ഥാൻ സ്വദേശിയായ രഗവീർ ശരൺ റസ്തുഗിയുടെയും ചോറ്റാനിക്കര സ്വദേശിയായ ഭാഗ്യലക്ഷ്മിയുടെയും മകളാണ് പാതി മലയാളിയായ ലച്ചു എന്ന് പ്രേക്ഷകർ വിളിക്കുന്ന ജൂഹി റുസ്തഗി.

 

 

 

   പരമ്പരയിൽ വിവാഹത്തിന് ശേഷം ഹോണിമൂണിനായി പോയ ലച്ചുവിന്റെ തിരിച്ചു വരവ് കാത്തിരിക്കുകയാണ് ആരാധകർ. അതെ സമയം ജൂഹി ഇനി പരമ്പരയിൽ ഉണ്ടാവില്ലെന്ന തരത്തിലും സോഷ്യൽ മീഡിയയിൽ ചർച്ച ഉയരുന്നുണ്ട്. എന്നാൽ പകരം മറ്റാരെങ്കി;ലും വന്നാൽ ജൂഹിയോളം വരില്ലെന്നും ആരാധകർ അഭിപ്രായം പങ്കുവെക്കുന്നു.

మరింత సమాచారం తెలుసుకోండి: