പുതിയൊരു സന്തോഷവാർത്ത പങ്കിട്ട് കല്യാണി പ്രിയദർശൻ! സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് കല്യാണി പ്രിയദർശൻ. തെലുങ്ക് സിനിമയിലൂടെയായാണ് കല്യാണി തുടക്കം കുറിച്ചത്. അച്ഛനും അമ്മയും സിനിമയിലുള്ളവരാണെങ്കിലും പഠനം പൂർത്തിയാക്കിയ ശേഷമാണ് കല്യാണി താനും അമ്മയുടെ വഴിയെ സഞ്ചരിക്കുകയാണെന്ന് അറിയിച്ചത്. ആശ്ചര്യത്തോടെയായിരുന്നു പ്രിയദർശൻ മകളുടെ വാക്കുകൾ കേട്ടത്. മകൾക്ക് അഭിനയം ശരിയാവുമോ എന്ന ആശങ്കയായിരുന്നു അദ്ദേഹത്തിന്റെ മനസിൽ. മകൾ അഭിനയിച്ച് കൈയ്യടി നേടിയതോടെ സ്വന്തം ചിത്രത്തിലും അവസരം നൽകുകയായിരുന്നു അദ്ദേഹം. കരിയറുമായി ബന്ധപ്പെട്ട് പുതിയൊരു സന്തോഷം പങ്കിട്ടിരിക്കുകയാണ് കല്യാണി. 





    എന്റെ അടുത്ത തമിഴ് പ്രൊജക്റ്റിൽ ഞാൻ എക്‌സൈറ്റഡാണ്. കുറച്ച് ദിവസമായി നിങ്ങൾ ഇതിനുള്ള കാത്തിരിപ്പിലാണെന്ന് എനിക്കറിയാം. എന്റെ ഹൃദയം മുഴുവനും സന്തോഷമാണ്. നിങ്ങൾ എല്ലാവരുടെയും അനുഗ്രഹം എനിക്കൊപ്പമുണ്ടാവണം. എന്റെ സ്വപ്നം ഈ ചിത്രത്തിലൂടെ യാഥാർത്ഥ്യമാവുമെന്നാണ് കരുതുന്നതെന്നായിരുന്നു കല്യാണി കുറിച്ചത്. വലിയൊരു താരനിര ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. സംഗീത മാന്ത്രികൻ എആർ റഹ്‌മാന്റെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകത. ജീനി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജയം രവിയാണ് നായകൻ. കൃതി ഷെട്ടി, വാമിക ഗബ്ബി, ദേവയാനി തുടങ്ങി വൻതാരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡയിലുമായാണ് സിനിമ ഒരുക്കുന്നത്. ആരേയും ആകർഷിക്കുന്ന തിരക്കഥയാണ്. എനിക്ക് കിട്ടിയ വേഷം അഭിനയപ്രാധാന്യമുള്ളതാണ്. ലിസിയുൾപ്പടെ അഞ്ച് ലക്ഷത്തിലധികം പേരാണ് കല്യാണിയുടെ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്.





    സോഷ്യൽമീഡിയയിലൂടെയായി ലിസിയും വിശേഷങ്ങൾ പങ്കിടാറുണ്ട്. സിദ്ധാർത്ഥിന്റെ വിവാഹത്തിനായി ലിസിയും പ്രിയദർശനും ഒന്നിച്ചത് വാർത്തയായിരുന്നു. സാരിയിൽ അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് കല്യാണി പോസ്റ്റ് ചെയ്തത്. നൈല ഉഷയായിരുന്നു ആദ്യം ഓൾ ദ ബെസ്റ്റ് അറിയിച്ചത്. അമ്മ വലിയൊരു പ്രചോദനമാണ്. എല്ലാ കാര്യങ്ങളിലും അമ്മയുടെ പ്രസൻസുണ്ട്. അമ്മ അഭിനയിച്ച സിനിമകളൊന്നും ഞങ്ങളങ്ങനെ കണ്ടിരിക്കാറില്ല. മിക്കതിലും അമ്മ മരിക്കുകയോ, അമ്മയെ ആരെങ്കിലും ഉപദ്രവിക്കുന്നതുമൊക്കെയാണ്. അതൊക്കെ ഹിറ്റായി മാറുകയും ചെയ്യും. അത് കാണുമ്പോൾ സങ്കടം തോന്നുന്നതിനാൽ ഞങ്ങൾ കാണാറില്ലെന്നായിരുന്നു അമ്മയുടെ സിനിമകളെക്കുറിച്ച് ചോദിച്ചപ്പോൾ കല്യാണി പറഞ്ഞത്.




കരിയറുമായി ബന്ധപ്പെട്ട് പുതിയൊരു സന്തോഷം പങ്കിട്ടിരിക്കുകയാണ് കല്യാണി. എന്റെ അടുത്ത തമിഴ് പ്രൊജക്റ്റിൽ ഞാൻ എക്‌സൈറ്റഡാണ്. കുറച്ച് ദിവസമായി നിങ്ങൾ ഇതിനുള്ള കാത്തിരിപ്പിലാണെന്ന് എനിക്കറിയാം. എന്റെ ഹൃദയം മുഴുവനും സന്തോഷമാണ്. നിങ്ങൾ എല്ലാവരുടെയും അനുഗ്രഹം എനിക്കൊപ്പമുണ്ടാവണം. എന്റെ സ്വപ്നം ഈ ചിത്രത്തിലൂടെ യാഥാർത്ഥ്യമാവുമെന്നാണ് കരുതുന്നതെന്നായിരുന്നു കല്യാണി കുറിച്ചത്. വലിയൊരു താരനിര ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. സംഗീത മാന്ത്രികൻ എആർ റഹ്‌മാന്റെ സാന്നിധ്യമാണ് മറ്റൊരു പ്രത്യേകത. ജീനി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജയം രവിയാണ് നായകൻ. കൃതി ഷെട്ടി, വാമിക ഗബ്ബി, ദേവയാനി തുടങ്ങി വൻതാരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡയിലുമായാണ് സിനിമ ഒരുക്കുന്നത്. ആരേയും ആകർഷിക്കുന്ന തിരക്കഥയാണ്. എനിക്ക് കിട്ടിയ വേഷം അഭിനയപ്രാധാന്യമുള്ളതാണ്. ലിസിയുൾപ്പടെ അഞ്ച് ലക്ഷത്തിലധികം പേരാണ് കല്യാണിയുടെ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്. സോഷ്യൽമീഡിയയിലൂടെയായി ലിസിയും വിശേഷങ്ങൾ പങ്കിടാറുണ്ട്.

Find out more: