ഭജൻലാൽ ശർമ രാജസ്ഥാൻ മുഖ്യമന്ത്രിയാകും! രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമയുടെ പേര് നിർദേശിച്ചത് വസുന്ധര രാജയാണ്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഭജൻലാൽ ശർമയുടെ പേര് പ്രഖ്യാപിച്ചത്. ദിയാകുമാരിയും, പ്രേം ചന്ദ് ബൈർവയും ഉപമുഖ്യമന്ത്രിമാരാകുമെന്നാണ് റിപ്പോർട്ടുകൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ സംഗനേർ മണ്ഡലത്തിൽ നിന്ന് 1,45,000 വോട്ടുകൾക്കാണ് ഭജൻലാൽ ശർമ വിജയിച്ചത്. ആരാകും രാജസ്ഥാൻ മുഖ്യമന്ത്രിയെന്ന ആകാംക്ഷയ്ക്ക് വിരാമം. ഭജൻലാൽ ശർമ രാജസ്ഥാൻ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു ആരാകും രാജസ്ഥാൻ മുഖ്യമന്ത്രിയെന്ന ആകാംക്ഷയ്ക്ക് വിരാമം. ഭജൻലാൽ ശർമ രാജസ്ഥാൻ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. 






 വസുന്ധര രാജ മുഖ്യമന്ത്രിയാകാൻ താൽപ്പര്യമറിയിച്ചെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടലുകൾ നടത്തുകയായിരുന്നു. എന്നാൽ ഡൽഹിയിലേക്ക് വസുന്ധരയെ വിളിച്ചുവരുത്തി ബിജെപി നേതൃത്വം അനുനയ നീക്കം നടത്തുകയായിരുന്നു. വസുന്ധര തന്നെയാണ് ഭജൻ ലാലിൻ്റെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിർദേശിച്ചതെന്ന റിപ്പോർട്ടുകളുമുണ്ട്. ആർഎസ്എസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ ഭജൻലാൽ ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള വ്യക്തിയാണ്. ഗജേന്ദ്ര ഷെഖാവത്ത്, മഹന്ത് ബാലക്‌നാഥ്, ദിയാ കുമാരി, അനിത ഭാദേൽ, മഞ്ജു ബാഗ്‌മർ, അർജുൻ റാം മേഘ്‌വാൾ എന്നിവരും രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ പട്ടികയിൽ ഉണ്ടായിരുന്നു. 




  മുൻ മുഖ്യമന്ത്രി വസുന്ധര രാജയെ മറികടന്നാണ് പുതുമുഖമായ ഭജൻലാൽ രാജസ്ഥാൻ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. ഇതോടെ നിയമസസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ബിജെപി പുതുമുഖങ്ങളെയാണ് മുഖ്യമന്ത്രിയാക്കിയത്.
 രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമയുടെ പേര് നിർദേശിച്ചത് വസുന്ധര രാജയാണ്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഭജൻലാൽ ശർമയുടെ പേര് പ്രഖ്യാപിച്ചത്. ദിയാകുമാരിയും, പ്രേം ചന്ദ് ബൈർവയും ഉപമുഖ്യമന്ത്രിമാരാകുമെന്നാണ് റിപ്പോർട്ടുകൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ സംഗനേർ മണ്ഡലത്തിൽ നിന്ന് 1,45,000 വോട്ടുകൾക്കാണ് ഭജൻലാൽ ശർമ വിജയിച്ചത്.




നിയമസഭാ തെരഞ്ഞെടുപ്പിൽ സംഗനേർ മണ്ഡലത്തിൽ നിന്ന് 1,45,000 വോട്ടുകൾക്കാണ് ഭജൻലാൽ ശർമ വിജയിച്ചത്. ആരാകും രാജസ്ഥാൻ മുഖ്യമന്ത്രിയെന്ന ആകാംക്ഷയ്ക്ക് വിരാമം. ഭജൻലാൽ ശർമ രാജസ്ഥാൻ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു ആരാകും രാജസ്ഥാൻ മുഖ്യമന്ത്രിയെന്ന ആകാംക്ഷയ്ക്ക് വിരാമം. ഭജൻലാൽ ശർമ രാജസ്ഥാൻ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. വസുന്ധര രാജ മുഖ്യമന്ത്രിയാകാൻ താൽപ്പര്യമറിയിച്ചെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടലുകൾ നടത്തുകയായിരുന്നു. എന്നാൽ ഡൽഹിയിലേക്ക് വസുന്ധരയെ വിളിച്ചുവരുത്തി ബിജെപി നേതൃത്വം അനുനയ നീക്കം നടത്തുകയായിരുന്നു. വസുന്ധര തന്നെയാണ് ഭജൻ ലാലിൻ്റെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിർദേശിച്ചതെന്ന റിപ്പോർട്ടുകളുമുണ്ട്. ആർഎസ്എസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ ഭജൻലാൽ ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള വ്യക്തിയാണ്.

 

Find out more: