ദിലീപിന്റെ പ്രിയതമ: 36 ലേക്ക് കാലെടുത്ത് വെച്ച് കാവ്യ മാധവന്‍! മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാമായി കാവ്യ എത്തിയപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. പൂക്കാലം വരവായില്‍ തുടങ്ങിയ സിനിമാജീവിതം പിന്നെയുമിലെത്തിയപ്പോഴായിരുന്നു ഇടവേളയിലായത്. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയിഴകളുമായി മലയാളത്തിന്റെ കാവ്യ ഭാവമായാണ് കാവ്യ മാധവനെ വിശേഷിപ്പിക്കാറുള്ളത്.വിവാഹ ശേഷം കുടുംബകാര്യങ്ങളുമായി തിരക്കിലാണ് കാവ്യ മാധവന്‍. സിനിമയിലേക്കുള്ള തിരിച്ചുവരവ് പ്ലാന്‍ ചെയ്തിട്ടില്ലെന്നായിരുന്നു നടി പറഞ്ഞത്. 36 ലേക്ക് കാലെടുത്ത് വെച്ച പ്രിയനായികയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് താരങ്ങളും ആരാധകരുമൊക്കെ എത്തിയിട്ടുണ്ട്.


 ആദ്യ സിനിമയിലെ നായകനെയാണ് കാവ്യ മാധവന്‍ ജീവിതപങ്കാളിയാക്കിയത്. ഗോസിപ്പ് കോളങ്ങളിലെ കിംവദന്തി യാഥാര്‍ത്ഥ്യമാവുകയായിരുന്നു. തന്റെ പേരില്‍ ബലിയാടാക്കപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നായിരുന്നു ദിലീപ് പറഞ്ഞത്. പാവം ഐഎ ഐവാച്ചന്‍, അഴകീയ രാവണന്‍ ഈ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരവും കാവ്യയ്ക്ക് ലഭിച്ചിരുന്നു. ബാലതാരത്തില്‍ നിന്നും നായികയായി മാറിയതോടെ താരത്തിന്റെ കരിയറും മാറി മറിയുകയായിരുന്നു. അഭിനയത്തിന് പുറമെ നൃത്തത്തിലും കാവ്യ കഴിവ് തെളിയിച്ചിരുന്നു. സ്റ്റേജ് പരിപാടികളുമായും താരം സജീവമാണ്.ഏഴാമത്ത വയസ്സിലായിരുന്നു കാവ്യ മാധവന്‍ സിനിമയിലെത്തിയത്. കമല്‍ സംവിധാനം ചെയ്ത പൂക്കാലം വരവായില്‍ ദിവ്യ ഉണ്ണിയും ബാലതാരമായെത്തിയിരുന്നു.  ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നതിനിടയിലായിരുന്നു താരം നായികയായത്. ഈ സിനിമ വന്‍വിജയമായി മാറിയിരുന്നു.



  ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതേ കോംപിനേഷനില്‍ നിരവധി സിനിമകളായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.ലാല്‍ ജോസ്- ദിലീപ് കാവ്യ മാധവന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിലൂടെയായിരുന്നു കാവ്യ മാധവന്‍ നായികയായത്. സംയുക്ത വര്‍മ്മയും ബിജു മേനോനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും സൗഹൃദം നിലനിര്‍ത്തിയിരുന്നു. സിനിമകളില്‍ ഒരുമിച്ചെത്തുന്നത് പതിവായതോടെ ഇവരെ ചേര്‍ത്തുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു.



 ദിലീപ്-കാവ്യ മാധവന്‍ കൂട്ടുകെട്ടിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളില്‍ മിക്കവയും സൂപ്പര്‍ഹിറ്റായിരുന്നു.സിനിമയിലെ കെമിസ്ട്രി ജീവിതത്തിലേക്കും പകര്‍ത്തുകയായിരുന്നു ദിലീപും കാവ്യ മാധവനും. ആദ്യവിവാഹത്തില്‍ നിന്നും മോചിതരായതിന് ശേഷമായാണ് ഇരുവരും പുനര്‍വിവാഹിതരായത്. താനുമായി ബന്ധപ്പെട്ട് ഗോസിപ്പ് കോളങ്ങളിലും മറ്റ് ആരോപണങ്ങളിലുമെല്ലാം ഉയര്‍ന്നുവന്ന പേരായിരുന്നു കാവ്യ മാധവന്റേത്.



 രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ കാവ്യയെ വിവാഹം ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നായിരുന്നു ദിലീപ് പറഞ്ഞത്. പത്മസരോവരത്തില്‍ കുടുംബസമേതമായി പിറന്നാളാഘോഷിക്കുന്ന കാവ്യ മാധവന് ആശംസ അറിയിച്ച് ആരാധകരും എത്തിയിട്ടുണ്ട്. വിജയദശമി ദിനത്തില്‍ ജനിച്ചതിനാലാണ് മകള്‍ക്ക് മഹാലക്ഷ്മിയെന്ന് ദിലീപ് പേരിട്ടതെന്നുള്ള വിവരങ്ങളും ഇടയ്ക്ക് പുറത്തുവന്നിരുന്നു. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് കാവ്യയും ദിലീപുമെന്നുള്ള ഗോസിപ്പുകളും ഇടക്കാലത്ത് പ്രചരിച്ചിരുന്നു.

Find out more: