എന്റെ സിനിമ 18 പ്ലസ് ആണ്, അതിന് എ സർട്ടിഫിക്കറ്റ് തരാൻ പറഞ്ഞതാണ്, ഇപ്പോൾ മാപ്പ് പറയണമെന്ന്; നടി ഗൗതമിയ്ക്ക് എതിരെ സംവിധായകൻ! പല സിനിമകളുടെ പേരിലും നടന്ന വലിയ വലിയ വിവാദങ്ങൾക്ക് പ്രേക്ഷകർ സാക്ഷി. ഇപ്പോൾ ആ വിഷയം നടക്കുന്നത് തമിഴ് സിനിമാ ലോകത്താണ്. നടിയും തമിഴ് സെൻസർ ബോർഡ് അംഗവുമായ ഗൗതമിയ്ക്ക് എതിരെ 'രാരാ സരസുക്കു രാരാ' എന്ന ചിത്രത്തിന്റെ സംവിധായകൻ കേശവ് ദേപുർ രംഗത്തെത്തിയിരിയ്ക്കുകയാണ്. സെൻസർ ബോർഡും സിനിമാ സംവിധായകരും തമ്മിലുള്ള പ്രശ്‌നങ്ങൾ എല്ലാ കാലത്തും നടക്കുന്നതാണ്. സെൻസറിങിന് വേണ്ടി പോയപ്പോൾ, അര മണിക്കൂർ എന്നോട് പുറത്ത് നിൽക്കാൻ പറഞ്ഞു. രണ്ടരമണിക്കൂർ കഴിഞ്ഞാണ് എന്നെ അകത്തേക്ക് വിളിച്ചത്. 'ഒരു സംവിധായകനായി ഈ സിനിമ കൊണ്ട് നിങ്ങളെന്താണ് പറയാനുദ്ദേശിക്കുന്നത്' എന്ന് ഗൗതമി മാഡം ചോദിച്ചു. സിനിമ ഒരു സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്.




   ആ സിനിമ കൊണ്ട് ഞാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അവരോട് പറഞ്ഞു. ചില ഡയലോഗുകൾ മ്യൂട്ട് ചെയ്യാൻ അവർ പറഞ്ഞത് ന്യായമായ കാര്യമാണ്. പക്ഷെ ചില രംഗങ്ങൾ പാടെ എടുത്ത് കളയാനും, കഥാപാത്രങ്ങളുടെ പേര് മാറ്റാനും പറഞ്ഞത് അംഗീകരിക്കാൻ കഴിയുന്നതല്ല. അവരോട് സംസാരിക്കുമ്പോൾ കൈ എടുത്ത് സംസാരിച്ചതിന് മാപ്പ് പറഞ്ഞാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സമ്മതിക്കൂ എന്നു പറഞ്ഞിട്ടുണ്ടത്രെ. ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് നൽകിയിരിയ്ക്കുന്ന പേര് ചില പ്രമുഖ നടിമാരുടേതാണ്. അത് മാറ്റണം എന്നായിരുന്നുവത്രെ സെൻസർ ബോർഡിന്റെ ആദ്യത്തെ ആവശ്യം. അത് സാധ്യമാവാത്ത ഒരു കാര്യമാണ്. അങ്ങനെ വന്നാൽ ടൈറ്റിൽ കാർഡ് മുതൽ എല്ലാം എനിക്ക് മാറ്റേണ്ടി വരും. റിലീലിന് തൊട്ടു മുൻപ് കഥാപാത്രങ്ങളുടെ പേര് മാറ്റണം എന്ന് പറഞ്ഞാൽ, ആ പേര് വരുന്ന ഡയലോഗുകൾ എല്ലാം മാറ്റി ഡബ്ബ് ചെയ്യാൻ ഞാൻ വീണ്ടും ഡബ്ബിങ് ആർട്ടിസ്റ്റുകളെയൊക്കെ പോയി കണ്ട്, അതിൽ റീ വർക്ക് ചെയ്യണം. അതെങ്ങനെ സാധ്യമാവും എന്നാണ് സംവിധായകൻ ചോദിയ്ക്കുന്നത്.




 
ഗൗതമിയും ഒരു സിനിമാ പ്രവർത്തകയാണ്. ഒരു സിനിമ സംവിധാനം ചെയ്ത് തിയേറ്ററിൽ എത്തിക്കുന്നത് വരെയുള്ള പ്രയാസങ്ങൾ അവർക്കറിയാം. എന്റെ സിനിമ 18 പ്ലസ് ആണ്, അതിന് എ സർട്ടിഫിക്കറ്റ് തന്നോളൂ എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അത് തരാതെ സിനിമയ്ക്ക് കട്ട് പറയുന്നത് മനസ്സിലാക്കാൻ പറ്റുന്നില്ല. എന്തെങ്കിലും ചോദിയ്ക്കുമ്പോൾ അതൊന്നും ഇവിടെ പറയേണ്ട, പുറത്ത് പോകൂ, അല്ലെങ്കിൽ കോടതിയിൽ കാണാം എന്നാണത്രെ ഗൗതമിയുടെ പ്രതികരണം.
 ഒരു ലേഡീസ് ഹോസ്റ്റൽ പശ്ചാത്തലത്തിൽ ഒരുങ്ങിയ അഡേൾട്ട് ഓൺലി സിനിമയാണ് രാരാ സരസുക്കു രാര.





ഈ ചിത്രം സെൻസറിങിനായി കൊണ്ടുപോയ സമയത്ത് നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചും ഗൗതമിയുടെ പെരുമാറ്റത്തെ കുറിച്ചുമൊക്കെയാണ് സംവിധായകൻ സംസാരിക്കുന്നത്. സെൻസർ ബോർഡും സിനിമാ സംവിധായകരും തമ്മിലുള്ള പ്രശ്‌നങ്ങൾ എല്ലാ കാലത്തും നടക്കുന്നതാണ്. പല സിനിമകളുടെ പേരിലും നടന്ന വലിയ വലിയ വിവാദങ്ങൾക്ക് പ്രേക്ഷകർ സാക്ഷി. ഇപ്പോൾ ആ വിഷയം നടക്കുന്നത് തമിഴ് സിനിമാ ലോകത്താണ്. നടിയും തമിഴ് സെൻസർ ബോർഡ് അംഗവുമായ ഗൗതമിയ്ക്ക് എതിരെ 'രാരാ സരസുക്കു രാരാ' എന്ന ചിത്രത്തിന്റെ സംവിധായകൻ കേശവ് ദേപുർ രംഗത്തെത്തിയിരിയ്ക്കുകയാണ്.

Find out more: