അമേരിക്കക്കാരന്റെ സ്വഭാവം ട്വിറ്റർ തെളിയിച്ചു എന്ന് കങ്കണ. ബോളിവുഡ് സിനിമാ ലോകത്തെ വിവാദ നായിക എന്ന വിളിപ്പേര് നിലനിർത്തുന്ന കാര്യത്തിൽ കങ്കണ റാണത്ത് ഒട്ടും മോശമല്ല. വരും വരായികകളെ കുറിച്ച് ചിന്തിക്കാതെയുള്ള നടിയുടെ പ്രസ്താവന പലപ്പോഴും വിവാദങ്ങളെ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യാറുള്ളത്. കങ്കണ എന്ന പേരും വിവാദം എന്ന വാക്കും പരസ്പര പൂരകമാണെന്ന് തന്നെ പറയാം. അങ്ങനെ വിവാദങ്ങൾ തുടർന്ന് പോകവെ ട്വിറ്റർ കങ്കണയെ പുറത്താക്കി പൂട്ടിട്ടു. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവാദ ട്വീറ്റുകളെ തുടർന്നാണ് കങ്കണ റാണത്തിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്.
ഇനിയൊരിക്കലും ആ മരവിപ്പ് നീക്കുകയില്ല എന്ന് ട്വിറ്റർ വക്താവ് വ്യക്തമാക്കി. ട്വിറ്റർ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചത് കൊണ്ടാണ് കങ്കണയുടെ അക്കൗണ്ട് മരവിപ്പിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം.
ഇപ്പോഴിതാ വിഷയം സംബന്ധിച്ച് നടിയുടെ ഔദ്യോഗിക പ്രതികരണവും പ്രസ്താവനയും പുറത്ത് വന്നിരിയ്ക്കുകയാണ്. അമേരിക്കക്കാരുടെ സ്വഭാവം തെളിയിക്കുന്ന പ്രവൃത്തിയാണിതെന്ന് കങ്കണ പറയുന്നു.ഇത് ജനാധിപത്യത്തിന്റെ മരണമെന്നാണ് സംഭവ ശേഷം കങ്കണ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചത്. നമ്മൾ എന്ത് ചിന്തിക്കണം എന്ത് പറയണം എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള അധികാരം അവർക്കായിരിക്കണം.
പക്ഷെ നിർഭാഗ്യവശാൽ, എനിക്ക് എന്റെ ശബ്ദമുയർത്താൻ എന്റെ സ്വന്തം കലയായ സിനിമ ഉൾപ്പടെ വേറെയും പ്ലാറ്റ് ഫോമുകളുണ്ട്. പക്ഷെ ആയിരകണക്കിന് വർഷങ്ങളായി പീഡിപ്പിക്കപ്പെടുകയും അടിമകളാക്കപ്പെടുകയും സെൻസർ ചെയ്യപ്പെടുകയും ചെയ്യുന്ന ജനങ്ങളെ കുറിച്ചാണ് ഞാൻ ചിന്തിച്ചു പോവുന്നത്. എന്നിട്ടും അവരുടെ കഷ്ടപ്പാടുകൾ അവസാനിക്കുന്നില്ല- കങ്കണ പറഞ്ഞു.ജനിക്കുമ്പോൾ മുതൽ വെളുത്ത വർഗ്ഗത്തിന് കറുത്ത വർഗ്ഗക്കാരെ അടിമകളാക്കാം എന്ന അമേരിക്കക്കാരന്റെ സ്വഭാവത്തിന്റെ തെളിവാണിത്.
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവാദ ട്വീറ്റുകളെ തുടർന്നാണ് കങ്കണ റാണത്തിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്. ഇനിയൊരിക്കലും ആ മരവിപ്പ് നീക്കുകയില്ല എന്ന് ട്വിറ്റർ വക്താവ് വ്യക്തമാക്കി. ട്വിറ്റർ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചത് കൊണ്ടാണെന്നായിരുന്നു വിശദീകരണം കങ്കണയുടെ അക്കൗണ്ട് മരവിപ്പിച്ചതിൻ്റെ ഔദ്യോഗിക വിശദീകരണം ചൊടിപ്പിച്ചു. കങ്കണ എന്ന പേരും വിവാദം എന്ന വാക്കും പരസ്പര പൂരകമാണെന്ന് തന്നെ പറയാം.
Find out more: