പൗരത്വ നിയമ ഭേദഗതി എത്രയും വേഗം പിൻവലിച്ചില്ലെങ്കിൽ ആഭ്യന്തര മന്ത്രി അമിത് ഷായെ വിമാനം ഇറങ്ങാൻ അനുവദിക്കില്ലെന്ന് മുസ്ലിം സംഘടനയായ . ജമാഅത്ത് ഉലമ ഇ ഹിന്ദ് നേതാവും പശ്ചിമ ബംഗാൾ മന്ത്രിയുമായ സിദ്ദിഖുള്ള ചൗധരി. മനുഷ്യത്വ വിരുദ്ധമായ നിയമം രാജ്യത്തെ പൗരന്മാർക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായെ നിയമം, പിൻവലിച്ചില്ലെങ്കിൽ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാൻ തങ്ങൾ അനുവദിക്കില്ല.
ഒരു ലക്ഷത്തോളം ആളുകൾ ഒത്തുചേർന്ന് അമിത് ഷായെ തടയുമെന്നും സിദ്ദിഖുള്ള പറഞ്ഞു. സംഘടനയുടെ പ്രവർത്തനം ജനാധിപത്യപരവും സമാധാനപരവുമായിരിക്കുമെന്നും പശ്ചിമ ബംഗാൾ ലൈബ്രറി സർവ്വീസ് മന്ത്രി വ്യക്തമാക്കി.ഞങ്ങൾ അക്രമപരമായ പ്രതിഷേധത്തിൽ വിശ്വസിക്കുന്നില്ലപൗരത്വ രജിസ്റ്റർ, പൗരത്വ നിയമ ഭേദഗതി എന്നിവയെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കും. ബിജെപിയെ ജനം തള്ളിക്കളഞ്ഞിരിക്കുകയാണ്. രാജ്യത്ത് വെറുപ്പ് വിതച്ച് വിഭജിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും സിദ്ദിഖുള്ള പറഞ്ഞു.
ചർച്ചയിൽ വിശ്വസിക്കാത്തവരാണ് മോദിയും അമിത്ഷായും. നിയമവുമായി മുന്നോട്ടുപോകാൻ അവരെ അനുവദിക്കില്ല. ഇതിനായി സമാധാനപരമായി പ്രതിഷേധിക്കൂ എന്നും മന്ത്രി പറഞ്ഞു.
അതേസമയം പൗരത്വ ഭേദഗതി ബില്ലിന് ലോക് സഭ അംഗീകാരം നൽകിയിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികളുടെ കടുത്ത പ്രതിഷേധങ്ങൾക്കിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അവതരിപ്പിച്ച പൗരത്വ ഭേദഗതി ബിൽ സഭ പാസ്സിക്കിയത്. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാൽ ഭരണഘടനാ വിരുദ്ധമായ ഒന്നും ബില്ലിലില്ലെന്ന് സർക്കാരും പറയുന്നു. 11 വർഷമായി ഇന്ത്യയിൽ കഴിയുന്ന മുസ്ലിങ്ങൾ അടക്കമുള്ളവർക്ക് പൗരത്വം ഉറപ്പാക്കുന്ന 1955ലെ നിയമമാണ് ഭേദഗതി ചെയ്യപ്പെടുന്നത്.
അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങള്‍ ഒഴികെയുള്ള ആറ് മതസ്ഥര്‍ക്ക് രാജ്യത്ത് പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി ബിൽ. 2014 ഡിസംബർ 31നുമുമ്പ് ഇന്ത്യയിൽ എത്തി ആറുവർഷം ഇവിടെ കഴിഞ്ഞവർക്കാണ് പൗരത്വം. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി മതവിശ്വാസികള്‍ക്കാണ് ബിൽ പ്രകാരം പൗരത്വം ലഭിക്കുക.
അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകുകയെന്നതാണ് ബിൽ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെന്നാണ് ബിജെപിയുടെയും സർക്കാരിന്‍റെയും വാദം. എന്നാൽ ഇത് എല്ലാ അയൽക്കാരുടെ കാര്യത്തിലും പരിഗണിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
അഹമദിയ മുസ്ലീം, ഷിയ തുടങ്ങിയ വിഭാഗങ്ങൾക്ക് പാകിസ്ഥാനിൽ കടുത്ത വിവേചനമാണ് നേരിടേണ്ടിവരുന്നത്. ഇവരെ സർക്കാർ പരിഗണിച്ചിട്ടില്ല. റോഹിങ്ക്യൻ അഭയാർത്ഥികളെയും ബർമയിലെ ഹിന്ദുക്കളെയും ബില്ലിൽ ഉൾപ്പെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ശ്രീലങ്കയിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ബിൽ അവഗണിക്കുന്നു. മുസ്ലീം ജനതയ്ക്ക് മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങളിൽ അഭയം
മുസ്ലീം മതം ഒഴികെയുള്ള മതങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിലൂടെ മുസ്ലീം വിഭാഗത്തെ രണ്ടാംകിട പൗരന്മാരായാണ് രാജ്യം പരിഗണിക്കുന്നതെന്ന പ്രതീതിയാണ് ഉണ്ടാകുന്നത്. ഇത് ഭരണഘടനയുടെ 14 അനുച്ഛേദത്തെ ലംഘിക്കുന്നതാണ്. നിയമത്തിനു മുന്നിൽ എല്ലാവരും തുല്ല്യരാണെന്നും തുല്യ സംരക്ഷണമാണ് ലഭിക്കുകയെന്നുമാണ് ആർട്ടിക്കിൾ പറയുന്നത്. എന്നാൽ തുല്ല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതല്ല ബില്ലെന്നാണ് സർക്കാർ പറയുന്നത്.തേടാമെന്ന് പറയുന്ന സർക്കാർ മറ്റ് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നില്ല.
പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ലോക് സഭ ബിൽ പാസ്സാക്കിയതിനു പിന്നാലെ സംസ്ഥാനങ്ങൾ ബന്ദ് ആചരിക്കുകയാണ്. പൗരത്വം ലഭിക്കുന്നവർ തങ്ങളുടെ പ്രദേശങ്ങളിൽ സ്ഥിരതാമസമാക്കുകയും നാട്ടുകാരുടെ അവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്യുമെന്ന ആശങ്കയാണ് പ്രതിഷേധത്തിനു പ്രധാന കാരണം. അതുകൊണ്ട് തന്നെയാണ് ജനങ്ങൾ തെരവിലിറങ്ങുന്നതും പ്രതിഷേധിക്കുന്നതും. ഇവരെ അനുനയിപ്പിക്കാനും ആശങ്കകൾ ദുരീകരിക്കാനും കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ല.
മതത്തിന്‍റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം തള്ളിയ ആഭ്യന്തര മന്ത്രി അമിത് ഷാ ഏതെങ്കിലും സമുദായത്തോട് വിവേചനം കാട്ടാൻ ലക്ഷ്യമിട്ടുള്ളതല്ല ബില്ലെന്നാണ് പറഞ്ഞത്. മുസ്ലീം എന്ന് ബില്ലിലൊരിടത്തും പരാമർശിക്കുന്നില്ലെന്നും ഭരണഘടന വിശദമായി പരിശോധിച്ചതിനുശേഷമാണ് ബിൽ നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ ബിൽ ഭരണഘടന വിരുദ്ധമാണെങ്കിൽ 1971 ൽ ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥികൾക്ക് ഇന്ദിരാഗാന്ധി പൗരത്വം നൽകിയതും ഭരണഘടന ലംഘനമാണെന്നും പറഞ്ഞ അമിത് ഷാ അന്നും 14ാം അനുച്ഛേദമുണ്ടായിരുന്നെന്നും കൂട്ടിച്ചേർത്തു.
click and follow Indiaherald WhatsApp channel