കേരളത്തിലെ ആദ്യത്തെ എഐ സ്കൂൾ തുടക്കം എട്ടാം ക്ലാസ് മുതൽ, സ്‌കൂൾ സമയം കഴിഞ്ഞും പഠിക്കാം! ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ അന്താരാഷ്ട്ര നിലവാരമുള്ള നൂതന പഠനരീതിയാണ് എഐ സ്‌കൂളിന്റേത്. എട്ടുമുതൽ 12വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് എഐ സ്‌കൂളിന്റെ പ്രയോജനം ആദ്യഘട്ടത്തിൽ ലഭ്യമാക്കിയിരിക്കുന്നത്. കേരളത്തിലെ ആദ്യ എഐ സ്‌കൂൾ പോത്തൻകോട് ശാന്തിഗിരി വിദ്യാഭവനിൽ പ്രവർത്തനം തുടങ്ങി.ഉന്നത സർവീസുകളിലേക്കുള്ള മത്സര പരീക്ഷകൾക്കും ജെഇഇ, നീറ്റ്, മാറ്റ്, ക്യുവറ്റ്, ക്ലാറ്റ്, ജി മാറ്റ്, ജിആർഇ എന്നിവയിലേക്കുള്ള എൻട്രൻസ് പരീക്ഷകൾക്കും ഐഇഎൽടിഎസ് മുതലായ ഭാഷാശേഷി പരിശോധിക്കുന്ന ടെസ്റ്റുകൾക്കും എഐ സ്‌കൂളിൽ പരിശീലനം കൊടുക്കും.
ഉന്നത സർവീസുകളിലേക്കുള്ള മത്സര പരീക്ഷകൾക്കും ജെഇഇ, നീറ്റ്, മാറ്റ്, ക്യുവറ്റ്, ക്ലാറ്റ്, ജി മാറ്റ്, ജിആർഇ എന്നിവയിലേക്കുള്ള എൻട്രൻസ് പരീക്ഷകൾക്കും ഐഇഎൽടിഎസ് മുതലായ ഭാഷാശേഷി പരിശോധിക്കുന്ന ടെസ്റ്റുകൾക്കും എഐ സ്‌കൂളിൽ പരിശീലനം കൊടുക്കും. സ്‌കൂൾ സമയം കഴിഞ്ഞും സ്‌കൂൾ വെബ്സൈറ്റ് വഴി സ്‌കൂൾ പഠനത്തിന്റെ അതേ അനുഭവം വിദ്യാർഥികൾക്ക് എഐ പഠനരീതിയിലൂടെ ലഭ്യമാകും. യുഎസിലെ ഐലേണിങ് എൻജിൻസും വേദിക് ഇ-സ്‌കൂളുമായി സഹകരിച്ചാണ് എഐ സ്‌കൂളിന്റെ പ്രവർത്തനം. മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ പഠനമികവ് അപ്പപ്പോൾ വിലയിരുത്താനും സാധിക്കും.
ശരാശരി വിദ്യാർഥികളെ പോലും ഉന്നത വിജയത്തിന് ഇത് സജ്ജമാക്കുന്നു. ഉന്നതപഠനത്തിനുള്ള സ്‌കോളർഷിപ്പുകൾക്കും മികച്ച വിദേശ സർവകലാശകളിലെ ഉപരിപഠനത്തിനും ഗൈഡൻസ് തുടങ്ങി നിരവധി സേവനങ്ങൾ ഇതോടൊപ്പമുണ്ട്. ഹൈബ്രിഡ് മോഡലിലാണ് എഐ സ്‌കൂളിന്റെ പഠനരീതി ക്രമീകരിച്ചിരിക്കുന്നത്. സ്‌കൂളുകൾക്ക് യാതൊരു അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകാത്ത വിധം പൂർണമായും സ്‌കൂൾ വെബ്സൈറ്റ് വഴി നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ ഡിജിറ്റൽ ഉള്ളടക്കമാണ് ഇതിലുള്ളത്.
വളരെ തുച്ഛമായ ഫീസിൽ ഏറ്റവും ഗുണമേന്മയേറിയ വിദ്യാഭ്യാസ സേവനങ്ങൾ വിദ്യാർഥികളിൽ എത്തിക്കാൻ ഇതിലൂടെ കഴിയുന്നുവെന്നതാണ് പ്രത്യേകത.
ഉന്നത സർവീസുകളിലേക്കുള്ള മത്സര പരീക്ഷകൾക്കും ജെഇഇ, നീറ്റ്, മാറ്റ്, ക്യുവറ്റ്, ക്ലാറ്റ്, ജി മാറ്റ്, ജിആർഇ എന്നിവയിലേക്കുള്ള എൻട്രൻസ് പരീക്ഷകൾക്കും ഐഇഎൽടിഎസ് മുതലായ ഭാഷാശേഷി പരിശോധിക്കുന്ന ടെസ്റ്റുകൾക്കും എഐ സ്‌കൂളിൽ പരിശീലനം കൊടുക്കും.
Find out more: