പള്ളിയിൽ വെച്ച് ഇതര മതസ്ഥരുമായുള്ള വിവാഹം നടത്തിക്കൊടുക്കുന്നതിനെതിരെയാണ് ഒരു വിഭാഗം രംഗത്തു വന്നിരിക്കുന്നത്. സഭയോട് അനുഭാവം പ്രകടിപ്പിക്കുന്ന ഒരു ക്രിസ്തീയ വാ‍ർത്താ ചാനലിലാണ് ഇതുസംബന്ധിച്ച വാ‍ർത്ത റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളത്തെ ഒരു പള്ളിയിൽ മിശ്രവിവാഹിത‍ർക്ക് നൽകിയ ആശീവാ‍ദമാണ് പ്രതിഷേധത്തിന് കാരണമെന്ന് വാ‍ർത്തയിൽ പറയുന്നു. സിറോ മലബാ‍ർ സഭയിൽ വ‍ർദ്ധിച്ചുവരുന്ന മിശ്രവിവാഹങ്ങൾ തടയണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിശ്വാസികൾ. "നമ്മുടെ ഒരു പള്ളിയിൽ ക്രിസ്ത്യാനിയല്ലാത്ത ഒരാൾ വന്ന് ക്രിസ്ത്യാനിയായിട്ടുള്ള ഒരു യുവതിയെ കല്ല്യാണം കഴിക്കുമ്പോൾ സാധാരണക്കാരായ വിശ്വാസികൾക്ക് ഉണ്ടാകുന്ന ആകുലതയും ആശങ്കയുമാണ് ചർച്ചയാകുന്നത്. അത് ന്യായമാണ്. നമ്മുടെ പള്ളിയിൽ ക്രൈസ്തവനല്ലാത്ത ഒരാൾ ക്രൈസ്തവയായ ഒരു യുവതിയെ നമ്മുടെ വൈദികൻ വിവാഹം ആശീർവദിക്കുന്നത് എപ്രകാരമുള്ള നിയമപ്രകാരമാണ്.


  കാനോനിക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ സഭയിൽ എല്ലാ കാര്യങ്ങളും നടക്കുന്നത്. അപ്പോൾ എങ്ങനെയാണ് ക്രൈസ്തവനല്ലാത്ത ഒരാൾ പള്ളിയിൽ വന്ന് കല്ല്യാണം കഴിക്കുന്നത്. അത് കാനോനിക നിയമത്തിന്റെ ചെറിയൊരു ആനൂകൂല്യത്തിന്റെ പിൻബലത്തോടെയാണ് ആ കല്യാണം നടന്നത്. അത്തരത്തിൽ നമ്മുടെ പള്ളികളിൽ വെച്ച് ഇത്തരത്തിൽ കല്യാണം നടത്തുമ്പോൾ സാധാരണക്കാരായ വിശ്വാസികൾക്ക് ആശങ്ക ഉണ്ടാകും.അത്തരം കാര്യങ്ങൾ ശക്തമായ ചർച്ച ആവശ്യമാണ്. ഈ നിയമത്തിന്റെ അഴിച്ചുപണിയെപ്പറ്റി നാം ചിന്തിക്കേണ്ടതുണ്ട്." ക്രൈസ്തവ യുവജന നേതാവായ സിജോ അമ്പാട്ട് പറഞ്ഞു. ലൗ ജിഹാദിനെതിരെ പോരാടുന്നവരുടെ ആത്മവിശ്വാസം കെടുത്തിക്കളയുന്നതാണ് ഇത്തരം പ്രവണതകളെന്നും വാ‍ർത്തയിൽ പറയുന്നു.കത്തോലിക്കാ വിശ്വാസത്തിൽ ഉറച്ച് നിൽക്കുമെന്നും തങ്ങൾക്ക് ഉണ്ടാകുന്ന കുട്ടികളെ ഇതേ വിശ്വാസത്തിൽ വള‍ർത്തുമെന്നും ഉറപ്പു നൽകിയാണ് ഇത്തരം വിവാഹങ്ങൾ പള്ളിയിൽ വെച്ച് നടത്തുന്നത്.


 സഭ നൽകുന്ന ഇത്തരം ആനുകൂല്യങ്ങൾ സമൂഹത്തിലെ ചില ഉന്നത‍ർക്കുവേണ്ടിയാണെന്നും ഇത് യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നുവെന്നും വിശ്വാസികൾ ആരോപിക്കുന്നു."ക്രൈസ്തവ വിവാഹം മൂന്നുപേർ ചേർന്നുള്ള ഉടമ്പടിയാണ് വരൻ വധു ദൈവം അപ്പോൾ പിന്നെ എങ്ങനെയാണ് അന്യജാതിയിൽപെട്ട ആളുമായി വിവാഹം നടത്തുന്നത് ക്രൈസ്തവ വിശ്വാസത്തിന് കടകവിരുദ്ധമാണ്. എന്തു കാനൻ നിയമം ആണെങ്കിലും അതു മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇത്തരം അയഞ്ഞ നിലപാടുകൾ സഭയ്ക്കും സമൂഹത്തിനും വലിയ ദോഷം ചെയ്യും. ഇതു നമ്മുടെ യുവതീയുവാക്കൾക്ക് ഇടർച്ചക്കു കാരണമാണ് ക്രൈസ്തവ വിശ്വാസം ഇല്ലാത്ത ആരുമായും സഭ വിവാഹം നടത്താൻ പ്രോത്സാഹിപ്പിക്കരുത്." എന്നാണ് തോമസ് പിസി എന്നയാളുടെ കമന്റ്.


  വൈദികപഠന കാലത്തു തന്നെ ഇക്കാര്യം ബോധ്യം വന്നിട്ടുള്ളതാണ്, ഈ അനാവശ്യ വെള്ളപൂശൽ നിയമത്തിനെതിരെ തിരുസഭയിലെ യുവ അത്മായ സഹോദരീ സഹോദരന്മാർ രംഗത്തുവന്നത് അഭിനന്ദനം അർഹിക്കുന്നു ,കേരള കത്തോലിക്കാ വൈദിക മേലധ്യക്ഷന്മാർ റീത്തു ഭേദമെന്യേ ഈ നിയമം റദ്ദു ചെയ്യേണ്ടതിനാവശ്യമായ മേൽ നടപടികൾ സ്വീകരിക്കണമെന്ന് വിനീതമായിഅപേക്ഷിക്കുന്നു" സഭാ അനുകൂല ചാനലിന്റെ യൂട്യൂബ് കമന്റായി സെബാസ്റ്റ്യൻ മുക്കിലക്കാട്ട് എന്നയാൾ പ്രതികരിച്ചു.ഈ നിയമം പൗരസ്ത്യ, പാശ്ചാത്യ സഭകളുടെ നിയമസംഹിതയിൽ നിന്നു് നീക്കം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു, സഭയുടെ അംഗീകാരത്തോടെ എന്തും ആവാം എന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയിരിക്കുന്നു, ഈ നിയമം, ഈ നിയമം റദ്ദു ചെയ്തില്ലെങ്കിൽ, ഇതിന്റെ ആനുകൂല്യം ചോദിച്ചു വന്നാൽ അത് നിഷേധിക്കാൻ വൈദിക മേലധ്യക്ഷന്മാർക്കോ, വൈദികർക്കോ സാധ്യമല്ല.

మరింత సమాచారం తెలుసుకోండి: