മരടിലെ തീരമേഖലയില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്നു നേരത്തെ വിധി പറഞ്ഞ ജസ്‌റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് വിഷയം ഇന്നു പരിഗണിക്കും.
മരടിലെ ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്‌ക്ക്, ജെയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫാ വെഞ്ച്വേഴ്‌സ് എന്നിവ പൊളിച്ചുനീക്കണമെന്നു കഴിഞ്ഞ മേയ് എട്ടിനാണു സുപ്രീംകോടതി ഉത്തരവിട്ടത്. പൊളിച്ചുനീക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പാക്കാത്ത സാഹചര്യത്തിലാണു പൊളിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. കോടതിയുടെ അസാധാരണമായ ഉള്ള ഒരു നടപടിയാണിത്
പുനഃപരിശോധനാ ഹര്‍ജി ജൂലൈയില്‍ തള്ളിയിരുന്നു. ഉത്തരവിനെതിരേ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയും തള്ളിയിരുന്നു. നിയമംലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റ് പൊളിക്കണമെന്നു ജസ്‌റ്റിസ് അരുണ്‍ മിശ്ര വ്യക്‌തമാക്കുകയും ചെയ്‌തു. എന്നാൽ നാട്ടിലൂടെ പൊളിച്ചുനീക്കണമെന്ന കോടതി ഉത്തരവിനെ തുടർന്ന് ഫ്ലാറ്റിൽ താമസിച്ചിരുന്ന ആളുകൾ ഹർജി നൽകിയിരുന്നു.
click and follow Indiaherald WhatsApp channel