റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ റാലി നടത്തും! ഴിഞ്ഞ 17 ദിവസമായി നടന്നുവരുന്ന പ്രക്ഷോഭം കടുപ്പിക്കാൻ നീക്കവുമായി കർഷകർ. എല്ലാ യൂണിയൻ നേതാക്കളും ഡിസംബർ 14-ന് സിഘു അതിർത്തിയിൽ നിരാഹാര സമരം നടത്തുമെന്ന് സംയുക്ത കിസാൻ ആന്തോളൻ നേതാവ് കമൽപ്രീത് സിങ് പന്നു വ്യക്തമാക്കി. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ച് വരെയാണ് സമരം. ഞായറാഴ്ച ഡൽഹി-ജയ്പൂർ ഹൈവേയിൽ ട്രാക്ടർ സമരം നടത്തുമെന്നും കർഷക നേതാവ് പറഞ്ഞു.റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് ട്രാക്ടർ റാലി നടത്താൻ അനുമതി ലഭിച്ചെന്ന് കർഷക സംഘടനകൾ. ജനുവരി 26ന് നടത്താൻ തീരുമാനിച്ച ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് ഡൽഹി പോലീസുമായി ധാരണയിലെത്തിയെന്നാണ് സംഘടനകൾ വ്യക്തമാക്കിയത്. നേരത്തെ റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ റാലിക്ക് അനുമതി നൽകില്ലെന്ന നിലപാടിലായിരുന്നു പോലീസ്."കേന്ദ്രവുമായി ചർച്ചയ്ക്ക് ഞങ്ങൾ തയ്യാറാണ്.



എന്നാൽ നിയമങ്ങൾ പിൻവലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. മറ്റ് ആവശ്യങ്ങളിലേക്ക് കടക്കുന്നത് അതിനു ശേഷം മാത്രമായിരിക്കും. ഡിസംബർ 13-ന് രാവിലെ 11 മണിക്ക് രാജസ്ഥാനിൽ നിന്നും ജയ്പൂർ-ഡൽഹി ദേശീയ പാതയിലൂടെ കർഷകർ ലോങ് മാർച്ച് നടത്തും." വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കും. സമരത്തിൽ പങ്കെടുക്കാൻ കൂടുതൽ പേർ എത്തുമെന്നും കർഷക നേതാവ് പറഞ്ഞു. സമരത്തിനു മുന്നിൽ 17-ാം ദിവസവും വഴങ്ങാത്ത സർക്കാരിനു മുന്നിൽ കൂടുതൽ പ്രതിരോധം തീർക്കാനൊരുങ്ങുകയാണ് കർഷകർ. അതേസമയം റിപ്പബ്ലിക് ദിന പരേഡിനെയോ സുരക്ഷയെയോ ബാധിക്കാത്ത രീതിയിൽ ട്രാക്ടർ പരേഡ് നടത്തുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. റാലിയുടെ സഞ്ചാര പാത പിന്നീട് തീരുമാനിക്കും.



 'ചരിത്രപരവും സമാധാനപരവുമായ പരേഡ് ഞങ്ങൾ നടത്തും, അത് റിപ്പബ്ലിക് ദിന പരേഡിനെയോ സുരക്ഷാ ക്രമീകരണങ്ങളെയോ ബാധിക്കില്ല,' സ്വരാജ് ഇന്ത്യാ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. പരേഡിൽ പങ്കെടുക്കുന്ന കർഷകർ അച്ചടക്കം പാലിക്കണമെന്നും കമ്മിറ്റി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുർനം സിംഗ് ചാദുനി അഭ്യർഥിച്ചു. ഒരു ലക്ഷം ട്രാക്ടറുകൾ അണനിരത്തിയുള്ള റാലിക്കാണ് കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ട്രാക്ടർ റാലിയുടെ പാത മാറ്റുന്നതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് കർഷക നേതാക്കളെ കണ്ടിരുന്നു. ഡൽഹി നഗരത്തിലൂടെ കർഷകരുടെ റാലി അനുവദിക്കില്ലെന്ന നിലപാടായിരുന്നു നേരത്തെ പോലീസ് സ്വീകരിച്ചത്. ഏത് പാതയിലൂടെ റാലി നടത്താനാണ് പോലീസും കർഷകരും തമ്മിൽ ധാരണയായതെന്ന് വ്യക്തമായിട്ടില്ല.

మరింత సమాచారం తెలుసుకోండి: