
മോദിയുടെ വികസനം ഇവിടെയും എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ. ചോദിച്ചതിനേക്കാൾ കൂടുതൽ കേന്ദ്രം തന്നെന്നും സുരേന്ദ്രൻ പറഞ്ഞു.കോന്നിയിലെ ജനങ്ങളെ പിന്നിൽ നിന്ന് കുത്തി രാഹുൽ ഗാന്ധി സർക്കാരിൽ മന്ത്രിയാകാൻ പോയവരാണ് അവർ. ഇപ്പോൾ അവിടെയും ഇവിടെയും ഇല്ലാത്ത അവസ്ഥയിലാണെന്നും സുരേന്ദ്രൻ പറഞ്ഞു.കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ച സുരേന്ദ്രൻ യേശുദേവനെ പിന്നിൽ നിന്ന് കുത്തിയ യൂദാസിൻറെ മനസ്സുള്ള ചില ആളുകൾ മോദി കോന്നിയിൽ വരുന്നതിനെതിരെ പ്രസ്താവന ഇറക്കിയെന്നും പറഞ്ഞു.ലവ് ജിഹാദിൻറെ പേരിൽ എത്രയോ അമ്മമാർ നിലവിളിക്കുമ്പോഴും പിണറായിയുടെ പോലീസ് ഭക്തരെ മർദിക്കുമ്പോഴും ഇത്തരം യൂദാസിൻറെ ആളുകൾ കണ്ടില്ലെന്ന് നടിച്ചു.
അവരാണിപ്പോൾ വിശ്വാസത്തിൻറെ പേര് പറയുന്നത്' ബിജെപി അധ്യക്ഷൻ പറഞ്ഞു.പിണറായിയുടെ പോലീസ് ഭക്തരെ മർദ്ദിക്കുമ്പോൾ അവർ കണ്ടില്ലെന്ന് നടിച്ചെന്നും സുരേന്ദ്രൻ വിമർശിച്ചു. അതേസമയം യുഡിഎഫും എൽഡിഎഫും ലയിക്കണമെന്നും ഒരു പാർട്ടിയാകണമെന്നുമുള്ള പ്രധാനമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തവണത്തെ തെരഞ്ഞെടുപ്പിന് സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടാക്കിയെന്ന് ആരോപിച്ച ചെന്നിത്തല ആ പാർട്ടികൾ തമ്മിലാണ് ലയിക്കേണ്ടതെന്ന് പ്രതികരിച്ചു.
സിപിഎം - ബിജെപി ഡീലിനെപ്പറ്റി പറഞ്ഞത് ആർഎസ്എസ് നേതാവ് ബാലശങ്കറാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ബാലശങ്കറിൻ്റെ ആരോപണത്തെപ്പറ്റി പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഒരക്ഷരം പോലും മിണ്ടാത്തതെന്ന് ചെന്നിത്തല ചോദിച്ചു. അദ്ദേഹം ഈ ആരോപണം നിഷേധിക്കാൻ തയ്യാറായിട്ടില്ല. ബിജെപി സർക്കാരിനെ എല്ലാ തരത്തിലും അനുകരിക്കാനാണ് സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്നും ഈ സാഹചര്യത്തിൽ സിപിഎമ്മും ബിജെപിയുമാണ് ലയിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.