ഏകദേശം 2 ബില്ലിയനിലധികം പേർ, 180-ഓളം രാജ്യങ്ങളിലായി, ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് ആണ് വാട്‌സ്ആപ്പ്. ടെലിഗ്രാം, വീ ചാറ്റ്, സ്നാപ്ചാറ്റ് തുടങ്ങിയ എതിരാളികളുണ്ടെങ്കിലും ഉപഭോക്താക്കളുടെ എണ്ണത്തിലും പ്രതിദിനം കൈമാറ്റം ചെയ്യുന്ന മെസ്സേജുകളുടെ എണ്ണത്തിലും വാട്സ്ആപ്പ് ബഹുദൂരം മുന്നിലാണ്. പക്ഷെ വാട്സ്ആപ്പിന്റെ പുത്തൻ സേവന നിബന്ധനകളും സ്വകാര്യതാ നയവും ഉപഭോക്താക്കൾക്ക് തീരെ അംഗീകരിക്കാൻ കഴിയുന്നതല്ല. ട്രാൻസാക്ഷൻ & പേയ്മെന്റ്സ്, കണക്ഷൻസ്, മീഡിയ, ഡിവൈസ്, കണക്ഷൻ ഇൻഫർമേഷൻ, ലൊക്കേഷൻ ഇൻഫർമേഷൻ എന്നിങ്ങനെ വാട്സാപ്പ് ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ഏറെക്കുറെ എല്ലാ വിവരങ്ങളും ശേഖരിക്കാനുള്ള അനുമതിയാണ് പുത്തൻ സേവന നിബന്ധനകളും സ്വകാര്യതാ നയവും ആവശ്യപ്പെടുന്നത്. 



 ഒപ്പം ഈ വിവരങ്ങൾ മാതൃകമ്പനിയായ ഫേസ്ബുക്കുമായി പങ്കുവയ്ക്കാനുള്ള അനുവാദവും പുതിയ നിബന്ധനകൾ അംഗീകരിക്കുനനത്തോടെ വാട്സാപ്പ് ഉപഭോക്താവ് നൽകുന്നുണ്ട്. ഇതോടെ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോരും എന്ന ഭീതിയിലാണ് വാട്സ്ആപ്പ് ഉപഭോക്താക്കൾ. ലോകത്തെ അതിസമ്പന്നരുടെ ലിസ്റ്റിൽ അടുത്തിടെ ഒന്നാം സ്ഥാനത്തേക്കുയർന്ന ഇലോൺ മസ്‌ക് വാട്സാപ്പിനെ ഉപേക്ഷിച്ച് സിഗ്‌നൽ ആപ്പിലേക്ക് മാറാൻ ആഹ്വാനം ചെയ്തത്. വാട്സ്ആപ്പിന്റെ പുത്തൻ സേവന നിബന്ധനകളും സ്വകാര്യതാ നയവും സംബന്ധിച്ച് സംശയങ്ങൾ നില നിൽക്കെയാണ് ഇത്തരത്തിയിലുള്ള ഒരു മാറ്റം. 'Use Signal' എന്ന് മാത്രമുള്ള ടെസ്‌ല സിഇഓയുടെ ട്വീറ്റിനെത്തുടർന്ന് ഇന്ത്യയടക്കം സിഗ്‌നൽ ആപ്പിന് ആവശ്യക്കാരേറി. ഇന്ന് (ജനുവരി 9) പുലർച്ചെ സിഗ്‌നൽ പോസ്റ്റ് ചെയ്ത ട്വീറ്റ് അനുസരിച്ച് ഇന്ത്യ, ഓസ്ട്രിയ, ഫ്രാൻസ്, ഫിൻലൻഡ്‌, ജർമ്മനി, ഹോങ്കോങ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ ആപ്പിളിന്റെ ആപ്പ് സ്റ്റോർ ചാർട്ടിൽ ആദ്യ മൂന്ന് സ്ഥാനത്ത് സിഗ്‌നൽ കയറിപറ്റിയിട്ടുണ്ട്. 



"ധാരാളം പുതിയ ഉപഭോക്താക്കൾ‌ ഇപ്പോൾ‌ സിഗ്‌നലിൽ‌ ചേരാൻ‌ ശ്രമിക്കുന്നതിനാൽ വെരിഫിക്കേഷൻ കോഡുകൾ‌ നിലവിൽ‌ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നു. ഇത് എത്രയും വേഗം പരിഹരിക്കുന്നതിന് ഞങ്ങൾ വിവിധ സേവന ദാതാക്കളുമായി ചേർന്ന് പ്രവർത്തിക്കുന്നു," എന്ന് സിഗ്‌നൽ ട്വീറ്റ് ചെയ്തു. തുടർ ട്വീറ്റുകളിൽ യൂറോപ്പിൽ ഈ പ്രശനം ഒരു പരിധിവരെ പരിഹരിച്ചു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതെ സമയം ഇലോൺ മസ്കിന്റെ ട്വീറ്റിൽ സിഗ്‌നൽ ആപ്പും ബുദ്ധിമുട്ടി. അപ്രതീക്ഷിതമായി ധാരാളം പേർ സിഗ്‌നൽ ഡൌൺലോഡ് ചെയ്തതോടെ വെരിഫിക്കേഷൻ കോഡുകൾ പുതിയ ഉപഭോക്താക്കൾക്ക് കൃത്യമായി എത്തിക്കാൻ പറ്റാതെ വന്നു. സാധാരണക്കാരുടെ ചാറ്റുകളിലേക്ക് പുത്തൻ നിയമങ്ങൾ ഒരു മാറ്റവും വരുത്തില്ല എന്നും ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് അക്കൗണ്ടുകൾക്ക് മാത്രമാണ് പുത്തൻ നിയമം കൊണ്ട് മാറ്റങ്ങളുണ്ടാകൂ എന്നും വാട്സാപ്പ് വ്യക്തമാക്കുന്നു. 



ഫേസ്ബുക്കുമായി നിലവിലുള്ള ഡാറ്റ ഷെയറിങ് സവിധാനത്തിൽ മാറ്റമൊന്നുമില്ല എന്നാണ് പത്രക്കുറിപ്പിൽ വാട്സാപ്പ് പറയുന്നത്. ഫെബ്രുവരി 8 മുതൽ പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങൾ വാട്ട്‌സ്ആപ്പും ഫെയ്‌സ്ബുക്ക് ബിസിനസ്സ് അക്കൗണ്ടുകളും തമ്മിലുള്ള ഡാറ്റ ഷെയറിങ്ങിന് വേണ്ടിയാണത്രെ. ഉപഭോക്താക്കളുടെ കോൺടാക്റ്റ് ഇൻഫോ മാത്രമേ സിഗ്‌നൽ ആപ്പ് സ്വീകരിക്കൂ എന്ന് ആപ്പിന്റെ പ്രൈവസി പോളിസിയിൽ പറയുന്നു. ആപ്പിലൂടെ നടക്കുന്ന എല്ലാ കൈമാറ്റങ്ങൾക്കും ഓപ്പൺ-സോഴ്സ് സിഗ്നൽ പ്രോട്ടോകോൾ ആണ് ആപ്പിൾ. 



അതെ സമയം വാട്സാപ്പിൽ മെസ്സേജുകളും കോളുകളും മാത്രമേ എൻക്രിപ്റ്റ് ചെയ്യൂ. വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച തനിയെ അപ്രത്യക്ഷമാവാവുന്ന മെസ്സേജുകൾ പോലുള്ള ഫീച്ചറുകൾ 2016 മുതൽ തന്നെ സിഗ്‌നലിൽ ലഭ്യമാണ്. അമേരിക്കൻ സ്ഥാപനമായ സിഗ്‌നൽ ഫൗണ്ടേഷൻ, സിഗ്‌നൽ മെസ്സഞ്ചർ എൽഎൽസി എന്നിവയുടെ സന്തതിയാണ് സിഗ്‌നൽ ആപ്പ്. സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന അതെ സമയം കൂടുതൽ സുരക്ഷിതമായ ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പ് എന്ന നിലയ്ക്കാണ് സിഗ്‌നൽ വാട്സാപ്പിന് വെല്ലുവിളിയായി വളർന്നത്. 

మరింత సమాచారం తెలుసుకోండి: