പഞ്ചാബ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിത്വം; 'സജീവ രാഷ്ട്രീയം നിർത്തുന്നുവെന്ന് സുനിൽ ജാഖർ! സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ പിസിസി അധ്യക്ഷനുമാണ് സുനിൽ ജാഖർ. നിലവിലെ മുഖ്യമന്ത്രി ഛരൺജിത്ത് സിങ് ഛന്നിയെ വരുന്ന തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഇന്നലെയായിരുന്നു പാർട്ടി പ്രഖ്യാപിച്ചത്. ഇതേ ദിവസം തന്നെയാണ് സജീവ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുകയാണെന്ന് ജാഖറിൻറെ പ്രഖ്യാപനവും. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർഥിയെ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചതിന് പിന്നാലെ സജീവ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുകയാണെന്ന് വ്യക്തമാക്കി സുനിൽ ജാഖർ. 'മുഖ്യമന്ത്രിയാകാൻ കഴിവുള്ള നേതാക്കൾക്ക് ഞങ്ങളുടെ പാർട്ടിയിൽ കുറവില്ല. സിദ്ദു സാഹിബും (നവജ്യോത്‌ സിങ് സിദ്ദു) വേദന അനുഭവിച്ചിട്ടുണ്ടാകണം.' അദ്ദേഹം പറഞ്ഞു.






  സിഖുകാർ മാത്രമാണ് മുഖ്യമന്ത്രിയാകാൻ അനുയോജ്യരെന്ന് ഡൽഹിയിൽ ഇരിക്കുന്ന ഉപദേഷ്ടാക്കാൾ പറഞ്ഞത് വേദനിപ്പിച്ചെന്നും ജാഖർ കൂട്ടിച്ചേർത്തു.ഇംഗ്ലീഷ് വാർത്താ ചാനലായ ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ജാഖർ നിലപാട് വ്യക്തമാക്കിയത്.ഒരു ഹിന്ദുവിന് പഞ്ചാബ് മുഖ്യമന്ത്രിയാകാൻ കഴിയില്ലെന്നാണ് അംബികാ സോണി പറയുന്നത്. ഇത് ഏറെ വേദനിപ്പിച്ചു. ഞാൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുകയാണ്. വലിയ നേതാക്കളെന്ന് സ്വയം കരുതുന്നവർക്ക് ഇടുങ്ങിയ ചിന്തകളാണുള്ളത്. അംബിക സോണി കോൺഗ്രസിൻറെ പ്രതിച്ഛായ മോശമാക്കി. ഒരു സിഖുകാരൻ പഞ്ചാബിൽ മുഖ്യമന്ത്രി ആയിട്ടില്ലെങ്കിൽ പിന്നെ എവിടെ ആകും?' ജാഖർ ചോദിച്ചു. ഒരു ഹിന്ദുവിന് പഞ്ചാബിൽ മുഖ്യമന്ത്രിയാകാൻ കഴിയില്ലെന്ന അംബികാ സോണിയുടെ പ്രസ്താവനയ്ക്കെതിരെയാണ് സുനിൽ ജാഖറിൻറെ വാക്കുകൾ.

  




   ഇന്നലെ ലുധിയാനയിൽ നടന്ന തെരഞ്ഞെടുപ്പ് പരിപാടിയിലായിരുന്നു രാഹുൽ ഗാന്ധി പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർഥിയായി ഛരൺജിത് സിങ് ഛന്നിയെ പ്രഖ്യാപിച്ചത്. ചടങ്ങിൽ ഛന്നിയ്ക്കും രാഹുലിനുമൊപ്പം സിദ്ദുവും സുനിൽ ജാഖറും വേദി പങ്കിട്ടിരുന്നു. ഇന്നലെ ലുധിയാനയിൽ നടന്ന വിർച്വൽ റാലിയിലാണ് രാഹുൽ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഛന്നിയുടെ പേര് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഉടൻ നവജ്യോത് സിങ് സിദ്ദു ഛന്നിയുടെ കൈ പിടിച്ച് ഉയർത്തി ആഹ്ളാദം പങ്കിടുകയും ചെയ്തു.






ജനങ്ങളാണ് കോൺഗ്രസിൻറെ മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിച്ചതെന്നും പഞ്ചാബ് പറയുന്നത് ഛന്നിയുടെ പേരാണെന്നുമായിരുന്നു രാഹുൽ ഗാന്ധി പ്രഖ്യാപന വേളയിൽ പറഞ്ഞത്. രാജ്യത്തിൻറെ പ്രധാനമന്ത്രി ഒരു ഹിന്ദുവല്ലാതെ ആരാകുമെന്ന സമാനമായ നിലപാട് ബിജെപി സ്വീകരിക്കുകയാണെങ്കിൽ കോൺഗ്രസിന് എന്താണ് മറുപടി നൽകാനുള്ളതെന്നും സുനിൽ ജാഖർ ചോദിച്ചു. സിദ്ദുവിൻറെയും സുനിൽ ജാഖറിൻറെയും പേരുകൾ നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. ആഴ്ചകൾ നീണ്ട് നിന്ന അനിശ്ചിതത്വത്തിനൊടുവിലായിരുന്നു മുഖ്യമന്ത്രി സ്ഥാനാർഥിയായി പാർട്ടി ഛന്നിയെ പ്രഖ്യാപിച്ചത്.

Find out more: