കോവക്കസിൻ മൂന്നാമത് കുത്തി വച്ചാൽ! ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കൊവിഡ് 19 പ്രതിരോധ വാക്സിനായ കൊവാക്സിൻ്റെ മൂന്നാം ഡോസ് ക്ലിനിക്കൽ പരീക്ഷണം നടത്താൻ കേന്ദ്ര വിദഗ്ധ സമിതിയുടെ അംഗീകാരം. നലവിൽ നൽകുന്ന രണ്ട് ഡോസുകൾക്കു പുറമെ മൂന്നാമതൊരു ഡോസ് കൂടി വാക്സിൻ നൽകിയാൽ കൊവിഡ് 19നെതിരെ കൂടുതൽ സുരക്ഷ ലഭിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഇക്കാര്യം സ്ഥിരീകരിക്കാനായാണ് ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്. രണ്ടാമത്തെ ഡോസ് വാക്സിൻ നൽകി ആറു മാസത്തിനു ശേഷമായിരിക്കും ഈ ബൂസ്റ്റർ ഡോസ് നൽകുക. മൂന്നാം ഡോസിൽ ആറ് എംസിജി വാക്സിൻ മാത്രമേ കുത്തിവെക്കാവൂ എന്നും ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയരായ വോളണ്ടിയർമാരെ ആറു മാസം വരെ നിരീക്ഷിക്കണമെന്നും വിഷയ വിദഗ്ധർ വാക്സിൻ കമ്പനിയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.



   കമ്പനി സമർപ്പിച്ച നിർദേശങ്ങൾ പരിശോധിച്ച ഡിജിസിഐ വിശദമായ ചർച്ചകൾക്കു ശേഷമാണ് പരീക്ഷണത്തിന് അനുമതി നൽകിയത്.നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിൻ്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം ഇതുവരെ പൂർത്തിയായിട്ടില്ല. എന്നാൽ മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ആദ്യഘട്ട നിരീക്ഷണങ്ങളിൽ വാക്സിന് കൊവിഡ് 19നെതിരെ 81 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിലവിൽ 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസുകളായാണ് കൊവാക്സിൻ നൽകുന്നത്. ഇത്തരത്തിൽ സ്വീകരിക്കുന്ന രണ്ടാമത്തെ ഡോസ് വാക്സിനു ശേഷം ആറു മാസം പിന്നിടുമ്പോഴായിരിക്കും മൂന്നാമത്തെ ഡോസ് നൽകുക. ഐസിഎംആറിൻ്റെയും നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും സഹായത്തോടെയാണ് ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് കൊവാക്സിൻ ഉത്പാദിപ്പിച്ചത്.




   രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ആദ്യ തദ്ദേശീയ വാക്സിൻ കൂടിയാണ് കൊവാക്സിൻ. അതേസമയം കേരളത്തിൽ കോവിടിന്റെ തണ്ടാം തരംഗം ആരഭിച്ചിരിക്കുകയാണ്. രാജ്യമാകെ കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം വർധിച്ചു വരികയാണ്. അതുകൊണ്ടുതന്നെ കേരളത്തിലും ഇതിന് ആനുപാതികമായ വർധനവുണ്ട്. നമ്മുടെ നാട്ടിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണം. ഇതിനായി എല്ലാവരും അതിവേഗം കൊവിഡ് വാക്സിൻ സ്വീകരിക്കണം. തെരഞ്ഞെടുപ്പിൻ്റെ കൊട്ടിക്കലാശത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 



 പിണറായി കൺവെൻഷൻ സെൻ്ററിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മുഴുവൻ ഇരട്ടവോട്ടാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നമ്മുടെ നാടിനെ അപമാനിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 4 ലക്ഷം പേരുടെ പേർ വിവരങ്ങളാണ് പ്രതിപക്ഷ നേതാവ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ഇവയിൽ ഇരട്ട സഹോദരങ്ങളും വിവാഹം കഴിഞ്ഞു പോയവരുമൊക്കെയുണ്ട്.


మరింత సమాచారం తెలుసుకోండి: