അറബിക്കടലിൽ കപ്പൽ അപകടത്തിൽ പെട്ടു; 9 കപ്പൽജീവനക്കാരെ രക്ഷപ്പെടുത്തി! കോസ്റ്റ് ഗാർഡാണ് സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന് കണ്ടൈനറുകൾ ഒഴുകി നടക്കുന്നത് സംബന്ധിച്ച വിവരം കൈമാറിയത്. കണ്ടൈനറുകളിൽ എന്താണെന്ന് കോസ്റ്റ് ഗാർഡിനും വ്യക്തതയില്ല. ഏത് കപ്പലിൽ നിന്നാണ് ഇവ കടലിൽ വീണതെന്ന് അറിവായിട്ടില്ല. കടലിൽ കണ്ടൈനറുകൾ കണ്ടെത്തിയ ഭാഗത്തേക്ക് കോസ്റ്റ് ഗാർഡ് തിരിച്ചിട്ടുണ്ട്. തീരദേശ പൊലീസിനും മലിനീകരണ നിയന്ത്രണ ബോർഡിനും വിവരം കൈമാറിയിട്ടുണ്ട്. ഇവ തീരത്തടിഞ്ഞാൽ പൊതുജനം ഇതിനടുത്തേക്ക് പോകാൻ പാടില്ലെന്നാണ് അറിയിപ്പ്. ഇത്തരമൊരു മുന്നറിയിപ്പ് സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നത് വിഷയത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു. ഈ കാർഗോകൾ തീരത്തടിഞ്ഞാൽ ഉടൻ പൊലീസിനെയോ അധികൃതരെയോ വിവരമറിച്ചാൽ മതിയാകും. കണ്ടൈനറുകളിൽ എണ്ണയാണെന്ന് സൂചനകളുണ്ട്.
ഈ എണ്ണ കണ്ടൈനറുകളിൽ നിന്ന് ലീക്കായാൽ കടൽത്തീരത്ത് എണ്ണപ്പാട ഉണ്ടാകാൻ സാധ്യതയുണ്ട്.ഇവയുടെ സഞ്ചാരഗതി പ്രവചിക്കാൻ കഴിയില്ലെങ്കിലും മധ്യകേരളം മുതൽ വടക്കൻ കേരളം വരെയുള്ള തീരങ്ങളിൽ എവിടെയെങ്കിലും അടിയാനാണ് സാധ്യത. ഇവ കണ്ടാൽ ഒരു കാരണവശാലും അടുത്തേക്ക് ചെല്ലരുത്. ഉടൻ തന്നെ 112 എന്ന നമ്പറിൽ വിവരം അറിയിക്കാനാണ് നിർദ്ദേശം.കേരളാ തീരത്തുനിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് ചില കാർഗോ കണ്ടൈനറുകൾ കടലിൽ വീണതായി നേരത്തെ അറിയിപ്പ് വന്നിരുന്നു. ഇത് ഈ കപ്പലിൽ നിന്ന് വീണതായാണ് റിപ്പോർട്ട്.
ഈ കാർഗോ കണ്ടൈനറുകൾ തീരത്ത് അടിഞ്ഞാൽ അവയോട് അടുക്കരുതെന്ന് നിർദ്ദേശം വന്നിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റിയാണ് പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ആറ് മുതൽ എട്ട് വരെ കണ്ടെയ്‌നറുകളാണ് കടലിൽ ഒഴുകി നടക്കുന്നത്. ഏതെങ്കിലും കപ്പൽ കടൽക്ഷോഭത്തിൽ പെട്ട് കാർഗോ വീണുപോയതാണോയെന്ന് വ്യക്തമല്ല. ഗ്യാസ് ഓയിൽ, സൾഫർ ഫ്യുവൽ ഓയിൽ (Very Low Sulfur Fuel Oil) അടക്കമുള്ള വസ്തുക്കളാണ് കണ്ടെയ്നറുകൾക്കുള്ളിലെന്നാണ് പ്രാഥമിക വിവരം.
കണ്ടൈനറുകളിൽ എണ്ണയാണെന്ന് സൂചനകളുണ്ട്. ഈ എണ്ണ കണ്ടൈനറുകളിൽ നിന്ന് ലീക്കായാൽ കടൽത്തീരത്ത് എണ്ണപ്പാട ഉണ്ടാകാൻ സാധ്യതയുണ്ട്.ഇവയുടെ സഞ്ചാരഗതി പ്രവചിക്കാൻ കഴിയില്ലെങ്കിലും മധ്യകേരളം മുതൽ വടക്കൻ കേരളം വരെയുള്ള തീരങ്ങളിൽ എവിടെയെങ്കിലും അടിയാനാണ് സാധ്യത. ഇവ കണ്ടാൽ ഒരു കാരണവശാലും അടുത്തേക്ക് ചെല്ലരുത്. ഉടൻ തന്നെ 112 എന്ന നമ്പറിൽ വിവരം അറിയിക്കാനാണ് നിർദ്ദേശം.കേരളാ തീരത്തുനിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് ചില കാർഗോ കണ്ടൈനറുകൾ കടലിൽ വീണതായി നേരത്തെ അറിയിപ്പ് വന്നിരുന്നു. ഇത് ഈ കപ്പലിൽ നിന്ന് വീണതായാണ് റിപ്പോർട്ട്.
Find out more: