വരാനിരിക്കുന്ന'കുരുതി'യെ കുറിച്ച് പൃഥ്വിരാജ്. ഓണം ആഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 11 ന് ചിത്രം റിലീസ് ചെയ്യും. ഈ ഒരു സമയം ഡിമാന്റ് ചെയ്യുന്ന ചിത്രമാണ് കുരുതി എന്ന് പൃഥ്വിരാജ് സുകുമാരൻ പറയുന്നു. ട്രെയിലർ റിലീസിന് ശേഷം ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. 'കോൾഡ് കേസി'ന് ശേഷം പൃഥ്വിരാജിന്റെ കുരുതി എന്ന ചിത്രവും ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യാൻ പോവുകയാണ്. ഒരു മനുഷ്യ സ്വഭാവത്തിന്റെ അടിസ്ഥാന സത്തയെ കുറിച്ചാണ് സിനിമ പറയുന്നത്. വളരെ സങ്കീർണമായിട്ടാണ് സിനിമ അവതരിപ്പിച്ചത് എങ്കിലും, വലിയൊരു കാര്യമാണ് സംസാരിയ്ക്കുന്നത് എന്ന് പൃഥ്വിരാജ് പറയുന്നു.ആക്ഷൻ - സോഷ്യൽ- പൊളിട്ടിക്കൽ ത്രില്ലറാണ് ചിത്രം.



  സിനിമയെക്കാൾ വലിയ ഒരു തത്വചിന്തയാണ് കുരുതി എന്ന ചിത്രം. എന്നാൽ കാഴ്ചക്കാർക്ക് ഇരുത്തം ഉറപ്പിക്കാൻ കഴിയാത്തത്രെയും ആക്ഷൻ - ചേസ് സ്വീക്വൻസും ചിത്രത്തിലുണ്ട്. ആദ്യം പ്ലാൻ ചെയ്ത ഡ്രാഫ്റ്റിൽ അല്ല സിനിമ ഒരുക്കിയത് എന്നും പൃഥ്വിരാജ് വെളിപ്പെടുത്തുന്നു. ഞാൻ കൂടുതൽ മുഖ്യധാരയ്ക്ക് പ്രാധാന്യം നൽകുന്ന ആളാണ്. സത്യത്തിൽ ഞാൻ ആണ് മനുവിനെയും അനുവിനെയും സിനിമയുടെ ഡ്രാഫ്റ്റ് മാറ്റുന്നതിന് നിർബന്ധിച്ചത്. 'നോക്കൂ, ഈ സിനിമയിലൂടെ ധാരാളം അവാർഡുകൾ നേടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. സിനിമ കാണുന്ന ഓരോ ആളുകൾക്കും അത് ആസ്വദിക്കാൻ കഴിയണം' എന്ന് മാത്രമാണ് ഞാൻ ആവശ്യപ്പെട്ടത്. അവർ ഉദ്ദേശിച്ചതിൽ നിന്നും എത്രമാത്രം മാറിയാണ് സിനിമ ഒരുക്കിയത് എന്ന് എനിക്ക് കൃത്യമായി പറയാൻ പറ്റില്ല. പക്ഷെ ഞാൻ മാറ്റി. ആ മാറ്റം സത്യത്തിൽ അവർ രണ്ട് പേരെയും സന്തോഷപ്പെടുത്തി എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്. പക്ഷെ എന്നെ സംബന്ധിച്ച് അത്ര സന്തോഷമുള്ള കാര്യമല്ല. ഇതൊരു അവാർഡ് സിനിമ ആണെന്ന് കരുതി ആരും തിരസ്‌കരിക്കേണ്ടതില്ല.




  ഇന്നത്തെ കാലഘട്ടത്തിൽ സംസാരിക്കേണ്ട വളരെ പ്രധാനപ്പെട്ട വിഷയങ്ങളെ കുറിച്ച് പറയുന്ന മുഖ്യധാര സിനിമയാണ് കുരുതി- പൃഥ്വിരാജ് പറഞ്ഞു.  പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം നേടിയ ചിത്രങ്ങളിലൊന്നാണ് കുരുതി. മനു വാര്യർ സംവിധാനം ചെയത് ത്രില്ലർ ചിത്രത്തിന്റെ നിർമ്മാണവും പൃഥ്വിരാജാണ്. റോഷൻ മാത്യു, ശൃന്ദ, ഷൈൻ ടോം തുടങ്ങി നിരവധി പേരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ ബഷീർ വള്ളിക്കുന്നും ചിത്രത്തിൽ അഭിനയിച്ചിരുന്നു. പൊതുവെ ചിരിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രവുമായാണ് താരമെത്താറുള്ളതെങ്കിലും കുരുതി തികച്ചും വ്യത്യസ്തമാണെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. കുരുതി' എന്ന വ്യത്യസ്തമായൊരു സിനിമ നിർമ്മിക്കാൻ പൃഥ്വിരാജ് എന്ന പ്രിയ താരം തീരുമാനിച്ചപ്പോൾ അതിലെനിക്കായൊരു കഥാപാത്രം മാറ്റി വെക്കുക, അതും അദ്ദേഹത്തോടൊന്നിച്ച്. 



  അതിനെ ചെറിയൊരു ഭാഗ്യമായല്ല മഹാ ഭാഗ്യമായി തന്നെ ഞാൻ കരുതുന്നു. ആ വലിയ നടൻ്റെ തന്നെ വാക്കുകൾ കടമെടുത്താൽ 'ഞാനെന്ന കലാകാരൻ ഇതുവരെ എന്തായിരുന്നോ അതിൻ്റെ തീർത്തും വിപരീതമായ ഒരു കഥാപാത്രം. സ്വപ്നമാണോ എന്ന് പോലും ആദ്യം തോന്നിയിരുന്നു.
എൻ്റെ പേര് കേട്ടിട്ടുള്ള പരിചയം പോലും ആ ഓർമയിൽ ഉണ്ടായിരുന്നോ അത്രമേൽ എന്നെ വിശ്വസിച്ച് ഇങ്ങനെയൊരു വേഷം എനിക്കു നൽകാൻ. സിനിമ റിലീസ് ചെയാൻ ഇനി ദിവസങ്ങൾ ബാക്കി നിൽക്കെ എന്നെക്കുറിച്ച് പേരെടുത്ത് പറയാൻ ഒരു സന്ദർഭം അദ്ദേഹം വിനിയോഗിച്ചുവെങ്കിൽ അതിനെ ഞാനൊരു വലിയ അംഗീകാരമായി തന്നെ കരുതി ഈ ഹൃദയത്തിൽ സൂക്ഷിക്കുന്നു എന്നായിരുന്നു നവാസ് വള്ളിക്കുന്ന് കുറിച്ചത്.

Find out more: