ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള  ഇലക്ടറൽ ബോണ്ട്: എംഎം ഹസ്സൻ! ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് ഇലക്ടറൽ ബോണ്ട്. മോദി സർക്കാർ സമീപകാലത്ത് അനുവദിച്ച മിക്ക പദ്ധതികളിലും ഇലക്ടറൽ ബോണ്ടിനെ മറയാക്കി വൻ അഴിമതിയാണ് നടത്തിയത്. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് ഇലക്ടറൽ ബോണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ എസ്‌ബിഐ നിർബന്ധിതമായത്. ഇലക്ടറൽ ബോണ്ടിന്റെ വിവരങ്ങൾ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ഏറ്റവും കൂടുതൽ ബോണ്ട് ലഭിച്ചത് ബിജെപിക്കാണ്. രണ്ടാം സ്ഥാനത്ത് തൃണമൂലും മൂന്നാംസ്ഥാനത്ത് കോൺഗ്രസ്സും വന്നു. ഇലക്ടറൽ ബോണ്ട് സ്വീകരിച്ചതിനു ശേഷം അതിനെ വിമർശിക്കുന്ന കോൺഗ്രസ്സിന്റെ നിലപാടിനെതിരെ ചോദ്യങ്ങളുയരുന്നതിനിടയിലാണ് എംഎം ഹസ്സന്റെ പ്രസ്താവന. 





അഴിമതി തൊട്ടുതീണ്ടിയിട്ടില്ലെന്നു കള്ളപ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇലക്ടറൽ ബോണ്ടിന്റെ ഭാഗികമായ വിശദാംശങ്ങൾ പുറത്തുവന്നപ്പോൾ തന്നെ അടിമുടി അഴിമതിയിൽ ആറാടി നില്ക്കുകയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസൻ.1186 കോടി രൂപ സംഭാവന നല്കിയ മേഘ എൻജിനീയറിംഗിന് താനെ ബോറിവ്ലി ഇരട്ട തുരങ്കപാത നിർമിക്കാനുള്ള 14,400 കോടിയുടെ കരാർ ലഭിച്ചു. ഏറ്റവുമധികം സംഭാവന നല്കിയ (1368 കോടി) ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനെ ഇഡിയും ആദായനികുതി വകുപ്പും റെയ്ഡ് ചെയ്തിരുന്നു. ഏറ്റവുമധികം ആനുകൂല്യം കൈപ്പറ്റിയ അദാനി, റിലയൻസ് കമ്പനികളുടെ വിശദാംശങ്ങൾ പുറത്തുവരാനിരിക്കുന്നു. ഈ അഴിമതി തെരഞ്ഞെടുപ്പ് വേളയിൽ വ്യാപകമായി വിചാരണ ചെയ്യപ്പെടുമെന്ന് ഹസൻ പറഞ്ഞു. ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും നിരവധി കമ്പനികളെക്കൊണ്ട് ഇലക്ട്രൽ ബോണ്ട് വാങ്ങിപ്പിച്ചു.





 നികുതിവെട്ടിപ്പ് നടത്തിയ പ്രമുഖ മരുന്നു കമ്പനികൾ 2022ൽ കൂട്ടത്തോടെ ബോണ്ട് വാങ്ങി. കോവിഡ് കാലത്ത് ജനങ്ങളെ പിഴിഞ്ഞ് ശതകോടികളുണ്ടാക്കിയ കമ്പനികളാണിവ. 30 കമ്പനികളെങ്കിലും 900 കോടി രൂപയുടെ ബോണ്ട് വാങ്ങിയിട്ടുണ്ട്.ഇലക്ടറൽ ബോണ്ടിൽ പണം ഇറക്കിയവർക്ക് കൂറ്റൻ ആനുകൂല്യങ്ങളും പദ്ധതികളുമാണ് മോദി സർക്കാർ നല്കിയതെന്ന് എംഎം ഹസ്സൻ ആരോപിച്ചു. ആന്ധ്രാപ്രദേശിൽനിന്നുള്ള രാജ്യസഭ എംപി സിഎം രമേശിന്റെ ആർപിപിഎൽ കമ്പനി 5 കോടിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയപ്പോൾ 1098 കോടി രൂപയുടെ ജലവൈദ്യുതി പദ്ധതി ഹിമാചൽ പ്രദേശിൽ ലഭിച്ചു. രണ്ടുമാസം കഴിഞ്ഞപ്പോൾ 40 കോടിയുടെ ഇലക്ടറൽ ബോണ്ടും വാങ്ങി.സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് ഇലക്ടറൽ ബോണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ എസ്‌ബിഐ നിർബന്ധിതമായത്. ഇലക്ടറൽ ബോണ്ടിന്റെ വിവരങ്ങൾ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ആണ് സുപ്രീംകോടതിയെ സമീപിച്ചത്.




ഏറ്റവും കൂടുതൽ ബോണ്ട് ലഭിച്ചത് ബിജെപിക്കാണ്. രണ്ടാം സ്ഥാനത്ത് തൃണമൂലും മൂന്നാംസ്ഥാനത്ത് കോൺഗ്രസ്സും വന്നു. ഇലക്ടറൽ ബോണ്ട് സ്വീകരിച്ചതിനു ശേഷം അതിനെ വിമർശിക്കുന്ന കോൺഗ്രസ്സിന്റെ നിലപാടിനെതിരെ ചോദ്യങ്ങളുയരുന്നതിനിടയിലാണ് എംഎം ഹസ്സന്റെ പ്രസ്താവന. നികുതിവെട്ടിപ്പ് നടത്തിയ പ്രമുഖ മരുന്നു കമ്പനികൾ 2022ൽ കൂട്ടത്തോടെ ബോണ്ട് വാങ്ങി. കോവിഡ് കാലത്ത് ജനങ്ങളെ പിഴിഞ്ഞ് ശതകോടികളുണ്ടാക്കിയ കമ്പനികളാണിവ. 30 കമ്പനികളെങ്കിലും 900 കോടി രൂപയുടെ ബോണ്ട് വാങ്ങിയിട്ടുണ്ട്.ഇലക്ടറൽ ബോണ്ടിൽ പണം ഇറക്കിയവർക്ക് കൂറ്റൻ ആനുകൂല്യങ്ങളും പദ്ധതികളുമാണ് മോദി സർക്കാർ നല്കിയതെന്ന് എംഎം ഹസ്സൻ ആരോപിച്ചു. ആന്ധ്രാപ്രദേശിൽനിന്നുള്ള രാജ്യസഭ എംപി സിഎം രമേശിന്റെ ആർപിപിഎൽ കമ്പനി 5 കോടിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയപ്പോൾ 1098 കോടി രൂപയുടെ ജലവൈദ്യുതി പദ്ധതി ഹിമാചൽ പ്രദേശിൽ ലഭിച്ചു.  

మరింత సమాచారం తెలుసుకోండి: