ട്യൂഷൻ സെന്ററുകളും മദ്രസകളും നാളെ മലപ്പുറത്ത് പ്രവർത്തിക്കരുത്; ഉത്തരവുമായി കളക്ടർ! അവധിക്കാലമാണെങ്കിലും സംസ്ഥാനത്തെല്ലായിടത്തും ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. സ്പെഷൽ ക്ലാസ്, ട്യൂഷൻ, ഖുർആൻ ക്ലാസ്, കരാട്ടെ ക്ലാസ്, മറ്റ് പരിശീലന ക്ലാസുകൾ എന്നിവയൊന്നും ഞായറാഴ്ച പ്രവർത്തിക്കാൻ പാടുള്ളതല്ല. ജില്ലാ കളക്ടർ വി ആർ വിനോദാണ് അവധി പ്രഖ്യാപിച്ചത്.കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ഞായറാഴ്ച എല്ലാ വിദ്യാഭ്യാസ സസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ.റെഡ് അലേർട്ട് നിലവിലുള്ള കോഴിക്കോട് ജില്ലയിലും ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല. ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നാളെ റെഡ് അലർട്ട് ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക് ഉണ്ടെന്ന അറിയിപ്പ് മാത്രമാണ് കോഴിക്കോട് ജില്ലാ കളക്ടറുടെ പേജിലുള്ളത്.
റെഡ് അലേർട്ട് നിലവിൽ വന്ന മറ്റൊരു ജില്ല വയനാടാണ്. ഈ ജില്ലയിലെ കളക്ടറും അവധി പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല ഇതുവരെ. കളക്ടറുടെ പേജിൽ ഒടുവിൽ വന്ന പോസ്റ്റ് ഇങ്ങനെ: "വയനാട് ജില്ലയിൽ 24/05/2025 തിയതിയിൽ ഓറഞ്ച് അലർട്ടും, 25/05/2025, 26/05/2025 തിയതികളിൽ റെഡ് അലർട്ടും 27/05/2025 തിയതിയിൽ ഓറഞ്ച് അലർട്ടും, പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക." കളക്ടറുടെ കുറിപ്പിന്റെ പൂർണ്ണരൂപം: റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (മെയ് 25) അവധി. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും മെയ് 25 ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (മെയ് 25ന്) ജില്ലാ കളക്ടർ വി.ആർ വിനോദ് അവധി പ്രഖ്യാപിച്ചു.
അതേസമയം, കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ ജില്ലയിൽ നാളെയും മറ്റന്നാളും (മെയ് 25, 26) റെഡ് അലർട്ട് - അതിതീവ്രമഴ മുന്നറിയിപ്പ് - പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മണ്ണെടുക്കാൻ അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളിൽ മണ്ണ് നീക്കാൻ പാടില്ല. 24 മണിക്കൂർ മഴയില്ലാത്ത സാഹചര്യം വന്നാൽ മാത്രമേ ക്വാറികളുടെ പ്രവർത്തനം പുനരാരംഭിക്കാൻ പാടുള്ളൂവെന്നും നിർദ്ദേശമുണ്ട്.
അതെസമയം റെഡ് അലേർട്ട് നിലവിലുള്ള കാസർകോഡ് നിലവിൽ ജില്ലാ കളക്ടറിൽ നിന്ന് അവധി നിർദ്ദേശമൊന്നും വന്നിട്ടില്ല. നാളെ പുലർച്ചെയോടെ ഓരോ എൻഡിആർഎഫ് സംഘം കാസർകോട് വയനാട്, മലപ്പുറം എന്നിവിടങ്ങളിൽ എത്തുമെന്ന അറിയിപ്പ് മാത്രമാണ് കാസർഗോഡ് ജില്ലാ കളക്ടറുടെ പേജിലുള്ളത്.
Find out more: