എട്ടുപേർക്കുകൂടി പുതുതായി കൊറോണ വൈറസ് (കോവിഡ്-19) സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതിജാഗ്രത പ്രഖ്യാപിച്ചു.

 

 

 

 

 

മാർച്ച് 31 വരെ അങ്കണവാടികൾമുതൽ പ്രൊഫഷണൽ കോളേജുകൾവരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനാണ് തീരുമാനം. 

 

 

 

 

ഉത്സവങ്ങളും മതചടങ്ങുകളുമടക്കം ജനങ്ങൾ ഒത്തുകൂടുന്ന എല്ലാ പൊതുപരിപാടികളും നിർത്തിവെക്കാൻ സർക്കാർ നിർദേശിച്ചു.

 

 

 

 

 

വിവാഹങ്ങൾ വളരെ ചുരുങ്ങിയ രീതിയിൽമാത്രം നടത്തണം. അധികം ആളുകളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കണം. 

 

 

 

മന്ത്രിമാർ പങ്കെടുക്കുന്നതടക്കം സർക്കാരിന്റെ എല്ലാ പൊതുപരിപാടികളും ഒഴിവാക്കി. 

 

 

 

 

പ്രത്യേക മന്ത്രിസഭായോഗമാണ് മുൻകരുതൽ കർശനമാക്കാൻ തീരുമാനിച്ചത്.

ഇറ്റലിയിൽനിന്ന് റാന്നിയിലെത്തിയവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആറുപേർക്കുകൂടി ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചു. റാന്നി സ്വദേശിയുടെ മാതാപിതാക്കൾ, അവരെ വിമാനത്താവളത്തിൽനിന്ന് കൊണ്ടുവരാൻ പോയവർ, അവരുമായി സമ്പർക്കം പുലർത്തിയ മറ്റുരണ്ടുപേർ എന്നിവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

 

 

 

 

 

 

കൊച്ചിയിൽ ചികിത്സയിലുള്ള മൂന്നുവയസ്സുകാരന്റെ മാതാപിതാക്കൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 14 ആയി.

మరింత సమాచారం తెలుసుకోండి: