കുടവയർ കുറയാൻ സിംപിൾ കുക്കുമ്പർ വെള്ളം. പാരമ്പര്യമായി വരുന്ന തടി വയർ ചാടിയ്ക്കുന്നത് സ്വാഭാവികം. ഇതല്ലാതെ പ്രസവശേഷം സ്ത്രീകളിൽ ഇത് കണ്ടു വരുന്നു. അമിത ഭക്ഷണം, അനാരോഗ്യകരമായ ഭക്ഷണം, വ്യായാമക്കുറവ്, ചിട്ടയില്ലാത്ത ജീവിതശീലങ്ങൾ തുടങ്ങി ഇതിന് കാരണമാകുന്നത് പലതാണ്. ചിലപ്പോൾ മെലിഞ്ഞവരാകും, പക്ഷേ വയർ മാത്രം ഉന്തി നിൽക്കുന്നുണ്ടാകും. വയർ ചാടുന്നത് സൗന്ദര്യത്തെ ബാധിയ്ക്കുന്ന പ്രശ്‌നമായി പലരും കാണുന്നുവെങ്കിലും ഇത് ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒന്നാണ്. വയററിലെ കൊഴുപ്പ് ശരീരത്തിലെ മറ്റേതു ഭാഗത്ത് അടിഞ്ഞു കൂടുന്ന കൊഴുപ്പിനേക്കാൾ ദോഷകരമാണ്. വരാൻ ഏറെ എളുപ്പം, വന്നാൽ കളയാൻ മറ്റേതു ഭാഗത്തേക്കാളും ബുദ്ധിമുട്ടും. വഴിയുണ്ട്, ചിട്ടയായ വ്യായാമ, ഭക്ഷണ നിയന്ത്രണം. ഒപ്പം ചില സുരക്ഷിതമായ വീട്ടുവൈദ്യങ്ങളും. അടുക്കളയിലെ ചില ചേരുവകൾ പ്രയോഗിച്ചാൽ കാര്യമായ ഗുണം കിട്ടും. ക്ഷമയോടെ കൃത്യമായി ചെയ്യണം എന്നു മാത്രം. അൽപ കാലം അടുപ്പിച്ച് ക്ഷമയോടെ ചെയ്താലേ ഗുണം ലഭിയ്ക്കൂവെന്നും ഓർക്കുക.


വയർ കുറയ്ക്കാനായി കൃത്രിമ വഴികൾ തേടിപ്പോകുന്നവർ ധാരാളമുണ്ട്. എന്നാൽ ഇതു കൊണ്ട് യാതൊരു കാര്യവുമില്ല. എളുപ്പ വഴി തേടിപ്പോയി അപകടത്തിൽ ചെന്നു ചാടുന്നവർ ധാരാളമാണ്. പരസ്യത്തിൽ കാണുന്ന ഗുളികകളും മരുന്നുകളുമെല്ലാം പരീക്ഷിച്ച് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ വിലയ്ക്കു വാങ്ങുന്നവർ. പിന്നെ വയർ പോകാൻ എന്തു ചെയ്യും എന്നാകും.ധാരാളം വെള്ളവും ഒപ്പവും ഫൈബറും അടങ്ങിയതാണ്. പോഷകങ്ങളുടേയും മിനിറലുകളുടേയും കലവറയാണ്. വിശപ്പു കുറയ്ക്കുന്ന, അതേ സമയം സീറോ കലോറി അടങ്ങിയ ഒരു പച്ചക്കറിയാണിത്. സാലഡിലും മറ്റും ഏറെ സാധാരണമായ ഒന്ന്. തടി കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികളിൽ നമ്പർ വൺ സ്ഥാനം ഇതിനുമുണ്ട്. ശരീരത്തിലെ ജലാംശം നില നിർത്താൻ സഹായിക്കുന്ന, ടോക്‌സിനുകൾ നീക്കാൻ സഹായിക്കുന്ന ഒന്നാണിത്.ഇതിനുള്ള ഒരു വഴിയാണ് പറയുന്നത്. കുക്കുമ്പർ അഥവാ ചെറുവെള്ളരിയാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. 


ഇത് ആരോഗ്യ, സൗന്ദര്യ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ്.  നാരങ്ങ ഇട്ടു വച്ചില്ലെങ്കിൽ വേണമെങ്കിൽ അൽപം നാരങ്ങാനീരോ തേനോ ചേർക്കാം. ശരീരത്തിലെ കൊഴുപ്പെരിച്ചു കളയാനുള്ള ഏറ്റവും നല്ലൊരു വഴിയാണ് ഈ കുക്കുമ്പർ വെള്ളം. ശരീരത്തിൽ ജലാംശം നില നിർത്തി, ഊർജം നില നിർത്തി തടിയും വയറും കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണിത്. യാതൊരു ദോഷവും വരുത്താത്ത വീട്ടുവൈദ്യം. ഇത് അടുപ്പിച്ച് അൽപനാൾ ചെയ്യണം. ഈ വഴി വളരെ എളുപ്പമാണ്. ഒരു ഗ്ലാസ് വെള്ളത്തിലോ ഒന്നര ഗ്ലാസ് വെള്ളത്തിലോ രണ്ടു മൂന്നു കഷ്ണം കുക്കുമ്പർ രാത്രി അരിഞ്ഞിടുക.



ഒപ്പം ഒരു കഷ്ണം ചെറുനാരങ്ങയും മുറിച്ചിടാം.രാവിലെ ഉണർന്നു കഴിഞ്ഞാൽ വെറും വയറ്റിൽ ഈ വെള്ളം കുടിയ്ക്കാം.ഇത് കുടലിനെ ശുദ്ധീകരിയ്ക്കുന്ന ഒന്നു കൂടിയാണ്. ശരീരത്തിലെ ടോക്‌സിനുകൾ നീക്കുന്നു. നല്ല ശോധന നൽകുന്നു. ഗ്യാസ്, അസിഡിററി പ്രശ്‌നം കുറയ്ക്കുന്നു. പ്രമേഹ, കൊളസ്‌ട്രോൾ രോഗങ്ങൾക്കെല്ലാം മരുന്നാണ്. ലിവറിന്റെ ആരോഗ്യത്തിനും ഈ വെള്ളം ഏറെ നല്ലതാണ്. ഇതു കൊണ്ടു മാത്രം കാര്യമില്ല, ഭക്ഷണ നിയന്ത്രണം, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവ കൂടി ചെയ്താൽ ഫലം ലഭിയ്ക്കും. വലിയ വ്യായാമങ്ങൾ ഇല്ലെങ്കിലും നടക്കുക പോലുളള സിംപിൾ വ്യായാങ്ങൾ മതിയാകും.  

మరింత సమాచారం తెలుసుకోండి: