മറ്റുള്ള സംസ്ഥാനങ്ങളിൽ പരിശോധിച്ചാൽ മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂർ 757, കോഴിക്കോട് 736, കണ്ണൂർ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424, കാസർഗോഡ് 416, പത്തനംതിട്ട 330, വയനാട് 135, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.111 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂർ 32, തിരുവനന്തപുരം 16, പത്തനംതിട്ട 13, തൃശൂർ 12, എറണാകുളം 11, കോഴിക്കോട് 8, മലപ്പുറം, കാസർഗോഡ് 5 വീതം, പാലക്കാട് 3, കൊല്ലം, കോട്ടയം, വയനാട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 10 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.തിരുവനന്തപുരം 850, കൊല്ലം 485, പത്തനംതിട്ട 180, ആലപ്പുഴ 302, കോട്ടയം 361, ഇടുക്കി 86, എറണാകുളം 337, തൃശൂർ 380, പാലക്കാട് 276, മലപ്പുറം 541, കോഴിക്കോട് 628, വയനാട് 102, കണ്ണൂർ 251, കാസർഗോഡ് 202 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
ഇതോടെ 87,738 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,54,092 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4981 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,494 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 32,63,691 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2,09,482 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.കൊവിഡ് രോഗവ്യാപനം പിടിച്ചു നിർത്തുവാനായി എന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ദേശീയ ശരാശരിയെക്കാൾ കേരളത്തിൽ സ്ഥിതി മെച്ചാണ്. ദശലക്ഷം കേസിലെ മരണം കേരളത്തിൽ 24.5 ഉം രാജ്യത്ത് മുഴുവൻ ഇത് 99തുമാണ് എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതിനൊപ്പം ദശലക്ഷം കേസുകളിലെ ടിപിഐആർ കേരളത്തിൽ 7.2 ഉം രാജ്യത്ത് മുഴുവൻ ഇത് 8.3 മാണ്. ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കി.
click and follow Indiaherald WhatsApp channel