മൂത്ത മകന് 19 വയസ്സായി, ഇളയവന് 13ഉം, ഭർത്താവിനെ നോക്കാൻ ഇപ്പോൾ നേരമില്ല; തിരക്കുകളെ കുറിച്ച് സിമ്രൻ! പ്രശാന്ത് നായകനായ ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിയ്ക്കുന്നു. തന്റെ കരിയറിലെ ഏറ്റവും മികച്ച റോളാണിത് എന്നാണ് സമ്രൻ ചിത്രത്തിന്റെ പ്രസ്സ് മീറ്റിൽ വളരെ ഇമോഷണലായി പറഞ്ഞത്. ആഗസ്റ്റ് 9 ന് റിലീസ് ചെയ്ത സിനിമ, മികച്ച അഭിപ്രായങ്ങൾ കിട്ടുന്ന സാഹചര്യത്തിലും താരങ്ങളുടെ അഭിമുഖങ്ങൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്. തമിഴ് ജയ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും സിമ്രൻ സംസാരിച്ചു. വളരെ വിരളമായി മാത്രം പേഴ്‌സണൽ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്ന ആളാണ് സിമ്രൻ. കുടുംബത്തെ എത്രത്തോളം സ്‌നേഹിയ്ക്കുന്നു എന്ന് ചോദിച്ചപ്പോഴാണ്, ഇത് ഒരുപാട് പേഴ്‌സണലായ കാര്യമാണ്, എന്നാലും പറയാം എന്ന് പറഞ്ഞുകൊണ്ട് സിമ്രൻ തുടങ്ങിയത്.






കുടുംബത്തെ സ്‌നേഹിക്കാത്തവരായി ആരും ഉണ്ടാവില്ല. അത് പരസ്പരമുള്ള അണ്ടർസ്റ്റാന്റിങും റസ്‌പെക്ടുമാണ്. നീണ്ട കാലത്തിന് ശേഷം തനിക്ക് ഏറ്റവും മികച്ചൊരു വേഷം കിട്ടിയ സന്തോഷത്തിലാണ് നടി സിമ്രൻ. ത്യാഗരാജൻ സംവിധാനം ചെയ്ത അന്ധകൻ എന്ന ചിത്രത്തിൽ നെഗറ്റീവ് റോളിലാണ് സിമ്രൻ എത്തിയത്.എന്താണ് ഈ ഫിറ്റ്‌നസ്സിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം എന്ന് ചോദിച്ചപ്പോൾ, സന്തോഷത്തോടെയിരിക്കുന്നു എന്നെ ഞാൻ തന്നെ എപ്പോഴും ചില തിരക്കുകൾക്കിടയിൽ ഇടുന്നു - എന്നായിരുന്നു സിമ്രന്റെ മറുപടി. കൃത്യമായ വ്യായാമം, ഭക്ഷണം, ഉറക്കം. എപ്പോഴും ആക്ടീവാകുന്നതും, ആരോഗ്യത്തോടെയിരിക്കുന്നതും നമ്മൾ നമുക്ക് തന്നെ നൽകുന്ന ഗിഫ്റ്റ് ആണ്. അതല്ലേ വേണ്ടത്- എന്ന് സിമ്രൻ ചോദിയ്ക്കുന്നു.






അന്ധകന് ശേഷം ഇനി ചെറിയ റോളുകളൊക്കെ ചെയ്യുന്നത് നിർത്തി എന്നാണ് നടി പറയുന്നത്. എനിക്ക് എന്റെ വാല്യു തിരിച്ചറിയാൻ സാധിച്ചു, ഇനി ചെയ്യുന്നുണ്ടെങ്കിൽ മികച്ച റോളുകൾ മാത്രമേ ചെയ്യൂ എന്നും സിമ്രൻ വ്യക്തമാക്കി. ഇപ്പോൾ മക്കൾ വളർന്നു, മൂത്ത ആൾക്ക് 19 ഉം, രണ്ടാമത്തെ ആൾക്ക് 13 വയസ്സായി. വീട്ടിലെ കാര്യങ്ങൾ നോക്കുന്നത്, ഭക്ഷണം ഉണ്ടാക്കുന്നത്, മക്കളെ ട്യൂഷനയക്കുന്നത്, അതിനിടയിൽ ഷൂട്ടും പ്രമോഷനും, തിരക്കഥ വായിക്കലും ഒക്കെയായുള്ള തിരക്കുമാണ്. അതനിടയിൽ എനിക്കെന്റെ ഭർത്താവിനെ നോക്കാനെ സമയം കിട്ടുന്നില്ല എന്ന് സിമ്രൻ പറയുന്നു.




എന്നാലും ഇതൊക്കെ ഞാൻ ചെയ്യുന്നത് അദ്ദേഹത്തിന് കൂടെ വേണ്ടിയല്ലേ എന്ന് പറഞ്ഞാണ് സിമ്രൻ സ്വയം ആശ്വസിയ്ക്കുന്നത്. തമിഴ് ജയ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും സിമ്രൻ സംസാരിച്ചു. വളരെ വിരളമായി മാത്രം പേഴ്‌സണൽ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്ന ആളാണ് സിമ്രൻ. കുടുംബത്തെ എത്രത്തോളം സ്‌നേഹിയ്ക്കുന്നു എന്ന് ചോദിച്ചപ്പോഴാണ്, ഇത് ഒരുപാട് പേഴ്‌സണലായ കാര്യമാണ്, എന്നാലും പറയാം എന്ന് പറഞ്ഞുകൊണ്ട് സിമ്രൻ തുടങ്ങിയത്.

Find out more: