പേളി എന്ന സ്ത്രീയുടെ ജീവിതത്തിലെ രണ്ട് പുരുഷന്മാർ; അവളുടെ അച്ഛനും അവൾ അച്ഛനാക്കിയവനും!  'അച്ഛനാകുക എന്നതൊരു തപസ്യയാണ് അതും പെൺകുഞ്ഞിന്റെ അച്ഛനാവുക എന്നത് കുറച്ചു കൂടുതൽ വെല്ലുവിളിയും.. അച്ഛനാവും മുന്നേ ഒരുപുരുഷനെ ഈ പുരുഷമേധാവിത്വ സമൂഹം പഠിപ്പിച്ച ശീലങ്ങളിൽ നിന്നും തന്റെ പെൺകുഞ്ഞിനെ ചേർത്ത് പിടിച്ചു തിരിഞ്ഞു നടക്കാൻ വലിയ ധൈര്യം വേണം ധൈര്യം ഉള്ള അച്ഛന്മ്മാർക്കെ രാജകുമാരികളെ വളർത്താനാകൂ', നിഷയുടെ വാക്കുകളിലേക്ക്.  പ്രത്യേകിച്ചൊരു ഇൻട്രോ ആവശ്യമില്ലാത്ത താര കുടുംബം ആണ് പേളിയുടേത്. വിശേഷങ്ങൾ സ്വന്തം കുടുബത്തോട് പറയുന്ന പോലെയാണ് പേളി പ്രേക്ഷകരോട് പറയുന്നത്. ശ്രീനിയും ആയുള്ള വിവാഹം, മകളുടെ ജനനം, പേരിടൽ ചടങ്ങ്, അനുജത്തിയുടെ വിവാഹം, അങ്ങനെ അങ്ങനെ പേളിയുടെ വിശേഷങ്ങൾക്ക് നിറഞ്ഞ സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നതും. 


 
  അത്തരത്തിൽ പേളിയെ കുറിച്ച് ഒരു ആരാധിക പങ്കിട്ട വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്. 'She had a trained eye...She was treated like a princess. And she found a man who will treat her like a queen.. ആദ്യത്തെ പ്രണയ നൈര്യശത്തിൽ തകർന്നു കിടക്കുന്ന മകളോട്, അലുവയും മത്തിക്കറിയും പോലെയുണ്ട് നീയും സങ്കടവും എന്നും പറഞ്ഞ്.. ആ അനുഭവത്തിൽ നിന്നുള്ള പാഠങ്ങൾ മാത്രം ഉൾക്കൊണ്ട് അയാളോടൊരിക്കലും ദേഷ്യം വെക്കാതെ സന്തോഷത്തിലേക്ക് വരാൻ പഠിപ്പിച്ച അച്ഛൻ''If u treat ur daughter like a princess. She wil look for a man who treats her like a queen....  ഈ ഒരു വാചകം സത്യമായി തോന്നിയത് പെർളി യുടെ അച്ഛൻ മാണിച്ചായന്റെ ഒരു വീഡിയോ കണ്ടപ്പോഴാണ്....ഒരു റിയാലിറ്റി ഷോയിൽ കണ്ടെത്തിയ പുരുഷനോടുള്ള ഓൺ സ്‌ക്രീൻ പ്രണയം നിലനിൽ.



   'പക്ഷെ ഇന്ന് അവർക്ക് ജനിച്ച കുഞ്ഞിന് പോലും ഫാൻ പേജ് ഉണ്ട്.. എങ്ങനെയാണു വിവാഹം എന്ന കെട്ടു പാട് വേണ്ട എന്ന് പറഞ്ഞ് 30 വയസു വരെ പറന്നു നടന്ന ഒരു പെൺകുട്ടി ക്യാമെറക്ക് മുന്നിൽ വെറും ഒരു മാസം കൊണ്ട് ഒരാളെ തിരഞ്ഞെടുത്തത് എന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് . അവളുടെ അച്ഛനെ അറിയുന്ന വരെ മാത്രം'. 'ഒരു പെൺകുട്ടി സ്വന്തം വ്യക്തിത്വത്തിന്റെ ഒരിഞ്ചു പോലും പണയം വെക്കാതെ അവളെ സ്വീകരിക്കുന്ന പുരുഷനെ കണ്ടെത്താൻ ഉറപ്പായും വഴി കാണിച്ചിരിക്കും മുഴുവൻ പോസിറ്റിവിറ്റിയും.. സ്നേഹവും ഉള്ള ഒരു അച്ഛൻ വാർത്തെടുക്കുന്നത്. തന്റെ സന്തോഷം കൊണ്ട് മറ്റുള്ളവരിലേക്ക് എത്താൻ കഴിയുന്ന ഒരു തലമുറയെ മാത്രമല്ല. അവിടന്നങ്ങോട്ട് പല തലമുറയെ ആണ്'.



 'പേളി എന്ന സ്ത്രീയുടെ ജീവിതത്തിലെ രണ്ട് പുരുഷന്മാർ.. അവളുടെ അച്ഛനും അവൾ അച്ഛനാക്കിയവനും അച്ഛനാകുക എന്നതൊരു തപസ്യയാണ് അതും പെൺകുഞ്ഞിന്റെ അച്ഛനാവുക എന്നത് കുറച്ചു കൂടുതൽ വെല്ലുവിളിയും.. ധൈര്യം ഉള്ള അച്ഛന്മ്മാർക്കെ രാജകുമാരികളെ വളർത്താനാകൂ' എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.അച്ഛനാവും മുന്നേ ഒരുപുരുഷനെ ഈ സമൂഹം പഠിപ്പിച്ച ശീലങ്ങളിൽ നിന്നും തന്റെ പെൺകുഞ്ഞിനെ ചേർത്ത് പിടിച്ചു തിരിഞ്ഞു നടക്കാൻ വലിയ ധൈര്യം വേണം.

Find out more: