
ആരോഗ്യ പ്രവർത്തകരിലെ കൊവിഡ് ബാധ ഉയർന്ന രീതിയിലാണ്. കൊവിഡ് കേസുകൾ വർധിച്ചതോടെ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നവരുടെ എണ്ണം ഉയർന്നു. ഹോട്ട് സ്‌പോട്ടുകളിലും മാറ്റമുണ്ട്.മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുറയുമ്പോൾ കേരളത്തിൽ ദിനം പ്രതിയുള്ള കണക്കുകൾ ഉയരുകയാണ്.കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 86,36,012 ആയി ഉയർന്നു. 4,94,657 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്.കൊവിഡ് കേസുകൾ ഉയർന്ന തോതിലുണ്ടായിരുന്ന സംസ്ഥാനങ്ങളിൽ ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ കുറയുകയാണ്.മരണസംഖ്യയും കുറഞ്ഞ തോതിലായി. കേരളത്തിലും പശ്ചിമ ബംഗാളിലുമാണ് കൊവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുന്നതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
80,13,784 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 1,27,571 പേർക്കാണ് ഇതുവരെ ജീവൻ നഷ്‌ടമായതെന്നും അധികൃതർ പറഞ്ഞു.രാജ്യത്ത് കൊവിഡ് കേസുകൾ കുറയുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.മഹാരാഷ്‌ട്ര, തമിഴ്‌നാട്, കർണാടക, ആന്ധ്ര, ഡൽഹി സംസ്ഥാനങ്ങളിൽ ദിനം പ്രതിയുള്ള കണക്കുകൾ കുറയുകയാണ്. മരണസംഖ്യയും കുറഞ്ഞ തോതിലായി. കേരളത്തിലും പശ്ചിമ ബംഗാളിലുമാണ് കൊവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുന്നതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.കൊവിഡ് കേസുകൾ ഉയർന്ന തോതിലുണ്ടായിരുന്ന സംസ്ഥാനങ്ങളിൽ ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ കുറയുകയാണ്.