മയോണൈസ് ഇഷ്ടമാണോ? എങ്കിൽ ഇതറിയൂ. വറുത്ത ചിക്കനൊപ്പവും ഇതു പോലെയുള്ള ഭക്ഷണ വസ്തുക്കൾക്കൊപ്പം ഇതു പലരും വീണ്ടും വീണ്ടും കഴിയ്ക്കാറുമുണ്ട്. കുട്ടികൾക്കു പ്രത്യേകിച്ചും ഇഷ്ടമുള്ള വിഭവമാണിത്. പല രുചികളിലും ഇത് ലഭ്യവുമാണ്. ഇത് അൽപം കഴിച്ചാൽ എന്താണ് പ്രശ്‌നമെന്നാകും, പലരുടേയും ചോദ്യം, എന്നാൽ മയോണൈസ് ആരോഗ്യത്തിന്റെ കാര്യം വരുമ്പോൾ ഒരു വില്ലനാണ്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നാണ് മയോണൈസ്.മുട്ടയുടെ വെള്ളയിൽ വെജിറ്റബിൽ ഓയിൽ,അതായത് കോൺ ഓയിൽ, സോയാബീൻ ഓയിൽ ചേർത്താണ് ഇതുണ്ടാക്കുന്നത്. ചിലപ്പോൾ ഇതിൽ മഞ്ഞയും ചേർക്കും. 80 ശതമാനം ഇത്തരം ഓയിലും 10 ശതമാനം മുട്ടയുമാണ് കണക്ക്. ഇതിൽ 3-4 ശതമാനം വിനാഗിരി അല്ലെങ്കിൽ നാരങ്ങാനീര് ചേർക്കുന്നു. ഒരു ശതമാനം ഉപ്പും അൽപം പഞ്ചസാരയും ചേർക്കുന്നു. ഇതൊന്നും തന്നെ വേവിയ്ക്കാതെയാണ് ഉണ്ടാക്കുന്നത്.


  നല്ലതു പോലെ മിക്‌സ് ചെയ്‌തെടുക്കുന്നു.ഇന്നത്തെ കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരു പോലെ ഇഷ്ടപ്പെട്ട വിഭവമാണ് മയോണൈസ്. ഏറെ മൃദുവായ ഈ കൂട്ട് പ്രധാനമായും ഫ്രൈഡ് ഐറ്റംസിനൊപ്പം. ഫ്രാൻസിൽ നിന്നുള്ള ഒരു കൂട്ടാണിത്. പലർക്കും ഏറെ പ്രിയങ്കരം. വറുത്ത ചിക്കനൊപ്പവും ഇതു പോലെയുള്ള ഭക്ഷണ വസ്തുക്കൾക്കൊപ്പം ഇതു പലരും വീണ്ടും വീണ്ടും കഴിയ്ക്കാറുമുണ്ട്. കുട്ടികൾക്കു പ്രത്യേകിച്ചും ഇഷ്ടമുള്ള വിഭവമാണിത്. പല രുചികളിലും ഇത് ലഭ്യവുമാണ്. പുറം നാടുകളിൽ ഇപ്പോഴും ഒലീവ് ഓയിലും സോയാബീൻ ഒായിലും ഉപയോഗിയ്ക്കുമ്പോൾ നമ്മുടെ നാട്ടിൽ ഇതുണ്ടാക്കുന്നത് സൺഫ്‌ളവർ ഓയിൽ ഉപയോഗിച്ചാണ്. മറ്റുള്ളവയ്ക്ക് വില കൂടിയത് തന്നെയാണ് കാരണം. സൺഫ്‌ളവറിൽ വീണ്ടും കൊഴുപ്പു കൂടുതലാണ്. മാത്രമല്ല, ഇതിൽ രുചിയ്ക്കായി ചേർ്ക്കുന്ന ഉപ്പ് ബിപി പോലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു.ഇത് ഏറെ കലോറിയുള്ള ഒന്നാണ്.


  കൊഴുപ്പടങ്ങിയ ഒന്ന്. ഒരു ചെറിയ ഡിപ്പിൽ തന്നെ 100-400 കലോറിയുണ്ട്.പ്രത്യേകിച്ചം മുട്ട വേവിയ്ക്കാതെ വരുമ്പോൾ സാൽമൊണെല്ല ബാക്ടീരിയ പോലുളള അണുബാധകൾ വരുന്നു. ടിന്നിൽ വാങ്ങുന്ന മയോണൈസിൽ കൂടുതൽ ആസിഡ് മീഡിയമുണ്ടാകും. ഇതാണ് കേടാകാതെ വയ്ക്കുന്നത്. എന്നാൽ ഈ പിഎച്ച് ഹോട്ടലിൽ പാലിയ്ക്കാറില്ല. രാവിലെ ഉണ്ടാക്കുന്ന മയോണൈസ് രാത്രി വരെ ഫ്രിഡ്ജിൽ വയ്ക്കാതെ തരും. ഇതു കഴിയ്ക്കുമ്പോൾ വരുന്ന അപകടം ഓർത്തു നോക്കൂ. പലപ്പോഴും ഹോട്ടൽ ഫുഡിൽ ഇതു കഴിച്ചാൽ വയറിന് പ്രശ്‌നം വരുന്നതിന് പ്രധാന കാരണം ഇതുണ്ടെങ്കിൽ ഇതായിരിയ്ക്കാം. കാരണം കേടായ വസ്തുവാണ് വയർ കേടാക്കുന്നത്. മാത്രമല്ല, തടി കൂടാനുള്ള പ്രധാന കാരണമാണിത്.


   മാത്രമല്ല, ഈ കോമ്പിനേഷനകത്ത് വിനെഗറും നാരങ്ങനീരും വേണ്ടത്ര നന്നായി ചേർത്തില്ലെങ്കിൽ ഇവ പെട്ടെന്നു കേടാകും. ഇത് ചിലപ്പോൾ വിഭവങ്ങൾക്കുള്ളിൽ പുരട്ടിയും തരാറുണ്ട്. കേടായ വസ്തുവെങ്കിൽ ദോഷം വരുമെന്ന കാര്യം പറയേണ്ടതില്ലല്ലോ. ഇത വേവിയ്ക്കാതെ വരുന്ന ഒന്നാണ്. 80 ശതമാനം വരെ ഒലീവ് ഓയിൽ, 15 ശതമാനം മുട്ട, ഉണങ്ങിയ തക്കാളി പൊടിച്ചത്, അൽപം ഉപ്പു ചേർക്കുക, അൽപം നാരങ്ങാനീര്, അരച്ച വെളുത്തുള്ളി ന്നെിവ ചേർത്തിളക്കി കഴിയ്ക്കാം. ഇത് ആരോഗ്യകരമാണ്. കാരണം ഒലീവ് ഒായിൽ ഏറെ നല്ലതാണ്. മാത്രമല്ല, ആവശ്യത്തിന് മാത്രം ഉപയോഗിയ്ക്കുക. അല്ലാതെ തയ്യാറാക്കി വച്ച് കഴിയ്ക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും ഹോട്ടലുകളിൽ നിന്നും ലഭിയ്ക്കുന്നവ.എന്നാൽ വീട്ടിൽ തന്നെ തയ്യാറാക്കി ഇതുപയോഗിയ്ക്കാം. ഇത് പൊതുവേ ആരോഗ്യകരമവുമാക്കാം.

మరింత సమాచారం తెలుసుకోండి: