മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 10 കോടി നഷ്ടപരിഹാരം കൈമാറാൻ സുപ്രീം കോടതി ഉത്തരവ്! ഇറ്റാലിയൻ നാവികരുടെ വെടിയേറ്റു മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെയും കുടുംബങ്ങളുടെ അക്കൗണ്ടുകളിലേയ്ക്ക് പത്ത് കോടി രൂപ വീതം കേന്ദ്രസർക്കാർ നഷ്ടപരിഹാരമായി നിക്ഷേപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കേസിന് ആസ്പദമായ സംഭവത്തിന് ഒൻപതു വർഷത്തിനു ശേഷമാണ് വിധി. കടൽക്കൊലക്കേസിൽ കേന്ദ്രസർക്കാരിന് നിർണായക നിർദേശവുമായി സുപ്രീം കോടതി.   



  പണം നിക്ഷേപിച്ചു ഒരാഴ്ച കഴി‍ഞ്ഞ ശേഷം കേസ് അവസാനിപ്പിക്കാനായി കേന്ദ്രസർക്കാരിൻ്റെ ഹർജി കേൾക്കാമെന്ന് കോടതി വ്യക്തമാക്കി. ഏപ്രിൽ 19നു കേസ് വീണ്ടും പരിഗണിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദേയും ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യൻ എന്നിവരടങ്ങുന്ന ബെഞ്ചിൻ്റേതാണ് ഉത്തരവ്. ഇറ്റാലിയൻ കൊടിയേന്തിയ എംവി എൻറിക്ക ലെക്സി എന്ന കപ്പലിൽ ജോലി ചെയ്തിരുന്ന സാൽവത്തോറെ ജിറോൺ, മാസിമിലിയാനോ ലത്തോറെ എന്നീ നാവികരാണ് മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നവരെ വെടിവെച്ചിട്ടത്. വിഷയത്തിൽ ട്രിബ്യൂണൽ വിധി അംഗീകരിക്കാൻ ഇന്ത്യ തീരുമാനിച്ചതാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. 



എന്നാൽ മറ്റു സമാനമായ കേസുകളിലും ഈ ഉത്സാഹം കേന്ദ്രസർക്കാർ കാണിച്ചിരുന്നെങ്കിൽ എന്നായിരുന്നു ചീഫ് ജസ്റ്റിസിൻ്റെ പ്രതികരണം. 2012 ഫെബ്രുവരിയിലായിരുന്നു കേരള തീരത്തു വെച്ച് ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചത്. അന്താരാഷ്ട്ര ട്രിബ്യൂണലിൽ കേസ് ഒത്തുതീർപ്പാക്കിയതിൻ്റെ ഭാഗമായി നഷ്ടപരിഹാരമായി പത്ത് കോടി രൂപ ഇറ്റാലിയൻ സർക്കാർ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നാലു കോടി രൂപ വീതവും ആക്രമണത്തിൽ പരിക്കേറ്റ ബോട്ടുടമയ്ക്ക് രണ്ട് കോടി രൂപയുമാണ് ലഭിക്കുക. 



ഇതിൻ്റെ ഭാഗമായി ഇന്ത്യയിൽ നടക്കുന്ന കേസ് അവസാനിപ്പിക്കുന്നതിനു മുന്നോടിയായാണ് സർക്കാർ തുക കൈമാറുന്നത്. ഇറ്റാലിയൻ നാവികരുടെ വെടിയേറ്റു കൊല്ലപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിലും ആക്രമണത്തിൽ പരിക്കേറ്റ ബോട്ടുടമയ്ക്കുമാണ് പത്ത് കോടി രൂപ നഷ്ടപരിഹാരം ലഭിക്കുക. ഇറ്റാലിയൻ നാവികരുടെ വെടിയേറ്റു മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെയും കുടുംബങ്ങളുടെ അക്കൗണ്ടുകളിലേയ്ക്ക് പത്ത് കോടി രൂപ വീതം കേന്ദ്രസർക്കാർ നഷ്ടപരിഹാരമായി നിക്ഷേപിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കേസിന് ആസ്പദമായ സംഭവത്തിന് ഒൻപതു വർഷത്തിനു ശേഷമാണ് വിധി.


మరింత సమాచారం తెలుసుకోండి: