ദിവസവും പൊറോട്ട കഴിക്കുന്നവർ അറിയാൻ ചിലതുണ്ട്. രാവിലത്തെ പൂരിയാകട്ടെ, വൈകുന്നേരത്തെ ലഘുഭക്ഷണമാകട്ടെ, ബിസ്കറ്റോ, റൊട്ടിയോ എന്തുതന്നെയായാലും ഇതിലെ പ്രധാന ചേരുവയായി മൈദമാവ് മുന്നിൽ തന്നെയുണ്ട്. ബേക്കറികളിൽ നിന്നും വാങ്ങുന്ന പഫ്സുകൾ മുതൽ കേക്കുകൾ വരെ സ്വാദിഷ്ടമായ ഒട്ടുമിക്ക വിഭവങ്ങളും തയ്യാറാക്കുന്നതിന് മൈദമാവ് ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാൽ ഇവയുടെ ഉപയോഗം നമ്മുടെ ശരീരത്തിന് ആരോഗ്യകരമാണോ? ഏതെങ്കിലും തരത്തിൽ ഇത് നമ്മുടെ ശരീരത്തിന് ദോഷകരമായി ബാധിക്കുമോ? മൈദമാവ് ആരോഗ്യത്തിന് നല്ലതല്ലെന്ന വാചകം നാം പലപ്പോഴും കേൾക്കുന്നതാണ്. എന്തുകൊണ്ടാണ് മൈദയുടെ ഉപയോഗം ശരീരത്തിന് അനാരോഗ്യകരമായി മാറുമെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. ഇതിന്‌ പ്രധാന കാരണം ഈ മാവ് പ്രോസസ് ചെയ്തെടുക്കാനായി ഉപയോഗിക്കുന്ന കെമിക്കലുകളാണ്.


ചൈന, ഇംഗ്ലണ്ട് യൂറോപ്പ് തുടങ്ങിയ പല രാജ്യങ്ങളിലും നിരോധിച്ച ഒരു കെമിക്കലുകളാണ് ഇവ. മൈദയുടെ ഉപയോഗം വഴി ഉണ്ടാവുന്ന അനാരോഗ്യപരമായ പ്രത്യാഘാതങ്ങൾ ധാരാളമാണ്. അതിനാൽ, ഒരാൾ മൈദ ഉൾപ്പെടുത്തിയ ഭക്ഷണങ്ങളിൽ ഏർപ്പെടുമ്പോൾ, കലോറി ഉപഭോഗവും ശരീരഭാരവും പെട്ടെന്ന് വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. ശരീരത്തിൽ കലോറി ഉപഭോഗം കൂടുതലായിരിക്കുമ്പോൾ, ശരീരകോശങ്ങൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഗ്ലൂക്കോസ് ലഭിക്കുകയും ഇത് കൊഴുപ്പായി അടിഞ്ഞുകൂടുകയും വേഗത്തിൽ ശരീരഭാരം വർദ്ധിക്കുകയും ചെയ്യുന്നു.മൈദയുടെ ഗ്ലൈസെമിക് സൂചിക (GI) വളരെ ഉയർന്നതാണ്. അതായത് മറ്റ് സംസ്കരിച്ചിട്ടില്ലാത്ത ഭക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ ഇരട്ടി കലോറി അടങ്ങിയിട്ടുണ്ട്.നാരുകളുടെ അഭാവം ദഹിനത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കി മാറ്റുന്നു. ഇത് മെറ്റബോളിസത്തെയും ആഗിരണ പ്രവർത്തനങ്ങളെയും അനിശ്ചിതത്വത്തിലാക്കി മാറ്റുകയും മലബന്ധത്തിനും മറ്റ് ദഹന പ്രശ്നങ്ങൾക്കും കാരണമാകുന്ന അസ്വസ്ഥതകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.


 ഈർപ്പത്തിൻ്റെ അളവ് കുറവായതിനാൽ ദഹനവ്യവസ്ഥയെ ഇത് ഏറ്റവും ദോഷകരമായി ബാധിച്ചേക്കാം.ദഹനവ്യവസ്ഥിതിയെ അവതാളത്തിലാക്കുന്നതിൽ ഏറ്റവും മോശപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് മൈദ. ഫൈബർ ഒട്ടും തന്നെ അടങ്ങിയിട്ടില്ലാത്തതിനാൽ മൈദയ്ക്ക് ഭക്ഷണമൂല്യം വളരെ കുറവാണ്.ഇൻസുലിൻ ഹോർമോണുകളാണ് നമ്മുടെ ശരീര കോശങ്ങളുടെ പഞ്ചസാര ആഗിരണം നിയന്ത്രിക്കുന്നത്. വളരെയധികം മൈദ കഴിക്കുന്നത് ശരീരത്തിൽ ഷുഗർ ലെവൽ ഉയരുന്നതിന് കാരണമാവുന്നു. ഉയർന്ന ഷുഗർ ലെവൽ പാൻക്രിയാസിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. തുടക്കത്തിൽ, പാൻക്രിയാസ് അധിക ഇൻസുലിൻ പുറത്തുവിടുകയും ഇൻസുലിൻ വർദ്ധനവ് സജീവമാക്കുകയും ചെയ്തേക്കാം.


എന്നിരുന്നാൽ തന്നെ, കാലക്രമേണ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ആവശ്യമായ ഇൻസുലിൻ ഉൽപാദനത്തെ നിലനിർത്താൻ ഗ്രന്ഥിക്ക് കഴിയാതെ വരികയും, ഇത് ഇൻസുലിൻ പ്രതിരോധത്തിനും ടൈപ്പ് -2 പ്രമേഹത്തിനും കാരണമായി മാറുകയും ചെയ്യുന്നു.മൈദയും പ്രമേഹരോഗവും തമ്മിൽ പരസ്പരം അടുത്ത ബന്ധമുണ്ട്. ശുദ്ധീകരിച്ചതും സംസ്കരിച്ചെടുത്തതുമായ ഒരു ഭക്ഷ്യവസ്തുവിനെ കൈകാര്യം ചെയ്യാൻ നമ്മുടെ ശരീരത്തിൽ കൂടുതൽ ഇൻസുലിൻ ആവശ്യമായി വന്നേക്കാം. 

మరింత సమాచారం తెలుసుకోండి: