വ്യക്തിപൂജ ഗുണം ചെയ്യില്ലെന്ന് മോഹൻ ഭാഗവത്! നല്ല രാജ്യങ്ങളിൽ ആശയ വൈവിധ്യം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാഗ്പുരിൽ രാജരത്ന പുരസ്കാർ സമിതിയുടെ പുരസ്കാര വിതരണ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപൂജയ്ക്കെതിരെ നിലപാടുമായി ആർഎസ്എസ്. ഒരു വ്യക്തി, ഒരു തത്വശാസ്ത്രം എന്നതിന് രാജ്യത്തെ വളർത്താനോ തകർക്കാനോ സാധിക്കില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. നാഗ്പൂരിലെ മുൻ രാജകുടുംബമായ ബോൺസ്ലെയെക്കുറിച്ച് പറയുമ്പോൾ, സംഘ് സ്ഥാപകൻ ഹെഗ്ഡേവാറിന്റെ കാലം മുതൽ അവർക്ക് ആർഎസ്എസുമായി ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഛത്രപതി ശിവാജി മഹാരാജ് 'സ്വരാജ്യ' (പരമാധികാര രാഷ്ട്രം) സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ കാലത്ത് ദക്ഷിണേന്ത്യയെ അതിക്രമങ്ങളിൽ നിന്നും മോചിപ്പിക്കുകയും ചെയ്തപ്പോൾ ബോൺസ്ലെ കുടുംബത്തിന്റെ ഭരണത്തിൽ കീഴിൽ ഉത്തരേന്ത്യയേയും കിഴക്കൻ മേഖലയേയും അക്രമങ്ങളിൽ നിന്നും സംരക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
"ഒരു വ്യക്തി, ഒരു തത്വശാസ്ത്രം, ഒരു ഗ്രൂപ്പ് എന്നിവയ്ക്ക് ഒരു രാജ്യത്തെ വളർത്താനോ തകർക്കാനോ ആകില്ല. ലോകത്തിലെ നല്ല രാജ്യങ്ങളിൽ ആശയങ്ങളുടെ വൈവിധ്യമുണ്ട്. അവിടെ എല്ലാവിധ സംവിധാനങ്ങളുമുണ്ട്. ഈ വൈവിധ്യങ്ങൾക്കൊപ്പമാണ് അവർ വളരുന്നത്." മോഹൻ ഭാഗവത് വ്യക്തമാക്കി."ഹിന്ദു എന്നതാണ് നമ്മുടെ സ്വത്വം, ദേശീയത. എന്റേത് മാത്രമാണ് ശരി, നിങ്ങളുടേത് തെറ്റാണെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. നമുക്ക് ഒന്നിച്ച് മുന്നോട്ടു പോകാം. ആയിരത്തിലേറെ വർഷമായി ഹിന്ദു സമൂഹം യുദ്ധത്തിലായിരുന്നു. ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തുടരണം. എന്നാൽ രാജ്യത്തെ മുസ്ലിം സമൂഹത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. എന്നാൽ പരമാധികാരത്തെക്കുറിച്ചുള്ള വാചോടാപം മുസ്ലിങ്ങൾ കയ്യൊഴിയണം." അദ്ദേഹം പറഞ്ഞു.
നേരത്തെ എൽജിബിടിക്യു സമൂഹത്തെ പിന്തുണച്ച് ആർഎസ്എസ് തലവൻ രംഗത്തു വന്നിരുന്നു. എൽബിജിടിക്യു സമൂഹത്തിന് അവരുടേതായ സ്വകാര്യ ഇടങ്ങൾ ആവശ്യമാണ്. ഈ നിലപാടാണ് സംഘപരിവാർ പ്രോത്സാഹിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാർ മുഖപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഛത്രപതി ശിവാജി മഹാരാജ് 'സ്വരാജ്യ' (പരമാധികാര രാഷ്ട്രം) സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ കാലത്ത് ദക്ഷിണേന്ത്യയെ അതിക്രമങ്ങളിൽ നിന്നും മോചിപ്പിക്കുകയും ചെയ്തപ്പോൾ ബോൺസ്ലെ കുടുംബത്തിന്റെ ഭരണത്തിൽ കീഴിൽ ഉത്തരേന്ത്യയേയും കിഴക്കൻ മേഖലയേയും അക്രമങ്ങളിൽ നിന്നും സംരക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസ് തലവൻ രംഗത്തു വന്നിരുന്നു.
എൽബിജിടിക്യു സമൂഹത്തിന് അവരുടേതായ സ്വകാര്യ ഇടങ്ങൾ ആവശ്യമാണ്. ഈ നിലപാടാണ് സംഘപരിവാർ പ്രോത്സാഹിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാർ മുഖപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. "ഹിന്ദു എന്നതാണ് നമ്മുടെ സ്വത്വം, ദേശീയത. എന്റേത് മാത്രമാണ് ശരി, നിങ്ങളുടേത് തെറ്റാണെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. നമുക്ക് ഒന്നിച്ച് മുന്നോട്ടു പോകാം. ആയിരത്തിലേറെ വർഷമായി ഹിന്ദു സമൂഹം യുദ്ധത്തിലായിരുന്നു. ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തുടരണം. എന്നാൽ രാജ്യത്തെ മുസ്ലിം സമൂഹത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. എന്നാൽ പരമാധികാരത്തെക്കുറിച്ചുള്ള വാചോടാപം മുസ്ലിങ്ങൾ കയ്യൊഴിയണം." അദ്ദേഹം പറഞ്ഞു.
Find out more: