വയനാട്ടില്‍ വീണ്ടും കുരങ്ങു പനി സ്ഥിരീകരിച്ചു.
തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രം പരിധിയിലെ ബേഗൂര്‍ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഡിസംബര്‍ 26 നാണ് രോഗ ലക്ഷണങ്ങളോടെ യുവതി മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. സാമ്പിള്‍ ശേഖരിച്ച് മണിപ്പാല്‍ വൈറോളജി ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു.
31 ന് പരിശോധനാ ഫലം എത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് യുവതിയിപ്പോള്‍. യുവതിയുടെ താമസ സ്ഥലത്തിന് സമീപം കുരങ്ങിനെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍, ആശങ്കപ്പെടേണ്ടതില്ലെന്നും കുരങ്ങുപനിക്കെതിരെയുള്ള വാക്‌സിന്‍ ജില്ലയില്‍ ലഭ്യമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
click and follow Indiaherald WhatsApp channel